ബച്ചന്‍, രജനീകാന്ത്, ആലിയ, രണ്‍ബീര്‍, കത്രീന, വിക്കി... അയോധ്യയിലേക്കൊഴുകി സിനിമാലോകം

കങ്കണ, കത്രീന, വിക്കി കൗശൽ | ഫോട്ടോ: പി.ടി.ഐ.
കങ്കണ, കത്രീന, വിക്കി കൗശൽ | ഫോട്ടോ: പി.ടി.ഐ.

അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി അയോധ്യയിലേക്ക് ഒഴുകിയെത്തി പ്രമുഖര്‍. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രണ്‍ബീര്‍ കബൂര്‍, ആലിയ ഭട്ട്, സംവിധായകന്‍ രോഹിത് ഷെട്ടി, കത്രീന കൈഫ്, വിക്കി കൗശല്‍, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭര്‍ത്താവ് ഡോ. ശ്രീറാം നെനെ, രാജ്കുമാര്‍ ഹിലാനി, ചിരഞ്ജീവി, രാംചരണ്‍, പവന്‍ കല്യാണ്‍, രണ്‍ദീപ് ഹൂഡ, ഭാര്യ ലിന്‍ ലെയ്ഷ്രാം, രജനീകാന്ത്, ധനുഷ്, അനുപം ഖേര്‍, വിവേക് ഒബ്‌റോയ്, മധുര്‍ ഭണ്ടാര്‍കര്‍, ശ്രീ ശ്രീ രവിശങ്കര്‍, കങ്കണ റണൗട്ട്, അരുണ്‍ ഗോവില്‍, ദീപിക ചിഖില, സുനില്‍ ലാഹ്‌രി, രാകേഷ് ബേഡി, ഹേമ മാലിനി, മനോജ് ജോഷി തുടങ്ങിയവര്‍ ഇതിനോടകം അയോധ്യയിലെത്തിക്കഴിഞ്ഞു. 

കങ്കണ

മുംബൈയിലെ കലിന വിമാനത്താവളത്തില്‍ നിന്നാണ് ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും അയോധ്യയിലേക്ക് യാത്ര പുറപ്പെട്ടത്. ഐവറി നിറത്തിലുള്ള കുര്‍ത്തിയും ധോത്തിയുമാണ് രണ്‍ബീര്‍, വിക്കി കൗശല്‍, ആയുഷ്മാന്‍ ഖുറാന തുടങ്ങി മിക്ക പുരുഷതാരങ്ങളും ചടങ്ങിനായി തിരഞ്ഞെടുത്തത്. നീല നിറത്തിലുള്ള സില്‍ക്ക് സാരിയാണ് ആലിയയുടെ വേഷം. കത്രീന സ്വര്‍ണനിറത്തിലുള്ള സില്‍ക്ക് സാരിയില്‍ തിളങ്ങി. സാംസ്‌കാരിക, സിനിമാ, കായികരംഗത്തെ പ്രമുഖരായ ഒട്ടേറെപ്പേർക്ക് ചടങ്ങിനായി ക്ഷണമുണ്ട്. 

അഭിഷേക് ബച്ചൻ
അമിതാഭ് ബച്ചൻ
രജനീകാന്ത്‌
കത്രീന, വിക്കി കൗശൽ
രാംചരൺ തേജ
ഹരിഹരൻ
മിതാലി രാജ്, സൈന നെഹ്വാൾ

Content Highlights: bachan rajinikanth anupam kher kangana celebs reached ayodhya ram mandir opening