സിനിമാക്കാരുടെ കൗശലങ്ങളറിയാത്ത, മുനവെച്ച തമാശകൾ കേട്ടിരുന്ന ഉർവശി

ഈയാഴ്ചയിലെ 'എന്റെ കഥയിലെ നായികമാര്‍' എന്ന കോളത്തിലേക്ക് നമ്മുടെയെല്ലാം അഭിമാനനക്ഷത്രമായ ഉര്‍വശിയെക്കുറിച്ചുള്ള ഓര്‍മ്മസഞ്ചാരങ്ങള്‍ കുറിക്കാനിരുന്നപ്പോള്‍, എന്റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത് വര്‍ഷങ്ങള്‍ക്കുമുന്‍പ് 'സ്ത്രീധന'ത്തിന്റെ ഇടപ്പള്ളിയിലെ ലൊക്കേഷനില്‍വെച്ചുണ്ടായ ചില രസകരമായ നര്‍മമുഹൂര്‍ത്തങ്ങളാണ്.
മാമംഗലത്തെ മോഡേണ്‍ ബേക്കറിയുടെ അടുത്തുള്ള ഒരിടത്തരം വീട്ടിലായിരുന്നു 'സ്ത്രീധന'ത്തിന്റെ ഷൂട്ടിങ്.
ഉച്ചയ്ക്ക് ബ്രെയ്ക്ക് ടൈമില്‍ ജഗദീഷ്, ബൈജു, അശോകന്‍ തുടങ്ങിയവര്‍ക്ക്, കൂടിയിരുന്ന് എന്തെങ്കിലുമൊക്കെ കുസൃതികള്‍ പറഞ്ഞ് ഉര്‍വശിയെ കളിയാക്കുന്നതാണ് ഹോബി. ബാലതാരമായി സിനിമയില്‍ വന്നതുകൊണ്ട്, അത്ര ലോകപരിചയമോ സിനിമാക്കാരുടെ കൗശലമോ ഒന്നും ഉര്‍വശിക്കറിഞ്ഞുകൂടാ. ആ മൂവര്‍സംഘം മുനവെച്ചുള്ള തമാശ പറഞ്ഞാലും ചിരിയോടെ കേട്ടിരിക്കുന്ന പ്രകൃതമായിരുന്നു അവരുടെത്. ഒരു കഥയില്ലാത്ത പെണ്ണായിട്ടാവും അവരൊക്കെ ഉര്‍വശിയെ കരുതിയിരിക്കുക.
Content Highlights: Kaloor Dennis recalls Urvashi, a powerhouse performer with a warm, grounded personality