മോണിക്കയും കിസ്സിക്കും, റീല്‍ സിംഗര്‍ ഇന്ന് സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍, തൊട്ടതെല്ലാം ഹിറ്റാക്കുന്ന സുബ്ബലാഷിനി മാജിക്

സുബ്ബലാഷിനി | Instagram
സുബ്ബലാഷിനി | Instagram

ഇന്‍സ്റ്റ റീലുകളില്‍ പാട്ടുപാടി ഇടുന്ന ഒരുപാട് ആള്‍ക്കാർ നമുക്ക് ചുറ്റുമുണ്ട്, എന്നാല്‍ ആ പാട്ടുകാര്‍ സിനിമയില്‍ വരുമെന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയ ഗായകരാകാമെന്നും പറഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ പോലും പറയും എന്ത് നല്ല നടക്കാത്ത സ്വപ്‌നമെന്ന്. എന്നാല്‍ സൗത്ത് ഇന്ത്യയിലെ പുതിയ സെന്‍സേഷനായ ഗായിക സുബ്ബലാഷിനിയുടെ ജീവിതകഥ സമാനമാണ്. സംഗീതത്തോടുള്ള അടങ്ങാത്ത ആരാധനമൂലം ഇന്‍സ്റ്റ റീലുകളിലൂടെ പാടികൊണ്ടിരുന്ന പെണ്‍കുട്ടിയാണ് ഇന്ന് പാന്‍ ഇന്ത്യയില്‍ ശ്രദ്ധേയ സിനിമകളിലെ ഹിറ്റ് നമ്പറുകള്‍ പാടുന്നത്. സിനിമ ബന്ധങ്ങളോ പശ്ചാത്തലങ്ങളോ ഇല്ലാത്ത ഒരുഇടത്തരം കുടുംബത്തില്‍ ജനിക്കുകയും സ്വന്തം ആഗ്രഹപ്രകാരം സംഗീതത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്ത കഥയാണ് സുബ്ബലാഷിനിയുടേത്. കൂലിയിലെ മോണിക്ക, പുഷ്പയിലെ കിസിക്ക്, തലൈവന്‍ തലൈവിയിലെ പൊട്ടല മുട്ടായി, നിലാവുക്ക് എന്‍ മേല്‍ എന്നാടി കോപത്തിലെ ഗോള്‍ഡന്‍ സ്പാരോ.. തുടങ്ങി സുബ്ബലാഷിനി പാടിയ പാട്ടുകളെല്ലാം ട്രെന്‍ഡിങ് ലിസ്റ്റ് അടക്കിവാണവയാണ്.

സുബ്ബലാഷിനി സംഗീത സംവിധായകന്‍ അനിരുദ്ധിനൊപ്പം

Content Highlights: From Insta reels to chart-topping hits, discover Sublahshini`s journey to becoming a South Indian music icon.

Continue reading