വിജയ്‌യെക്കുറിച്ച് ആരാധകരുടെ ചോദ്യം; നാണത്തോടെ ഉത്തരംനൽകി തൃഷ

ഇക്കഴിഞ്ഞ ദിവസമാണ് സൂര്യയും തൃഷയും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന 'കറുപ്പ്' റിലീസായത്. നേരത്തെ 14-നാണ് ചിത്രത്തിന്റെ റിലീസിങ് തീരുമാനിച്ചിരുന്നത്. സിനിമയുടെ പ്രത്യേകഷോയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് അനുമതിയും നൽകിയിരുന്നു. വിജയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് അണിയറപ്രവർത്തകരും രംഗത്തെത്തി. എന്നിട്ടും ആദ്യദിവസത്തെ ഷോ റദ്ദാക്കേണ്ടി വന്നു. സാമ്പത്തികപ്രശ്‌നങ്ങളാണ് റിലീസിങ്ങിന് വില്ലനായി മാറിയത്. ഒടുവിൽ സൂര്യ ഇടപെട്ട് ആ പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കിയശേഷം, തൊട്ടടുത്തദിവസമാണ് സിനിമ തിയേറ്ററുകളിലെത്തിയത്.
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ സിനിമയുടെ അണിയറപ്രവർത്തകരെല്ലാം എത്തിയിരുന്നു. സ്‌ക്രീനിങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ തൃഷയോട് ഒരു ആരാധകൻ സംസാരിക്കുന്നൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. സിനിമ കണ്ട് തിയേറ്ററിൽനിന്നിറങ്ങിയ തൃഷയെ ആരാധകർ പൊതിഞ്ഞു. തൃഷയോട് വിജയ്‌നെക്കുറിച്ച് ചോദിക്കുകയും ചെയ്തു.
പിന്നീട് കാറിൽ പുറത്തേക്ക് പോവുന്ന തൃഷയുടെ ചിത്രങ്ങളെടുക്കാനും സംസാരിക്കാനും ആരാധകർ കാറിനെ വളഞ്ഞു. അതിനിടെ ''ദളപതിയെ അന്വേഷിച്ചെന്ന് പറയണം'' എന്ന് ഒരാൾ വിളിച്ചുപറയുന്നതുകേൾക്കാം. അതിന് പുഞ്ചിരിയോടെ തൃഷ ''കണ്ടിപ്പാ'' (തീർച്ചയായും) എന്ന് ഉത്തരം നൽകി. പിന്നാലെ നാണത്തോടെ മൊബൈലിൽ നോക്കുന്നതും പിറകെ ആരാധകർക്കുനേരെ കൈവീശുന്നതും കാണാം.
"Thalapathy ah kettenu sollunga"
Trisha replies, "Kandipa" 😅❤️ pic.twitter.com/CLZUTP3QIn— Deepu (@deepu_drops) May 15, 2026
നേരത്തെ വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് തൃഷയും എത്തിയിരുന്നു. അവിടെനിന്നുള്ള തൃഷയുടെ വീഡിയോകളും സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.
രണ്ട് പതിറ്റാണ്ടിനുശേഷം തൃഷയും സൂര്യയും ഒരുമിക്കുന്ന സിനിമ കൂടിയാണ് 'കറുപ്പ്'. ആർ.ജെ.ബാലാജിയാണ് സിനിമയുടെ സംവിധാനം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A viral video shows Trisha reacting shyly to fans asking about Vijay. Trisha was also spotted at Joseph Vijay's swearing-in ceremony.