അക്ഷയ് കുമാറിനെ ഓർത്തിരുന്ന ട്വിങ്കിളിനെ ആമിർ ഖാൻ അടിക്കാൻ പോയി-സെറ്റിൽ സംഭവിച്ചത്

എഴുത്തുകാരിയും അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൽ ഖന്ന വളരെ കുറച്ചു കാലം മാത്രമേ സിനിമയിൽ സജീവമായിരുന്നുള്ളൂ. ഇതിൽ തന്നെ ഒരേയൊരു സിനിമയിൽ മാത്രമേ ട്വിങ്കിളും ആമിർ ഖാനും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. 2000-ലെ 'മേള' (mela movie) എന്ന ചിത്രമായിരുന്നു അത്. 2015-ൽ ട്വിങ്കിളിന്റെ 'മിസിസ് ഫണ്ണിബോൺസ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ, ആമിറിനെപ്പറ്റി നടിയൊരു വെളിപ്പെടുത്തൽ നടത്തി. 'മേള'യുടെ സെറ്റിൽ അക്ഷയ് കുമാറിനെക്കുറിച്ച് ചിന്തിച്ചിരുന്നതിന് ആമിർ ഖാൻ തന്നോട് രൂക്ഷമായി പെരുമാറിയതിനെപ്പറ്റിയായിരുന്നു അത്.
ചടങ്ങിൽ സംവിധായകൻ കരൺ ജോഹർ ആമിറിനോട് ചോദിച്ചു, "ട്വിങ്കിളിനോടൊപ്പമുള്ള നിങ്ങളുടെ അനുഭവം എന്തായിരുന്നു? അവർ നല്ല നടിയാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?" നടൻ ഉത്തരം ആലോചിക്കുന്നതിനിടയിൽ ട്വിങ്കിൾ ഇടപെട്ടു. "ഇല്ല, ഇല്ല. ഒരിക്കൽ അദ്ദേഹം എന്നോട് ചോദിച്ചു, 'എന്തു ചെയ്യുകയാണ് നീ? എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്? നീ ജോലിയിൽ ശ്രദ്ധിക്കുന്നില്ലല്ലോ.' ഞാൻ പറഞ്ഞു, 'ഞാൻ അക്ഷയെക്കുറിച്ചാണ് ചിന്തിക്കുന്നത്.' അദ്ദേഹം എന്നെ അടിക്കാൻ പോയി. ഞങ്ങൾ പുറത്തെവിടെയോ ആയിരുന്നെന്ന് ഞാനോർക്കുന്നു."-അവർ പറഞ്ഞു.
ഉടനെ ആമിർ ചോദിച്ചു-"ഞാൻ അടിച്ചോ? ഇല്ല," ട്വിങ്കിൾ അത് ശരിവെച്ചു, പക്ഷേ, മുഖത്ത് അങ്ങനെയൊരു ഭാവം കാണിച്ചുവെന്ന് ട്വിങ്കിൾ പറഞ്ഞു. ട്വിങ്കിളിനെ നല്ല നടിയായി ആമിർ കണ്ടിരുന്നോ എന്ന് കരൺ ചോദിച്ചപ്പോൾ, "ഞാനവരെ മികച്ചയാളായാണ് കണ്ടത്. നമുക്കെല്ലാവർക്കും വ്യത്യസ്ത കഴിവുകളുണ്ട്. ആളുകളെ അപമാനിക്കുക പോലുള്ള അത്ഭുതകരമായ കഴിവുകളിൽ ട്വിങ്കിൾ വളരെ മികച്ചതാണ്. ആളുകളെ അപമാനിക്കുന്നതിൽ അവൾ വിദഗ്ദ്ധയാണ്. ഞാനവളെ അറിയാൻ തുടങ്ങിയതുമുതൽ, എന്റെ ജീവിതം മുഴുവൻ അവളെന്നെ നിരന്തരം അപമാനിച്ചു കൊണ്ടിരിക്കുന്നു."
ഇതിനിടെ, ട്വിങ്കിൾ ഒരു കാര്യംകൂടി പറഞ്ഞു. 'മേള'യുടെ സംവിധായകൻ ധർമ്മേഷ് ദർശൻ ഷൂട്ടിനിടയിൽ തൻ്റെ നിർദ്ദേശം കേൾക്കാതിരുന്നപ്പോൾ ആമിർ ഖാൻ ഒരു പാറയ്ക്കു പിന്നിലിരുന്ന് കരയുന്നത് താൻ കണ്ടിട്ടുണ്ടെന്നായിരുന്നു അത്. ഉടനടി ആമിർ ഇടപെട്ടു, "നോക്കൂ ഇവൾ എന്താണ് ചെയ്യുന്നതെന്ന്! പക്ഷെ അവളോടൊപ്പം പ്രവർത്തിക്കുന്നത് അതിശയകരമായിരുന്നു, ഈ മണ്ടത്തരത്തിന് പിന്നിൽ മിടുക്കിയും, ബുദ്ധിയും ഹാസ്യബോധവുമുള്ള ഒരാളുണ്ടെന്ന് ഞാൻ കണ്ടെത്തി. മനുഷ്യൻ്റെ പെരുമാറ്റത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അവൾക്ക് വളരെ സൂക്ഷ്മമായ ധാരണയുണ്ടായിരുന്നു, എനിക്കത് ആകർഷകമായി തോന്നി."-അദ്ദേഹം പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Twinkle Khanna reveals Aamir Khan's reaction to her daydreaming about Akshay Kumar., Aamir Khan's perfectionism led to him crying behind a rock during Mela shoot., Aamir praises Twinkle's sharp intellect and humor beyond her on-screen persona., Candid conversation from the 2015 Mrs Funnybones book launch.