എത്ര അളവില്‍ കഴിക്കുന്നു എന്നതിനേക്കാളും എന്തെല്ലാം കഴിക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും നമ്മുടെ ആരോഗ്യം. ഒരുദിവസത്തെ ഏറ്റവും നല്ല കഴിപ്പ് ഉച്ചനേരത്തായിരിക്കണമെന്നാണ് പറയാറ്. എന്നാല്‍ ഉച്ചഭക്ഷണം ചിലപ്പോഴൊക്കെ വില്ലനാവാറുമുണ്ട്. ഉച്ചഭക്ഷണവും തടികൂടുന്നതും തമ്മിലുള്ള ബന്ധം പരിശോധിക്കാം.
പ്രോസസ് ചെയ്ത ഭക്ഷണം
ഉച്ചഭക്ഷണത്തില്‍ പ്രോസസ് ചെയ്തവ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതില്‍ ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പ് വലിയ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഓര്‍ക്കുക. പഞ്ചസാരയും ഉയര്‍ന്നതോതിലുള്ള കലോറിയും. ഭക്ഷണത്തോടുള്ള ആസക്തി വര്‍ധിപ്പിക്കാനും ദിവസങ്ങള്‍ പോകെ ശരീരഭാരം ഉയര്‍ത്താനും ഇത് കാരണമാകും.
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍
പഞ്ചസാര വലിയ തോതിലടങ്ങിയ പാനീയങ്ങള്‍ ഉച്ചഭക്ഷണത്തിനുശേഷം കഴിക്കുന്നത് ശീലമാക്കിയവരുണ്ട്. അധികം കലോറി ഉള്ളിലെത്താനും വീണ്ടും വീണ്ടും കഴിക്കാന്‍ പ്രവണതയുണ്ടാക്കാനും ഇത് കാരണമാകും. തത്ഫലമായി ശരീരത്തില്‍ കൊഴുപ്പടിയുകയും ചെയ്‌തേക്കും.
വലിയ അളവില്‍ കഴിക്കുന്നത്
ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ അമിതമായ അളവില്‍ ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയാല്‍ അത് പ്രശ്‌നമാണ്. ദീര്‍ഘകാലത്തെ ഈ ശീലം ഭാരമുയരുന്നതിലേക്ക് നയിക്കും.
പച്ചക്കറി ഒഴിവാക്കുന്നത്
ഫൈബര്‍ ധാരാളമടങ്ങിയ പച്ചക്കറികള്‍ ശരീരത്തിന് ആവശ്യമാണ്. ഉച്ചയ്ക്കായാലും രാത്രിയായാലും പച്ചക്കറികള്‍ ഒഴിവാക്കിയാല്‍ മറ്റ് ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ സാധ്യതയുണ്ട്. ഭക്ഷണശേഷം മറ്റെന്തെങ്കിലും കഴിക്കാനുള്ള പ്രവണതയും വര്‍ധിക്കുന്നു.
വൈകാരികമായ തീറ്റ
പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാനും വൈകാരികമുക്തിക്കായും ധാരാളം ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയാല്‍ അത് തടികൂടാനും കാരണമായേക്കും.
വലിയ അലങ്കാരങ്ങളുള്ള ഭക്ഷണം
ഭക്ഷണപദാര്‍ഥങ്ങളുടെ മേല്‍ വലിയ കലോറിയുള്ള വസ്തുക്കള്‍കൊണ്ടു ചെയ്യുന്ന അലങ്കാരങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവാറാണ്. ഇവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന കൊഴുപ്പും പഞ്ചസാരയും ശരീരഭാരം കൂട്ടും.
വൈകി കഴിക്കുന്നത്
വൈകിമാത്രം ഉച്ചഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം കുറയ്ക്കാനും രാത്രിഭക്ഷണം കൂടുതലായി കഴിക്കാനും കാരണമാകും. ഇതിലൂടെ ശരീരഭാരം പെട്ടെന്നുയരുകയും ചെയ്യും.
ഉച്ചക്ഷണം ഒഴിവാക്കുന്നത്
ഉച്ചഭക്ഷണം ഒഴിവാക്കുന്നതും മെറ്റബോളിസം കുറയ്ക്കും. ഭക്ഷണത്തോടുള്ള ആര്‍ത്തി വര്‍ധിപ്പിക്കാന്‍ ഇതു കാരണമാകും. ആരോഗ്യകരമായ ഭക്ഷണശീലത്തില്‍ നിന്ന് രുചിയുള്ളതും അനാരോഗ്യകരവുമായ ഭക്ഷണത്തിലേക്ക് ശ്രദ്ധതിരിയാനും സാധ്യതയുണ്ട്.
(മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ്, ആരോഗ്യവിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രം ഭക്ഷണത്തില്‍ മാറ്റം വരുത്തുക)
Content Highlights: your lunch could be making you gain weight
Published: 18 Feb 2025, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented