കാന്താരയുടെ ഇംഗ്ലീഷ് പതിപ്പ് തിയേറ്ററുകളിലേക്ക്; സമയം വെട്ടിക്കുറച്ച പതിപ്പ് ഒക്ടോബർ 31നെത്തും

ഋഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റർ 1 ഇന്ത്യയുടെ ചരിത്രമായി മാറുകയാണ്. 2025-ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷനായി കാന്താര മാറിക്കഴിഞ്ഞു. ഏക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ പതിനാലാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇതോടെ കാന്താര:ചാപ്റ്റർ1.
ആഗോളതലത്തിൽ 800 കോടിയിലേക്കടുക്കുന്ന ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് കാന്താരയുടെ ഇംഗ്ലീഷ് പതിപ്പ് ഒക്ടോബർ 31-ന് റിലീസ് ചെയ്യാനൊരുങ്ങുകയാണെന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് ഹോംബാലെ ഫിലിംസ്.
2022-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'കാന്താര'യുടെ, പ്രീക്വലാണ് 'കാന്താര:ചാപ്റ്റർ 1', തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ഇതിനോടകം തന്നെ ചിത്രം മികച്ച കളക്ഷൻ നേടിക്കഴിഞ്ഞു. യഥാർഥ പതിപ്പിന്റെ 2 മണിക്കൂർ 49 മിനിറ്റ് എന്ന ദെെർഘ്യം വെട്ടിക്കുറച്ച് പുതിയ പതിപ്പിലത് 2 മണിക്കൂർ 14 മിനിറ്റാക്കിയിട്ടുണ്ട്, ഇതായിരിക്കും പ്രേക്ഷകർക്കുമുന്നിലെത്തുക. ഹോംബാലെ ഫിലിംസ് ചിത്രം, ഓസ്കാറിന് അയയ്ക്കാൻ പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
A divine saga that resonates beyond borders and languages! 🕉️✨#KantaraChapter1 𝐄𝐧𝐠𝐥𝐢𝐬𝐡 𝐕𝐞𝐫𝐬𝐢𝐨𝐧 releasing in cinemas worldwide from 𝐎𝐜𝐭𝐨𝐛𝐞𝐫 𝟑𝟏𝐬𝐭.
Experience the epic journey of faith, culture, and devotion in all its glory ❤️🔥#KantaraInCinemasNow… pic.twitter.com/lOwFGoFzKb— Hombale Films (@hombalefilms) October 22, 2025
രണ്ടാഴ്ചയ്ക്കുള്ളില്‍ 717.50 കോടിയാണ് കാന്താരയുടെ ബോക്‌സ് ഓഫീസ് നേട്ടം. നിര്‍മാതാക്കളായ ഹോംബാലോ ഫിലിംസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
പതിനഞ്ച് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത് 579.5 കോടിയുടെ കളക്ഷനാണ്. പതിനഞ്ചാം ദിവസം 152.65 കോടിയാണ് കന്നഡയില്‍ നിന്ന് മാത്രം ലഭിച്ചത്. തെലുങ്കിൽ നിന്ന് 81.7 കോടി രൂപയും ഹിന്ദിയില്‍ നിന്ന് 163 കോടിയും മലയാളത്തില്‍ 38.1 കോടിയും തമിഴില്‍ 49.8 കോടിയും ചിത്രം വാരിക്കൂട്ടി. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച കളക്ഷൻ തന്നെയാണ് സിനിമ കാഴ്ചവയ്ക്കുന്നത്.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിലെത്തുന്ന കാന്താര ചാപ്റ്റർ 1, നാടോടിക്കഥകളും വിശ്വാസവും പ്രകൃതിയും കെട്ടുപിണഞ്ഞ ഒരു പുരാണ കഥയാണ്. അജനീഷ് ലോക്നാഥ് സംഗീതവും, അരവിന്ദ് കശ്യപ് ഛായാഗ്രഹണവും, സുരേഷ് മല്ലയ്യ എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിൻ്റെ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത് ഋഷഭ് ഷെട്ടിയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസെെനറുമായ പ്രഗതിഷെട്ടിയാണ്.
ചിത്രത്തിൽ രുക്മിണി വസന്ത് ഗുൽഷൻ ദേവയ്യ, ജയറാം എന്നിവരടങ്ങിയ പ്രമുഖ താരനിരതന്നെയുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Rishab Shetty`s Kantara Chapter 1 breaks records, nearing 800 Cr globally and english version releases Oct 31.