ലിയോ-2 അല്ല മാസ്റ്റര്‍-2 ആണ് ആഗ്രഹമെന്ന് ലോകേഷ്; വിജയ് സമ്മതിച്ചാല്‍ ജെ.ഡി വീണ്ടുമെത്തും..

ദളപതി വിജയിയെ നായകനാക്കി ലിയോ-2 വിനേക്കാള്‍ ചെയ്യാന്‍ ഏറെ ആഗ്രഹം മാസ്റ്റര്‍-2 ആണെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. മാസ്റ്ററിലെ വിജയ് കഥാപാത്രമായ ജെ.ഡിയെയും അയാളുടെ മാനറിസങ്ങളെയും താനേറെ ഇഷ്ടപ്പെടുന്നുവെന്നും രണ്ടാംഭാഗത്തിനുള്ള ഐഡിയ മനസ്സിലുണ്ടെന്ന് അത് വിജയുമായി പങ്കുവച്ചിട്ടുണ്ടെന്നും ലോകേഷ് കനകരാജ് പറയുന്നു. എന്നാല്‍ നിലവില്‍ ഒരുസിനിമയോട് കൂടി വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതിനാല്‍ ആഗ്രഹങ്ങള്‍ നടക്കുമോ എന്നറിയില്ല എന്ന് ലോകേഷ് കൂട്ടിച്ചേര്‍ത്തു. ജനനായകന്‍ എന്ന സിനിമയോട് കൂടി ദളപതി വിജയ് സിനിമയില്‍ നിന്ന് താല്‍ക്കാലിക ഇടവേള പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ് നായകനും വിജയ് സേതുപതി വില്ലനുമായി 2021 പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റര്‍' വലിയ വിജയമായിരുന്നു. ചിത്രത്തില്‍ വിജയ് അവതരിപ്പിച്ച ജെഡി എന്ന കഥാപാത്രത്തിന് ഒരുപാട് ആരാധകരുണ്ട്.
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' ഓഗസ്റ്റ് 14 ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഈ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് ലോകേഷ് തന്റെ സിനിമ സ്വപ്‌നങ്ങളെ കുറിച്ച് മനസ്സ് തുറന്നത്. കൂലി എല്‍സിയു (ലോകേഷ് കനകരാജ് യൂണിവേഴ്‌സ്) വില്‍ ഉള്‍പ്പെട്ട സിനിമയല്ലെന്നും ലോകേഷ് പറഞ്ഞു. കാര്‍ത്തി നായകനായ കൈതി, കമല്‍ഹാസന്‍ നായകനായ വിക്രം, വിജയ് നായകനായ ലിയോ എന്നീ സിനിമകളാണ് എല്‍സിയൂ യൂണിവേഴ്‌സില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങിയത്. ഈ യൂണിവേഴ്‌സലിന്റെ തുടര്‍ച്ചയായ കൈതി-2 ആയിരിക്കും താന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയെന്ന് ലോകേഷ് പറഞ്ഞു. ഇതിന് പിന്നാലെ വിക്രം-2, റോളക്‌സ്, ലിയോ-2 എന്നീ സിനിമകളില്‍ കൂടി യൂണിവേഴ്‌സില്‍ നിന്ന് പുറത്തുവരാനുണ്ടെന്നും ഇതെല്ലാം ചെയ്ത ശേഷമായിരിക്കും യൂണിവേഴ്‌സിലെ എല്ലാ പ്രധാനകഥാപാത്രങ്ങളും ഒരുമിക്കുന്ന എന്‍ഡ് ഗെയിമിന് തുല്യമായി സിനിമ വരികയെന്നും ലോകേഷ് കൂട്ടിചേര്‍ത്തു.
രജനീകാന്ത് നായകനാകുന്ന ലോകേഷ് ചിത്രം 'കൂലി'യില്‍ സൗബിന്‍ ഷാഹിര്‍, നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ദേവ എന്ന കഥാപാത്രമായി രജനീകാന്ത് എത്തുന്ന ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുന്നത്.
Content Highlights: director lokesh kanakaraj reveals about vijaya film master 2