മാധവന്‍റെ മകന് ഇന്ത്യൻ സിനിമകൾ കാണാനിഷ്ടമല്ല, വിഷമം പറഞ്ഞ് താരം

തമിഴായാലും ഹിന്ദിയായാലും രാജ്യത്തു നിർമിക്കുന്ന സിനിമകൾ കാണാൻ തന്റെ 20-കാരനായ മകനും അദ്ദേഹത്തിന്റെ തലമുറയ്ക്കും താത്പര്യമില്ലെന്ന് നടൻ ആർ. മാധവൻ. യുവ പ്രേക്ഷകർ ജാപ്പനീസ്, കൊറിയൻ ഉള്ളടക്കങ്ങളിലേക്ക് പൂർണ്ണമായും മാറിയിരിക്കുകയാണ്. ഒരു മത്സരമെന്നതിലുപരി, തീർത്തും വ്യത്യസ്തമായ കഥപറച്ചിൽ രീതികളിലേക്ക് ഒരു തലമുറ മുഴുവനുമായി മാറുന്നു, അവരെ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് നഷ്ടപ്പെടുകയാണെന്നും നടൻ പറഞ്ഞു.
തനിക്കൊരു ഭയമുണ്ടെന്നും അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് നടൻ ഇക്കാര്യം വിശദീകരിച്ചത്. ഇതുവരെ, ഞാൻ മകൻ വേദാന്തിൽ നിന്ന് ബഹുമാനം നേടിയിട്ടുണ്ട്. ഇപ്പോൾ അവന് 20 വയസ്സാണ്. തിയേറ്ററിൽ പോയി ഹിന്ദി, തമിഴ് ചിത്രങ്ങൾ കാണാൻ അവർ തയ്യാറല്ല. അതിൽ വലിയ വിഷമമുണ്ട്. ഇന്ത്യൻ സിനിമ വലിയൊരു വെല്ലുവിളി നേരിടുകയാണെന്നും മാധവൻ പറഞ്ഞു. തന്റെ വരാനിരിക്കുന്ന ജീവചരിത്രസിനിമമായ GDN-ന്റെ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥപറയുന്നവർ പ്രേക്ഷകരെ പ്രചോദിപ്പിക്കണം
അതേസമയം, പ്രേക്ഷകരുടെ കാഴ്ചശീലങ്ങൾ മാറുന്നതിനെ കുറ്റപ്പെടുത്തുന്നതിനു പകരം, സിനിമാ വ്യവസായം സ്വയം ചില വിഷമകരമായ ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടെന്നും മാധവൻ വിശ്വസിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, പ്രേക്ഷകരെ തിരികെ നേടാനുള്ള ഉത്തരവാദിത്തം കഥപറയുന്നവർക്കും സംവിധായകർക്കും നടന്മാർക്കുമാണ്. അവർക്ക് സ്വാധീനം ചെലുത്തുന്ന സിനിമകൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന ഗോപാലസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ശ്രദ്ധേയമായ ജീവിതമാണ് GDN പറയുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: R Madhavan admits his 20-year-old son, Vedaant, does not watch Indian cinema., Younger generations are shifting focus toward Japanese anime and Korean content., Madhavan discusses the challenge of keeping Indian storytelling relevant to youth., The actor highlights his upcoming biographical film 'GDN' based on G.D. Naidu., Madhavan questions the industry's ability to remain inspirational to new audiences.