'ഇനി മലയാളത്തിൽ അഭിനയിക്കില്ല; മനോഹരമായ ഭാഷയാണത്, പക്ഷേ...' ജാൻവി കപൂർ പറയുന്നു

ജാൻവി കപൂർ | Instagram
ജാൻവി കപൂർ | Instagram

2025-ൽ റിലീസായ ചിത്രമാണ് 'പരംസുന്ദരി'. തുഷാർ ജലോട്ട സംവിധാനം ചെയ്ത ചിത്രത്തിൽ നായികാനായകൻമാരായത് സിദ്ധാർഥ് മൽഹോത്രയും ജാൻവി കപൂറുമാണ്. ചിത്രത്തിൽ തെക്കേപ്പാട്ട് സുന്ദരി ദാമോദരൻ പിള്ളെ എന്ന കഥാപാത്രത്തെയാണ് ജാൻവി അവതരിപ്പിച്ചത്. റിലീസായപ്പോൾ ഏറെ ട്രോൾ ചെയ്യപ്പെട്ട ചിത്രം കൂടിയാണിത്. കേരളത്തെയും മലയാളികളെയും കുറിച്ചുള്ള ചിത്രീകരണമാണ് വിവാദങ്ങൾക്കിടയാക്കിയത്. അതിനൊപ്പം ചിത്രത്തിലെ മലയാളംഡയലോഗുകളും ജാൻവിയുടെ കഥാപാത്രവും ഏറെ ട്രോൾ ചെയ്യപ്പെട്ടു. ചിത്രത്തിന്റെ ട്രെയിലറിൽ ജാൻവി കഥാപാത്രത്തിന്റെ പേര് പറയുന്ന സീൻ പോലും വളരെ മോശമായെന്നും പ്രേക്ഷകരന്ന് പറഞ്ഞിരുന്നു.

ഇപ്പോൾ 'പെദ്ദി' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ജാൻവി. രാം ചരണാണ് ചിത്രത്തിൽ നായകൻ. ഒരു ചോദ്യത്തിനുള്ള ഉത്തരമായി ഇനി ഉടനെയൊന്നും ഒരു മലയാളംസിനിമ ചെയ്യാനുദ്ദേശിക്കുന്നില്ലെന്ന് ജാൻവി പറഞ്ഞു. എന്നാൽ മലയാളംഭാഷയോട് തനിക്കേറെ ബഹുമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു, ''ഇനിയും മലയാളം പറയാൻ ഞാൻ ശ്രമിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത്ര അത് വളരെ ബുദ്ധിമുട്ടേറിയ ഭാഷയാണ്. എന്നെ സംബന്ധിച്ചിടത്തോളം വളരെ മനോഹരമായ ഭാഷയാണത്''. എന്നാൽ തെലുഗു, തമിഴ് ഭാഷ തനിക്ക് കുറച്ചുകൂടി എളുപ്പമാണെന്നും താരം പറയുന്നു. ''തെലുഗുസിനിമകളിൽ അഭിനയിക്കുന്നത് ഞാനേറെ ഇഷ്ടപ്പെടുന്നു''. ഏതൊക്കെ ഭാഷകൾ പഠിക്കാനാണ് ആഗ്രഹമെന്നുള്ള ചോദ്യത്തിന് 'എല്ലാം' എന്ന മറുപടിയാണ് ജാൻവി നൽകിയത്.

സണ്ണി സംസ്‌കാരി കി തുൾസി കുമാരി എന്ന ചിത്രത്തിലാണ് ജാൻവി ഒടുവിലായി അഭിനയിച്ചത്. രാം ചരൺ നായകനാവുന്ന 'പെദ്ദി' ജൂൺ 4-നാണ് തിയേറ്ററുകളിലെത്തുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Janhvi Kapoor confirms she will not act in Malayalam films in the near future. The actor cited the difficulty of the Malayalam language despite calling it beautiful