തബുവും നാഗാർജുനയും വീണ്ടും ഒന്നിക്കുന്നു, നീണ്ട 28 വർഷത്തെ ഇടവേളയ്ക്കുശേഷം

തബു, നാഗാർജുന | AFP, Mbi library
തബു, നാഗാർജുന | AFP, Mbi library

തെലുഗു നടൻ നാഗാർജുന്ന അദ്ദേഹത്തിന്റെ 100-ാമത്തെ സിനിമയുടെ ഒരുക്കത്തിലാണ്. ‘കിങ് 100’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ മുൻ സഹതാരം തബുവുമായി നാഗാർജുന വീണ്ടും ഒന്നിക്കും (reuniting). നീണ്ട 28 വർഷത്തെ ഇടവേളയ്ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ആദ്യത്തെ സിനിമയായിരിക്കുമിത്.

രാ കാർത്തിക് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ വഴി തബു ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. "‘കിങ് 100’ -നൊപ്പം ഞങ്ങൾ തുടങ്ങുന്നു." എന്ന അടിക്കുറിപ്പും നൽകി. 1995-ൽ പുറത്തിറങ്ങിയ 'സിസിന്ദ്രി' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. നാഗാർജുന നിർമ്മിച്ച്, ശിവ നാഗേശ്വര റാവു സംവിധാനം ചെയ്ത ഈ കോമഡി ചിത്രത്തിൽ തബുവെത്തിയത് കാമിയോ വേഷത്തിലാണ്. 'ബേബീസ് ഡേ ഔട്ട്' എന്ന അമേരിക്കൻ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം, അഖിൽ അക്കിനേനിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു, കുഞ്ഞിന്റെ റോളിലാണ് അഖിലെത്തിയത്. 

1996-ൽ, കൃഷ്ണ വംശി രചനയും സംവിധാനവും നിർവഹിച്ച 'നിന്നേ പെല്ലഡത' എന്ന റൊമാൻ്റിക് ഫാമിലി ഡ്രാമയിൽ തബുവും നാഗാർജുനയും വീണ്ടും ഒന്നിച്ചു. ചിത്രം വലിയ വിജയമായി, നിരവധി പുരസ്കാരങ്ങളും നേടി.

‘കിങ് 100’ ഒരു "ടോട്ടൽ കൊമേഴ്സ്യൽ" വിനോദ ചിത്രമായിരിക്കുമെന്ന് ഒരു അഭിമുഖത്തിൽ നാഗാർജുന പറഞ്ഞിരുന്നു. 25 മുതൽ 60 വയസ്സുവരെയുള്ള വ്യത്യസ്ത പ്രായങ്ങളിൽ നാഗാർജുനയെ അവതരിപ്പിക്കാൻ ഡി-ഏജിംഗ് ടെക്നോളജി ഉപയോഗിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. അഭിനേതാക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, ഐശ്വര്യ രാജേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

രജനികാന്ത് നായകനായ 'കൂലി'യിലാണ് നാഗാർജുന അവസാനമായി അഭിനയിച്ചത്. വിജയ് സേതുപതിയുടെ 'സ്ലംഡോഗ്: 33 ടെമ്പിൾ റോഡ്' എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് തബു.  

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nagarjuna Akkineni begins production on his 100th film, King100., Tabu and Nagarjuna reunite on screen after a 28-year hiatus., The film is directed by Ra Karthik and described as a commercial entertainer., Plot may focus on father-daughter dynamics with potential de-aging technology., Cast includes rumors of Aishwarya Rajesh, Sushmita Bhatt, and Vijayendra.