‘പിടിച്ചുനിൽക്കാൻ പല അടവും പയറ്റി. 47-ാം വയസ്സിൽ ഇവനൊരു ഹിറ്റ് കൊടുത്തേക്കാം’

#വി. പ്രവീണ
സൈജു കുറുപ്പ്
സൈജു കുറുപ്പ്

മഹാരാഷ്ട്രയിലെ കാംടിയിലെ ആർമി കന്റോൺമെന്റ് ഏരിയ. അവിടെ മലയാളി കുടുംബങ്ങളിലൊന്നിൽ ചേർത്തലക്കാരായ ഒരു അമ്മയും അച്ഛനും രണ്ട് മക്കളും താമസിച്ചിരുന്നു. കുടുംബത്തിലെ ആൺകുട്ടി പഠിത്തത്തിൽ അല്പം ഉഴപ്പനും ക്രിക്കറ്റ് പ്രേമിയും മിഥുൻ ചക്രവർത്തിയുടെ ആരാധകനുമായിരുന്നു. സ്‌കൂളിൽ ദിവസവും രാവിലെ പ്രതിജ്ഞ ചൊല്ലാനായി കൈനീട്ടിനിൽക്കുമ്പോൾ 'ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ്' എന്ന വാചകമെത്തിയാൽ ഇപ്പറഞ്ഞ പയ്യന് സന്തോഷംകൊണ്ട് രോമാഞ്ചം വരും. പ്രതിജ്ഞ പ്രകാരം എല്ലാ ഇന്ത്യാക്കാരും സഹോദരീസഹോദരന്മാരാണല്ലോ. അങ്ങനെയെങ്കിൽ മിഥുൻ ചക്രവർത്തിയും ഗോവിന്ദയും സാക്ഷാൽ മോഹൻലാലുംവരെ സഹോദരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുമല്ലോ എന്ന തോന്നലുണ്ടാക്കുന്ന സന്തോഷം.

അച്ഛന്റെ സ്ഥലംമാറ്റത്തെ തുടർന്ന് കുടുംബം നാഗ്പൂരിലേക്ക് താമസംമാറി. അവിടെ അയൽപക്കത്ത് അമ്മയ്ക്ക് ഒരു കൂട്ടുകാരിയെ കിട്ടി. എറണാകുളം കത്രിക്കടവുകാരിയായ ആ കൂട്ടുകാരിയെ പയ്യൻ ഗേളി ആന്റി എന്നുവിളിച്ചു. ഹൗസിങ് കോളനിയുടെ മുറ്റത്ത് സാങ്കല്പിക യോർക്കറുകളെ നേരിടുന്ന പയ്യനെ ചൂണ്ടി ഇടയ്ക്കൊക്കെ ആന്റി അമ്മയോട് ഒരു പ്രവചനം നടത്തി. ''ശോഭനേ, ഭാവിയിൽ നിങ്ങൾ കേരളത്തിൽ സ്ഥിരതാമസമാക്കി, നിന്റെ മകന് എറണാകുളത്ത് എവിടെയെങ്കിലും ജോലികിട്ടി സിനിമാക്കാരാരെങ്കിലും അവനെ കണ്ടാൽ തീർച്ചയായും അവനെ സിനിമയിലെടുക്കും.''

Content Highlights: Saiju Kurup's transition from a struggling actor to a successful producer., The impact of his wife Anupama as his biggest critic and partner in Saiju Kurup Entertainments., Insights into his early life in Maharashtra and his entry into Malayalam cinema., Reflections on his career milestones, including 'Mohiniyattam' and 'Bharathanatyam'., Overcoming personal and professional challenges through resilience and family support.

Continue reading