'ഞാൻ തടിച്ചിട്ടായിരുന്നു, ആകർഷകയായിരുന്നില്ല, ആ നടൻ എനിക്കൊപ്പം ഫോട്ടോഷൂട്ടിന് വിസമ്മതിച്ചു'

കൗമാരപ്രായത്തിലാണ് ബോളിവുഡ് നടി രേഖ അമ്മയ്ക്കൊപ്പം മുംബൈയിലേക്ക് വരുന്നത്. ജീവിതം മാറ്റിമറിക്കുന്ന ഒരു സിനിമാ അവസരത്തിനായി രേഖ പല വഴികളും തിരഞ്ഞിരുന്നു. ഈ സമയത്താണ് നടൻ സഞ്ജയ് ഖാനെ കണ്ടുമുട്ടുന്നത്. അന്നത്തെ ഏറ്റവും പ്രശസ്തരായ നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. സഞ്ജയുടെ ഭാര്യ സറീനയുടെ ഇടപെടലാണത്രേ രേഖയുടെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്.
സഞ്ജയുടെ മകൾ ഫറാ ഖാൻ അലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "എന്റെ അമ്മ മരിച്ചപ്പോൾ രേഖ വീട്ടിൽ വന്നിരുന്നു. നിങ്ങളുടെ അമ്മ കാരണമാണ് ഞാൻ സിനിമയിലെത്തിയതെന്ന് അവർ പറഞ്ഞു." -ഫറ വെളിപ്പെടുത്തി. സംഭവമിങ്ങനെ, രേഖയെ കണ്ടപ്പോൾ പ്രത്യേകിച്ച് ആകർഷണീയതയൊന്നും തോന്നാതിരുന്ന സഞ്ജയ് ആദ്യം അവരുമൊത്ത് ഒരു ഫോട്ടോ ഷൂട്ട് ചെയ്യാൻ വിസമ്മതിച്ചുവത്രേ.
"രേഖ പറഞ്ഞു, 'ഞാൻ ആദ്യമായി വന്നപ്പോൾ വളരെ തടിച്ചിട്ടായിരുന്നു, എനിക്കധികം ആകർഷകത്വമുണ്ടായിരുന്നില്ല, നിങ്ങളുടെ അച്ഛന് എന്നോടൊപ്പം ഫോട്ടോഷൂട്ട് ചെയ്യാൻ (photoshoot with rekha) താല്പര്യമുണ്ടായിരുന്നില്ല. നിങ്ങളുടെ അമ്മ, സറീന, 'ഈ പെൺകുട്ടിയെ നോക്കൂ, അവളുടെ മനോഹരമായ കണ്ണുകളും മനോഹരമായ ചുണ്ടുകളും നോക്കൂ, ദയവായി അവളോടൊപ്പം ഒരു ഫോട്ടോ ഷൂട്ട് ചെയ്യൂ' എന്ന് പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ട് നിങ്ങളുടെ അച്ഛൻ വളരെ വിമുഖതയോടെ എന്നോടൊപ്പം ഫോട്ടോഷൂട്ട് ചെയ്യാൻ സമ്മതിച്ചു, ചിത്രങ്ങൾ വന്നപ്പോൾ അദ്ദേഹം പറഞ്ഞു, 'അതെ, അവൾ നന്നായിട്ടുണ്ട്, നമുക്കൊരു ചിത്രം ചെയ്യാം' എന്ന്. അങ്ങനെയാണ് ഞാൻ സിനിമയിൽ പ്രവേശിച്ചത്'," ഫറാ പറഞ്ഞു.
1971-ലെ ഹസീനോം കാ ദേവത എന്ന ചിത്രമായിരുന്നു സഞ്ജയ് ഖാനോടൊപ്പമുള്ള രേഖയുടെ ചിത്രം. അങ്ങനെ ഹിന്ദി സിനിമയിലേക്ക് രേഖയെ ലോഞ്ച് ചെയ്തത് സഞ്ജയ് ആണ്. അതേ സംഭാഷണത്തിൽ, ഫറാ പർവീൺ ബാബിയെക്കുറിച്ചും സംസാരിച്ചു. അവരേയും സിനിമയിൽ അവതരിപ്പിച്ചത് സഞ്ജയ് ആയിരുന്നത്രേ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rekha struggled with her appearance in her teens, being described as plump., Sanjay Khan initially refused a professional photo shoot with Rekha., Zarine Khan played a pivotal role in convincing Sanjay Khan to work with Rekha., Rekha's breakthrough came with the 1971 film Haseenon Ka Devata., Farah Khan Ali confirms the historical context of Rekha's entry into Bollywood.