
ദംഗല്‍ സിനിമാതാരം സുഹാനി ഭട്‌നഗറിന്റെ 19-ാം വയസ്സിലെ വിയോഗം ബോളിവുഡിനെയും പ്രേക്ഷകരെയും ഏറെ ഞെട്ടിച്ചിരിക്കുകയാണ്. മരണം സംഭവിച്ച് ദിവസങ്ങള്‍ക്കുശേഷം സുഹാനിയുടെ മരണകാരണം മാതാപിതാക്കള്‍ വെളിപ്പെടുത്തി. അപൂര്‍വമായ ഇന്‍ഫ്‌ളമേറ്ററി രോഗമായ ഡെര്‍മറ്റോമയോസൈറ്റിസ് ആണ് സുഹാനിയുടെ ജീവനെടുത്തത്. ഫെബ്രുവരി ഏഴിന് ഡല്‍ഹി എയിംസില്‍ സുഹാനിയെ പ്രവേശിപ്പിച്ചിരുന്നു. ഫെബ്രുവരി 16-ന് അവര്‍ വിടവാങ്ങുകയും ചെയ്തു.
'കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവളുടെ ശരീരത്തില്‍ ദുരൂഹമായ രീതിയില്‍ ചുവന്ന നിറത്തില്‍ തിണര്‍പ്പ് രൂപപ്പെട്ടിരുന്നു. മരുന്ന് കഴിച്ചിട്ടും അത് മാറിയില്ല. നില വഷളായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ, അവളുടെ ആരോഗ്യം മെച്ചപ്പെട്ടില്ല, ശ്വാസകോശത്തില്‍ ദ്രാവകം രൂപപ്പെട്ടു. രണ്ടു മാസങ്ങള്‍ക്കുമുമ്പാണ് കൈയില്‍ ചുവന്ന കുരുക്കള്‍ ആദ്യം ശ്രദ്ധയില്‍ പെട്ടത്. എന്തോ അലര്‍ജിയാണെന്ന് കരുതി ഫരീദാബാദിലെ പല ആശുപത്രികളിലെയും ഡോക്ടര്‍മാരെ കാണിച്ചു. പക്ഷേ, രോഗകാരണം കണ്ടെത്താനായില്ല. അതിനുശേഷമാണ് എയിംസില്‍ കൊണ്ടുപോയത്. പക്ഷേ ശ്വാസകോശത്തില്‍ ദ്രാവകം നിറഞ്ഞ് അവളുടെ നില അപ്പോഴേക്കും കൂടുതല്‍ വഷളാവുകയും ചെയ്തു'- പിതാവ് പി.ടി.ഐ. വാര്‍ത്താ ഏജന്‍സിയോടു വെളിപ്പെടുത്തി.
സുഹാനിക്ക് സ്റ്റിറോയിഡുകളെടുത്തിരുന്നെന്നും ഇതവളുടെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ത്തതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഡല്‍ഹിയില്‍ സുഹാനിയുടെ അന്ത്യകര്‍മങ്ങള്‍ നടന്നു.
എന്താണ് ഡെര്‍മറ്റോമയോസൈറ്റിസ്
ഡെര്‍മറ്റോമയോസൈറ്റിസ് വളരെ അപൂര്‍വമായ ഒരു കോശജ്വലന രോഗമാണ്. മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, ചര്‍മത്തിലെ തിണര്‍പ്പും പേശികളുടെ ബലഹീനതയുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. സ്ത്രീകളിലാണ് കൂടുതലും കണ്ടുവരുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ അവസ്ഥയ്ക്ക് ശാശ്വതമായ ചികിത്സയില്ല. എന്നിരുന്നാലും, തിണര്‍പ്പില്‍ നിന്ന് കുറച്ചുകാലത്തേക്കൊക്കെ ആശ്വാസം നല്‍കാന്‍ മരുന്നിനാവും. ഡെര്‍മറ്റോമയോസൈറ്റിസിന്റെ കാരണം അജ്ഞാതമാണെങ്കിലും, ജനിതകം, രോഗപ്രതിരോധശേഷി, പാരിസ്ഥിതിക ഘടകങ്ങള്‍ തുടങ്ങിയവ രോഗത്തെ സ്വാധീനിക്കുന്നുണ്ട്.
ലക്ഷണങ്ങള്‍
മുഖം, കണ്‍പോളകള്‍, കൈമുട്ട്, നെഞ്ച്, കാല്‍മുട്ടുകള്‍ തുടങ്ങിയയിടങ്ങളില്‍ വയലറ്റ് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള റാഷസ്. ഈ ഭാഗങ്ങളില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടേക്കാം. മരുന്നുകളോ ക്രീമുകളോ കഴിച്ചാലും ശമിച്ചെന്നു വരില്ല.
രോഗം കൂടിയാല്‍, പേശികളില്‍ ബലഹീനത അനുഭവപ്പെട്ടേക്കാം. വസ്തുക്കള്‍ ചലിപ്പിക്കുന്നതിനോ പിടിക്കുന്നതിനോ അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കാം. ചില സന്ദര്‍ഭങ്ങളില്‍, അന്നനാളത്തിലെ പേശികളെ ബാധിക്കാനും ഭക്ഷണം ഇറക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടാനും സാധ്യതയുണ്ട്.
Content Highlights: what is dermatomyositis? the rare inflammatory condition that claimed suhani bhatnagar’s life
Published: 19 Feb 2024, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented