അനന്യയുടെ മരണകാരണം തിരക്കി ആരാധകർ, നടിയുടെ മരണം 35-ാം വയസ്സിൽ

അനന്യയുടെ മരണകാരണം തിരക്കി ആരാധകർ, നടിയുടെ മരണം 35-ാം വയസ്സിൽ
അനന്യയുടെ മരണകാരണം തിരക്കി ആരാധകർ, നടിയുടെ മരണം 35-ാം വയസ്സിൽ

'7 അവേഴ്സ് ടു ഗോ' (2016), 'ദി ഫൈനൽ എക്സിറ്റ്' (2017), 'ഗോസ്റ്റ്' (2019) തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ അറിയപ്പെടുന്ന നടിയാണ് അനന്യ രാജ്. അവർ ഒരു മാസം മുമ്പ് മരിച്ചുവെന്ന (passed away) വാർത്ത ഞായറാഴ്ചയാണ് പുറത്തുവന്നത്. ആരാധകർക്ക് ശരിക്കും ഞെട്ടലായിരുന്നു ഇത്. 35 വയസ്സായിരുന്നു നടിക്ക്. ഇൻസ്റ്റഗ്രാമിലൂടെ കുടുംബം മരണവാർത്ത സ്ഥിരീകരിക്കുമ്പോൾ ആളുകൾക്ക് വിശ്വസിക്കാനായില്ല. ഒരു മാസം മുമ്പ് മരിച്ചുവെന്നതും മരണകാരണം വ്യക്തമാക്കാത്തതുമായിരുന്നു കാരണം. എന്നാൽ ഒരു വർഷത്തിലേറെയായി ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോവുകയായിരുന്നു നടിയെന്നാണ് കുടുംബം നൽകുന്ന സൂചന. ജൂലൈ 15-ന് ഉറക്കത്തിൽ ശാന്തമായിട്ടായിരുന്നു മരണമെന്നും അവർ പറയുന്നു.  മരണത്തിന്റെ യഥാർഥകാരണം തിരക്കി ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും കമന്റുകളും ഇടുന്നുണ്ട്. മരണവിവരം പുറത്തുവിടാൻ ഒരുമാസം എടുത്തതെന്തേയെന്നാണ് പലരുടെയും ചോദ്യം.

അനന്യയുടെ കുടുംബത്തിന്റെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയായിരുന്നു, "ഇത് അനന്യയുടെ കുടുംബമാണ്. വലിയ വേദനയോടെയാണ് അനന്യ ജൂലൈ 15-ന് പുലർച്ചെ അന്തരിച്ച വിവരം ഞങ്ങൾ അറിയിക്കുന്നത്. ഉറക്കത്തിൽ അവൾ ശാന്തമായി യാത്രയായി. ഒരു വർഷത്തിലേറെയായി അവൾ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയായിരുന്നു. അവയെ അതിജീവിക്കാൻ അവൾ ഒരു യോദ്ധാവിനെപ്പോലെ പോരാടി. അവൾ ശക്തയായ ഒരു പെൺകുട്ടിയായിരുന്നു, ഒരു രാജ്ഞിയെപ്പോലെയാണ് അവൾ ജീവിച്ചത്. മകളേ, നിന്റെ വിയോഗം ഞങ്ങളിൽ വലിയ ശൂന്യതയുണ്ടാക്കും. അവളുടെ ആത്മാവിനായി പ്രാർത്ഥിക്കാൻ ഞങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഈ ദുഷ്കരമായ സമയത്ത്, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ആഗ്രഹിക്കുന്നു"

അനന്യയുടെ ആകസ്മികമായ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയും അനുശോചനം അറിയിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

2016-ൽ പുറത്തിറങ്ങിയ '7 അവേഴ്സ് ടു ഗോ' എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. കൂടുതൽ അറിയപ്പെടുന്ന പ്രോജക്ടുകളുടെ ഭാഗമല്ലെങ്കിലും, തെലുങ്ക് ചിത്രമായ 'തഗ്ഗേലെ ലെ'-യിലും 'മദ്രാസി ഗാങ്' എന്ന ത്രിഭാഷാ ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Ananya Raj passed away at the age of 35., Family confirmed she died peacefully in her sleep on July 15 after battling health issues., She was known for Bollywood films like 7 Hours to Go, The Final Exit, and Ghost., She also worked in regional cinema including Telugu film Thaggede Le.