തകർപ്പൻ തുടക്കം, പിന്നാലെ ഇടിവ്, പ്രഭാസിന്റെ രാജാ സാബ് ബോക്സ് ഓഫീസിൽ പിന്നോട്ട്

പ്രഭാസ് നായകനാകുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രമായ 'രാജാ സാബ്' രണ്ടുദിവസം മുമ്പാണ് തിയേറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കമായിരുന്നു ചിത്രത്തിന്റേത്. തെലുങ്ക് ഭാഷയിലും ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകളിലും റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടും 100.60 കോടി രൂപയും ഇന്ത്യയിൽ 62.90 കോടി രൂപയുമാണ് ആദ്യദിനം നേടിയെടുത്തത്. പക്ഷേ, പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വ്യാപകമായ വിമർശനം നേരിട്ട ചിത്രം തിയേറ്ററുകളിൽ തളരുകയാണെന്നാണ് റിപ്പോർട്ടുകൾ. വ്യക്തമല്ലാത്ത തിരക്കഥ, യുക്തിയില്ലാത്ത സംഭാഷണങ്ങൾ, മോശം സംവിധാനം എന്നീ വമിർശനങ്ങളാണ് പ്രധാനമായും ഉയരുന്നത്. ചിത്രം ഏറ്റവും വലിയ നിരാശയാണെന്ന് പറയുന്നവരുമുണ്ട്.
വിമർശനങ്ങൾ വ്യാപകമായതോടെ, 'രാജാ സാബ്' രണ്ടാം ദിവസം ബോക്സ് ഓഫീസ് കളക്ഷനിൽ വലിയ ഇടിവ് നേരിട്ടു. ശനിയാഴ്ച, ചിത്രം 48.22 ശതമാനം ഇടിഞ്ഞ് ഇന്ത്യയിൽ 27.85 കോടി രൂപാണ് നേടിയത്. തെലുങ്ക് പതിപ്പാണ് വരുമാനത്തിൽ ഭൂരിഭാഗവും സംഭാവന ചെയ്തത്. ഹിന്ദി പതിപ്പ് ആദ്യ രണ്ട് ദിവസങ്ങളിൽ 11.2 കോടി രൂപ നേടി. തമിഴ്, കന്നഡ, മലയാളം പതിപ്പുകൾ യഥാക്രമം 55 ലക്ഷം, 16 ലക്ഷം, 14 ലക്ഷം രൂപ വീതവും നേടി. ലോകമെമ്പാടുമുള്ള കണക്കു നോക്കുമ്പോൾ, പ്രഭാസ് ചിത്രത്തിന്റെ രണ്ട് ദിവസത്തെ ഗ്രോസ് കളക്ഷൻ 138.30 കോടി രൂപയാണ്. എന്റർടൈൻമെൻ്റ് ട്രാക്കിങ് പോർട്ടലായ സാക്നിൽക്കിന്റെ കണക്കുകളാണിത്.
മാരുതിയാണ് രാജാ സാബ് സംവിധാനം ചെയ്തത്. പ്രഭാസിനെക്കൂടാതെ, സഞ്ജയ് ദത്ത്, ബോമൻ ഇറാനി, നിധി അഗർവാൾ, മാളവിക മോഹൻ, റിദ്ധി കുമാർ, സറീന വഹാബ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പോസ്റ്റ്-പ്രൊഡക്ഷൻ കാലതാമസം കാരണം നീട്ടിവെക്കുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Prabhas` `Raja Saab` sees a significant 50% drop on Day 2 at the box office. Discover the latest collection figures amid mixed reviews and audience reception.