ഇക്കണോമി ക്ലാസിൽ അപ്രതീക്ഷിതമായി രജനീകാന്ത്, ഞെട്ടിത്തരിച്ച് ആരാധകർ

'ജയിലർ 2' സിനിമയുടെ ഷൂട്ടിലാണ് സൂപ്പർതാരം രജനീകാന്ത് ഇപ്പോൾ. ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയിലേക്കുള്ള വിമാനയാത്രയിൽ ഇക്കോണമി സീറ്റിലിരുന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന നടൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ആരാധകർ ഓൺലൈനിൽ പങ്കുവെച്ച വീഡിയോയിൽ, രജനീകാന്ത് വിമാനത്തിൻ്റെ മുൻഭാഗത്തായി ഇരിക്കുന്നത് കാണാം. നിരവധി യാത്രക്കാർ ഫോണുകളെടുത്ത് ആർപ്പുവിളിക്കുമ്പോൾ, അദ്ദേഹം എഴുന്നേറ്റുനിന്ന് ആരാധകർക്കുനേരെ കൈവീശി, ശേഷം വീണ്ടുമിരുന്നു. വിമാനത്തിലിരുന്ന് ആരാധകർ കൈയടിക്കുന്നുണ്ട്. ബിസിനസ് ക്ലാസിലല്ലാതെ, ഒരു ഇക്കോണമി സീറ്റിലിരുന്ന് രജനീകാന്ത് യാത്ര ചെയ്തത് ആർക്കും വിശ്വസിക്കാനായില്ല.
A smile and gesture bring happiness to many ❤️#Thalaivar latest ❤️❤️❤️#Rajinikanth | #SuperstarRajinikanth | #Jailer2 pic.twitter.com/7DP94xIOnN
— Suresh balaji (@surbalutwt) October 29, 2025
തൻ്റെ ആകർഷണീയത കൊണ്ട് രജനീകാന്ത് ഒരു വിമാനത്തെ മിനി തിയേറ്ററാക്കി മാറ്റി എന്നായിരുന്നു വീഡിയോക്ക് താഴെ സോഷ്യൽ മീഡിയയിൽ ഒരാളുടെ കമന്റ്. രജനീകാന്ത് ഇക്കോണമി സീറ്റിലാണ്, എന്നിട്ടും അദ്ദേഹത്തിന് ചുറ്റുമുള്ള പ്രഭാവലയം ഫസ്റ്റ് ക്ലാസായി അനുഭവപ്പെടുന്നു, അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ച ആരാധകർ എത്ര ഭാഗ്യവാന്മാർ എന്നിങ്ങനെ നീളുന്നു മറ്റു കമന്റുകൾ.
2023-ലിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ’. ഇതിന്റെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണമാണ് നടക്കുന്നത്. സിനിമയിൽ രമ്യ കൃഷ്ണനും, അതിഥിവേഷത്തിൽ ശിവ രാജ്കുമാറും എത്തുന്നുണ്ട്. ബാലകൃഷ്ണയും ഒരു പ്രധാനവേഷം ചെയ്യും. കമൽഹാസനൊപ്പം രജനി വെള്ളിത്തിരയിലെത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇരുനടൻമാരും പലതവണ ഈ പ്രോജക്ട് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Superstar Rajinikanth was seen flying in an economy seat on his way to Goa for the Jailer 2 shoot, charming fans with his humility. See the heartwarming video!