‘നരസിംഹ’ത്തിലെ മമ്മൂട്ടി, ‘ഉന്നതങ്ങളി’ലെ മോഹന്‍ലാല്‍- കൈയടി നേടിയ കാമിയോകള്‍

മോഹൻലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി- ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
മോഹൻലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി- ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

ഒന്നോ രണ്ടോ മിനിറ്റുകള്‍, അല്ലെങ്കില്‍ ഒന്നോ രണ്ടോ ഡയലോഗുകള്‍... സിനിമയുടെ ഗതി മാറ്റാന്‍ ചില കാമിയോ റോളുകള്‍ക്ക് സാധിക്കും. സിനിമയില്‍നിന്ന് പ്രേക്ഷകന് കിട്ടുന്ന അപ്രതീക്ഷിത സമ്മാനമാണ് ചില കാമിയോ റോളുകള്‍. പുതുമുഖങ്ങള്‍ മുതല്‍ സൂപ്പര്‍ സ്റ്റാറുകള്‍ വരെ കാമിയോ റോളുകളില്‍ എത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട ചില കാമിയോ റോളുകള്‍ പരിചയപ്പെടാം.

മമ്മൂട്ടി- നരസിംഹം

അഡ്വക്കറ്റ് നന്ദഗോപാല്‍ മാരാര്‍. കോളേജ് കാല സുഹൃത്തിന്റെ അച്ഛനെ രക്ഷിക്കാനായെത്തുന്ന വക്കീല്‍. മോഹന്‍ലാല്‍ നായകനായ ‘നരംസിംഹ’ത്തില്‍ നന്ദഗോപാല്‍ മാരാരായെത്തിയത് മമ്മൂട്ടിയായിരുന്നു. ഗംഭീരമായ ഡയലോഗുകള്‍ കൊണ്ട് മമ്മൂട്ടി കൈയടി നേടി.

മോഹന്‍ലാല്‍- ഉന്നതങ്ങളില്‍

ലാലും മനോജ് കെ. ജയനും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ‘ഉന്നതങ്ങളില്‍’. ലാലിനെ രക്ഷിക്കാനെത്തുന്ന രക്ഷകന്റെ റോളില്‍ കാമിയോ റോള്‍ ചെയ്തത് മോഹന്‍ലാലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മോഹന്‍ലാലിന്റെ ദീര്‍ഘമായ ഡയലോഗും ചിത്രത്തിലുണ്ട്

സുരേഷ് ഗോപി- ദി കിങ്

മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ദി കിങ്’. സിനിമയില്‍ കാമിയോ റോളില്‍ സുരേഷ് ഗോപിയുമെത്തുന്നുണ്ട്. മുംബൈയില്‍ നിന്നുളള ചോദ്യം ചെയ്യല്‍ വിദഗ്ധനായിട്ടായിരുന്നു സുരേഷ് ഗോപിയുടെ വേഷം.

മോഹന്‍ലാല്‍- സമ്മര്‍ ഇന്‍ ബത്‌ലഹേം

സിബി മലയില്‍ സംവിധാനം ചെയ്ത് സിനിമയാണ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നിവരായിരുന്നു  പ്രധാനവേഷത്തില്‍. ജയിലില്‍ വധശിക്ഷ കാത്തുനില്‍ക്കുന്ന നിരഞ്ജന്റെ റോളായിരുന്നു മോഹന്‍ലാലിന്റെ കാമിയോ കഥാപാത്രത്തിന്.

മലയാളത്തില്‍ വേറെയും ഒരുപാട് അതിഥി കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ‘സന്ദേശ’ത്തിലെ ഇന്നസെന്റും ‘ചാര്‍ലി’യിലെ കല്‍പ്പനയും ‘പൊന്‍മുട്ടയിടുന്ന താറാവി’ലെ പാര്‍വതിയും ‘ആക്ഷന്‍ ഹീറോ ബിജു’വിലെ സുരാജ് വെഞ്ഞാറമ്മൂടുമെല്ലാം കൈയടി നേടിയ അതിഥി താരങ്ങളാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore iconic cameo appearances by Mammootty, Mohanlal, Suresh Gopi & more in Malayalam films. Unforgettable moments that stole the show!