പുസ്തകത്തില്‍നിന്ന് സിനിമയിലേക്ക്

--
--

പലതരത്തിലുളള സിനിമകളാണ് ഓരോ ആഴ്ചയിലും ബിഗ്‌സ്‌ക്രീനിലേക്കെത്തുന്നത്. നടന്നസംഭവങ്ങളും ബയോഗ്രഫിയും ചരിത്രവുമെല്ലാം സിനിമകളായി പുറത്തിറങ്ങാറുണ്ട്. അതുപോലെ ഹിറ്റായ പുസ്തകങ്ങളും സിനിമയാകാറുണ്ട്. അത്തരത്തില്‍ പുസ്തകത്തില്‍നിന്ന് ബിഗ്‌സ്‌ക്രീനിലെത്തിയ ബോളിവുഡ് സിനിമകളെ പരിചയപ്പെടാം.

3 ഇഡിയറ്റ്‌സ്

ആമിര്‍ ഖാന്‍, ഷര്‍മന്‍ ജോഷി, മാധവന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത് സിനിമയാണ് 3 ഇഡിയറ്റ്‌സ്. തിയേറ്ററില്‍ വന്‍ ഹിറ്റായ ചിത്രം ചേതന്‍ ഭഗത്തിന്റെ ' ഫൈവ് പോയന്റ് സംവണ്‍' എന്ന പുസ്തകം അടിസ്ഥാനമാക്കിയായിരുന്നു.


കായി പോ ചെ

മൂന്ന് യുവാക്കളുടെ ജീവിതത്തിലൂടെ കടന്നുപോവുന്ന ചിത്രമായിരുന്നു കായി പോ ചെ. 2013-ല്‍ റിലീസായ ചിത്രം സംവിധാനം ചെയ്തത് അഭിഷേക് കപൂറാണ്. സുഷാന്ത് സിങ് രാജ്പുത്, രാജ്കുമാര്‍ യാദവ്, അമിത് സാദ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തില്‍. ' ദ ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ്' എന്ന ചേതന്‍ ഭഗതിന്റെ ഫിക്ഷന്‍ അടിസ്ഥാനമാക്കിയായിരുന്നു ഈ ചിത്രം.

7 ഖൂന്‍ മാഫ്

പ്രിയങ്കാ ചോപ്ര പ്രധാനവേഷത്തിലെത്തിയ 7 ഖൂന്‍ മാഫ് സംവിധാനം ചെയ്തിരിക്കുന്നത് വിശാല്‍ ഭരത്വാജാണ്. ഇര്‍ഫാന്‍ ഖാന്‍ അടക്കമുളളവരും ചിത്രത്തിലുണ്ട്. റസ്‌കിന്‍ ബോണ്ടിന്റെ 'സുസന്നാസ് സെവന്‍ ഹസ്ബന്‍ഡ്‌സ്' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് 7 ഖൂന്‍ മാഫ് ഒരുക്കിയിരിക്കുന്നത്.

ദേവ്ദാസ്

ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ദേവ്ദാസ്. സഞ്ജയ് ലീല ബന്‍സാലിയാണ് സിനിമയുടെ സംവിധായകന്‍. ബംഗാളി എഴുത്തുകാരന്‍ ശരത് ചന്ദ്ര ചതോപാധ്യായയുടെ ദേവ്ദാസ് എന്ന പുസ്തകം അടിസ്ഥാനമാക്കിയാണ് ഈ ചിത്രം. 2002-ല്‍ റിലീസായ സിനിമ തിയേറ്ററില്‍ വന്‍ഹിറ്റായിരുന്നു. 

ദ ബ്ലൂ അമ്പര്‍ല്ല

വിശാല്‍ ഭരത്വാജ് സംവിധാനം ചെയ്ത ചിത്രമാണ് ദ ബ്ലൂ അമ്പര്‍ല്ല. 2006-ല്‍ റിലീസായ ചിത്രത്തില്‍ പങ്കജ് കപൂറായിരുന്നു പ്രധാനവേഷത്തില്‍. തിയേറ്ററില്‍ വന്‍പരാജയമായ ചിത്രം റസ്‌കിന്‍ ബോണ്ടിന്റെ ദ ബ്ലൂ അമ്പര്‍ല്ല എന്ന നോവല്‍ അടിസ്ഥാനമാക്കിയായിരുന്നു.
 

Content Highlights: Bollywood movies inspired by books