മൂന്നാം വയസ്സില്‍ പ്രഭാസിനെ ഞെട്ടിച്ച മിടുക്കി; 'ലോക'യിലെ കുഞ്ഞു ചന്ദ്ര ആക്ഷനില്‍ സൂപ്പര്‍സ്റ്റാറാണ്

എന്തൊരു ആക്ഷനായിരുന്നു അത്, കണ്‍ചിമ്മാതെ കണ്ടുനിന്നവരെല്ലാം അറിയാതെ കൈയടിച്ചുപോകുന്ന കൊച്ചുമിടുക്കിയുടെ ഉശിരന്‍ പ്രകടനം, ലോക സിനിമയില്‍ സുപ്രധാനരംഗത്തില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ചന്ദ്ര എന്ന കഥാപാത്രത്തിന്റെ ഫ്‌ളാഷ് ബാക്കിലേക്ക് കഥ തിരികെ നടക്കും, ആ രംഗങ്ങളില്‍ കുട്ടി ചന്ദ്രയായി ഒരാള്‍, പ്രത്യക്ഷപ്പെടും, തൊട്ടടുത്ത സീനുകളില്‍ ഞെട്ടിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, ആരാണ് ഈ മിടുക്കി..? ലോക കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അന്വേഷിക്കുന്ന ആ കുട്ടി ചന്ദ്ര തൃശ്ശൂരുകാരി ദുര്‍ഗ സി വിനോദാണ്. മൂന്നാം വയസ്സുമുതല്‍ കളരിയിലൂടെ ആക്ഷന്‍ ലോകത്തേക്ക് പിച്ചവെച്ച് തുടങ്ങിയ ദുര്‍ഗ സാക്ഷാല്‍ പ്രഭാസിനെ വരെ ആദ്യകാലത്ത് തന്നെ ഞെട്ടിച്ചിട്ടുണ്ട്. ആക്ഷന്‍ കൊറിയോഗ്രാഫറായ വിനോദ് പ്രഭാകരിന്റെ മകള്‍ കൂടിയായ ദുര്‍ഗ ലോകയിലേക്ക് എത്തിയതും ആക്ഷനില്‍ കാണിക്കുന്ന ഈ അസാമാന്യ മികവ് കൊണ്ടാണ്. 'ലോക, ചാപ്റ്റർ വണ്‍ ചന്ദ്ര' മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുമ്പോള്‍ ദുര്‍ഗയുടെ ഏറെ സന്തോഷത്തിലാണ്. സിനിമയെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചും കൊച്ചുമിടുക്കി സംസാരിക്കുന്നു.
ദുര്‍ഗ എങ്ങനെയാണ് ലോകയിലേക്ക് എത്തുന്നത്...?
Content Highlights: Durga C Vinod shines as young Chandra in Lokah, impressing with her incredible action sequences. A rising star to watch!