'എന്റെ സ്വകാര്യതയിലേക്ക് കയറി ആവശ്യമില്ലാത്ത ചോദ്യങ്ങളൊന്നും പാടില്ല.' ഷീലയ്ക്ക്‌ ചെമ്മീനിലെ കറുത്തമ്മയുടെ സ്വരമായിരുന്നു

ഷീല/ ഫോട്ടോ: പി. ജയേഷ്
ഷീല/ ഫോട്ടോ: പി. ജയേഷ്

ഥയിലെ നായികമാര്‍ എന്ന എന്റെ കോളത്തില്‍ ഇക്കുറി ഞാന്‍ കുറിക്കുന്നത് മലയാളസിനിമയുടെ തിലകക്കുറിയും നമ്മുടെയെല്ലാം പ്രിയപ്പെട്ട അഭിനേത്രിയുമായ ഷീലയെക്കുറിച്ചാണ്. മലയാള സിനിമയുടെ കൗമാരകാലത്ത് തമിഴ്സിനിമയുടെ ചൂടുംചൂരുമേറ്റ് മദ്രാസ് കോടമ്പാക്കത്തെ സ്റ്റുഡിയോകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന നായികമാരുടെ അതിനാടകീയമായ നടനഗോഷ്ടികളും തമിഴ് ചുവയുള്ള സംഭാഷണങ്ങളും കേട്ട് നെറ്റിചുളിച്ചിരുന്ന മലയാളിപ്രേക്ഷകരിലേക്ക് ഒരു കുളിര്‍കാറ്റുപോലെ മലയാളിത്തമുള്ള മുഖശ്രീയും വശ്യസൗന്ദര്യവുമായി കടന്നുവന്ന് വെള്ളിത്തിരയെ വിസ്മയിപ്പിച്ച അനുഗ്രഹീതയായ നായികാസ്വരൂപമായിരുന്നു ഷീല.

1962-ല്‍ പി. ഭാസ്‌കരന്‍ സംവിധാനംചെയ്ത 'ഭാഗ്യജാതക'ത്തില്‍ സത്യന്റെ നായികയായിട്ടാണ് ഷീല സിനിമയില്‍ അരങ്ങേറ്റംകുറിക്കുന്നത്. ആദ്യചിത്രംതന്നെ വന്‍ വിജയമായി മാറിയതോടെ മലയാള സിനിമ ഷീല എന്ന ഭാഗ്യതാരത്തിന് ചുറ്റും വലംവയ്ക്കുകയായിരുന്നു.

Content Highlights: Through fond memories and untold moments Kaloor Dennis revisits his journey with Sheela, the star who defined grace and strength in cinema

Continue reading