ബോളിവുഡ് നടന്മാരെ വിദ്യാഭ്യാസമില്ലാത്തവരായി കണക്കാക്കുന്നു- സുനിൽ ഷെട്ടി

ഹിന്ദി സിനിമാ നടന്മാർ ബുദ്ധിയില്ലാത്തവരും വിദ്യാഭ്യാസമില്ലാത്തവരുമാണെന്ന ധാരണ പലർക്കുമുണ്ടെന്നും അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്നും നടൻ സുനിൽ ഷെട്ടി. ഇന്നത്തെ നടന്മാർ മിടുക്കരും അറിവുള്ളവരുമാണ്, പുതിയ കാലത്ത്, ചിലപ്പോൾ വിജയത്തേക്കാൾ കൂടുതൽ ആഘോഷിക്കപ്പെടുന്നത് പരാജയമാണെന്നും ബോംബെ ടൈംസുമായുള്ള അഭിമുഖത്തിൽ സുനിൽ പറഞ്ഞു.
ഇൻഡസ്ട്രിയിൽ പരാജയം ആഘോഷക്കപ്പെടുന്നതിനെപ്പറ്റിയും ആളുകൾ നിങ്ങൾ ഒന്നുമല്ലെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതിനെപ്പറ്റിയും അഭിമുഖത്തിൽ സുനിൽ വിശദീകരിച്ചു. മകൻ അഹാൻ ഷെട്ടിയുടെ ആദ്യ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ട സംഭവം ഓർക്കുകയായിരുന്നു സുനിൽ.
"നമ്മളെപ്പോഴും കുട്ടികൾ സന്തോഷമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു, ഞാൻ വിജയത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. ഈ രംഗത്തെ പരാജയത്തെയാണ് ഞാൻ ഭയക്കുന്നത്. മറ്റ് മേഖലകളിൽ, വീഴുമ്പോൾ നിങ്ങൾ എഴുന്നേറ്റ് നടക്കാൻ തുടങ്ങും. ഇവിടെ വീഴുമ്പോൾ, നിങ്ങൾ ഒന്നുമല്ലെന്ന് ലോകം നിങ്ങളെക്കൊണ്ട് തോന്നിപ്പിക്കും."
‘തഡപ്’ എന്ന ചിത്രത്തിലൂടെയാണ് അഹാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്, താര സുതാരിയയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 27 കോടി രൂപ ബജറ്റിലൊരുക്കിയ ചിത്രം 35 കോടി രൂപ മാത്രമാണ് നേടിയത്.
2025-ൽ, സുനിൽ ‘നദാനിയാൻ’, ‘കേസരി വീർ’ എന്നീ രണ്ട് ചിത്രങ്ങളിൽ സഹവേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഈ വർഷം, നടൻ അക്ഷയ് കുമാറിനൊപ്പം ‘വെൽക്കം ടു ദി ജംഗിൾ’, ‘ഹേരാ ഫേരി 3’ എന്നീ ചിത്രങ്ങളിലും അഭിനയിക്കും. അഹാൻ ‘ബോർഡർ 2’ എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസാൻജ് എന്നിവരും അഭിനയിക്കുന്ന ചിത്രം ജനുവരി 23-ന് തിയേറ്ററുകളിലെത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suniel Shetty slams the `illiterate` perception of Bollywood actors. He discusses how failure is amplified in the industry, making stars feel insignificant. Read more.