വയലന്‍സ് കാണിക്കാനായി ഒരുരംഗവും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല: ബൾട്ടി സംവിധായകൻ

വേലംപാളയത്തെ ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ കഥപറയുന്ന ചിത്രമാണ് ഷെയിന്‍ നിഗം നിഗം നായകനായ ‘ബള്‍ട്ടി’, സിനിമയുടെ അണിയറവിശേഷങ്ങളും പേര് നല്‍കിയ കൗതുകത്തെകുറിച്ചും സംവിധായകന്‍ ഉണ്ണി ശിവലിംഗം സംസാരിക്കുന്നു…
എന്താണ് ബള്‍ട്ടി..?
പാലക്കാട് പൊള്ളാച്ചി മേഖലയിലെല്ലാം ബള്‍ട്ടിയെന്ന വാക്ക് സുപരിചിതമാണ്. ഡാന്‍സിലും കമ്പഡിയിലും കുത്തിമറിഞ്ഞ് കളിക്കുന്നതിനെയാണ് 'ബള്‍ട്ടി അടിക്കുക' എന്ന് പറയുന്നത്. പ്രത്യേക തരത്തിലുള്ള ഒരുതരം കുത്തിമറിച്ചിലിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു ടീമില്‍ നിന്ന് പെട്ടെന്നൊരാള്‍ മറ്റൊരുടീമിലേയ്ക്ക് മാറുമ്പോഴും അവന്‍ ബള്‍ട്ടിയടിച്ചു എന്ന് പറയാറുണ്ട്. ബള്‍ട്ടി അടിക്കുകയെന്ന പ്രയോഗത്തിന് പാലക്കാടിനപ്പുറം വലിയ സ്വീകാര്യതയില്ലെന്ന് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. കബഡിയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയ്ക്ക് കളിയുമായി ചേര്‍ന്ന് നില്‍ക്കുന്ന പുതുമയുള്ളൊരുപേര് വേണമെന്ന് തുടക്കം മുതല്‍ക്കേ ആഗ്രഹിച്ചിരുന്നു. അങ്ങിനെയാണ് ബള്‍ട്ടിയിലേക്കെത്തിയത്.
സിനിമയില്‍ സംഘട്ടനങ്ങളും വയലന്‍സ് രംഗങ്ങളും കൂടിപോയതായി അഭിപ്രായങ്ങള്‍ വരുന്നുണ്ടോ..?
കഥ ആവശ്യപ്പെടുന്ന രംഗങ്ങളിലാണ് സംഘട്ടനങ്ങള്‍ ഉള്‍പ്പെടുത്തിയത്, അടിപ്പടം എന്ന് പറയുമ്പോഴും കുടുംബസമേതം ആസ്വദിക്കാവുന്ന കഥയാണ് ചിത്രം തുറന്നുവയ്ക്കുന്നത്. സംഘട്ടനങ്ങള്‍ക്കും അതിവൈകാരികരംഗങ്ങള്‍ക്കുമെല്ലാം കഥയില്‍ കൃത്യമായൊരു കാരണമുണ്ട്, അതുകൊണ്ടുതന്നെ അവയെല്ലാം ഞങ്ങള്‍ ഉദ്ദേശിച്ചതലത്തില്‍ തന്നെ പ്രേക്ഷകര്‍ സ്വീകരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. അടിക്കുവേണ്ടിയുളള അടികളോ വയലന്‍സ് കാണിക്കാനായി ഒരുരംഗമോ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മലയാളത്തില്‍ സ്‌പോര്‍ട്സ് സിനിമകള്‍ക്ക് സ്വീകാര്യത കൂടുതലാണോ?
സ്‌പോര്‍ട്‌സ് സിനിമകളുടെ ഗണത്തിലേക്ക് ബള്‍ട്ടിയെ മാറ്റുമ്പോഴും, ഇതൊരു മുഴുനീള സ്‌പോർട്സ് ചിത്രമൊന്നുമല്ല. കബഡി കളിക്കുന്ന നായകന്റെ കോര്‍ട്ടിനകത്തേയും പുറത്തെയും ചെറുത്തുനില്‍പ്പുകളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. കുടുംബബന്ധങ്ങള്‍ക്കും സൗഹൃദത്തിനുമെല്ലാം പ്രാധാന്യമുള്ള ചിത്രമാണ് ബള്‍ട്ടി. കബഡികളിയിലെ ട്രിക്കുകളടങ്ങിയ ആക്ഷന്‍സീനുകളാണ് ക്ലൈമാക്‌സിലെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബള്‍ട്ടിയില്‍ കബഡി ഒരു കഥാപാത്രമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Interview with director Unni Shivlingam discusses Balti movie`s unique title, action, and themes.