മോഹൻലാലിന്റെ നായികാപട്ടം ലഭിച്ചതോടെ മലയാളസിനിമ പാർവതിക്ക് ചുറ്റും വലംവയ്ക്കുകയായിരുന്നു

ഈയാഴ്ചയിലെ കഥയിലെ നായികമാരിൽ സാന്നിധ്യമറിയിക്കുന്നത് നമ്മുടെയെല്ലാം ഇഷ്ടതാരമായ മിഴിയഴക് സുന്ദരി എന്നുവിശേഷിപ്പിച്ചിരുന്ന പാർവതി ജയറാമാണ്. നടനമിഴിവുകൊണ്ടും നിറയൗവനംകൊണ്ടും ജനമനസ്സുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള അനവധി നായികാവസന്തങ്ങൾ നമുക്കുണ്ടായിരുന്നെങ്കിലും പാർവതിയെപ്പോലെ ആരെയും ആകർഷിക്കുന്ന മനോഹരമായ വിടർന്ന മിഴികളുള്ള മറ്റൊരു അഭിനേത്രി മലയാള സിനിമയിൽ വേറെ ഉണ്ടായിക്കാണുമെന്ന് തോന്നുന്നില്ല.
Content Highlights: Kaloor Dennis fondly remembers the timeless grace of Parvathy Jayaram