ഒരായുസ്സില്‍ ഒരാള്‍ ആകെയെത്ര ദൂരം നടക്കുന്നുണ്ടാകും? ചെറുതും വലുതുമായ ആ ദൂരങ്ങളൊക്കെ കൂട്ടിവെച്ചാല്‍ ആകെയെത്ര ദൂരമാകും? ആയുസ്സിന്റെ പരിധിയെത്തുന്ന നടത്തത്തിന്റെ ദൂരം എടുക്കുക അത്ര എളുപ്പമല്ല. പക്ഷേ, നടത്തത്തിന്റെ കാര്യത്തില്‍ മനസ്സിലാക്കേണ്ടതും മനസ്സിലാക്കാന്‍ എളുപ്പമുള്ളതുമായൊരു സംഗതിയുണ്ട്. നടത്തം ആരോഗ്യത്തിന് ഗുണകരമാണെന്ന സംഗതി. നടത്തത്തിന്റെ മേന്മകളില്‍ ചിലത് അറിഞ്ഞിരിക്കാം.
To advertise here,
- ദിവസം കുറഞ്ഞത് അരമണിക്കൂര്‍ നേരം നടക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണംചെയ്യും.
- സമയക്കുറവോ മറ്റ് കാരണങ്ങളോ കൊണ്ട് അര മണിക്കൂര്‍ നടത്തം പതിവാക്കാനാവില്ലെങ്കിലും വിഷമിക്കേണ്ട. ഇടവേളയിട്ടുള്ള ചെറുനടത്തവും ഗുണകരമാണ്.
- പതിവുനടത്തത്തിന് ചങ്ങാതിമാരെ ഒപ്പം കൂട്ടുന്നത് വിരസതയകറ്റും.
- ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യത്തെ നടത്തം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.
- ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത കുറയ്ക്കുന്നു.
- രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
- ഭാരം ആരോഗ്യകരമായി നിലനിര്‍ത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും നടത്തം സഹായിക്കും.
- രക്തചംക്രമണം വര്‍ധിപ്പിച്ച് ചര്‍മത്തിന് തിളക്കം വര്‍ധിപ്പിക്കും.
- നടക്കുമ്പോള്‍ വിയര്‍പ്പിലൂടെ ശരീരത്തിലെ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടും.
- മാനസിക സമ്മര്‍ദ്ദം ലഘൂകരിച്ച് ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാകുന്നു.
- എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കുകവഴി വിഷാദത്തെ അകറ്റും.
- ഓക്‌സിജന്‍ വിതരണവും രക്ത ചംക്രമണവും വര്‍ധിപ്പിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്തുന്നു.
- അസ്ഥികളെയും മസിലുകളെയും ബലപ്പെടുത്തുന്നു.
- നടത്തത്തിലൂടെ ശരീരത്തിലും മനസ്സിലും ഊര്‍ജം നിലനിര്‍ത്താനാകും.
- രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മൃദുവായ സോളോടുകൂടിയ ഷൂസ് ധരിച്ച് നടക്കുക.
- തലയുയര്‍ത്തി നേരേ നോക്കി നടക്കാന്‍ ശ്രദ്ധിക്കുക.
- കാലാവസ്ഥയ്ക്കനുയോജ്യമായ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.
- നടക്കുമ്പോള്‍ കഴുത്തിനും തോളെല്ലുകള്‍ക്കും നട്ടെല്ലിനും സമ്മര്‍ദം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
- കൈമുട്ടുകള്‍ ചെറുതായി മടക്കി കൈകള്‍ ചലിപ്പിച്ച് നടക്കുക.
- നടക്കുമ്പോള്‍ പാദങ്ങള്‍ പൂര്‍ണമായും നിലത്ത് പതിയുന്നുണ്ടെന്ന് ഉറപ്പാക്കുക.
- കുണ്ടും കുഴിയുമില്ലാത്ത നിരപ്പായ പാതകള്‍ നടത്തത്തിന് തിരഞ്ഞെടുക്കുക.
- ആദ്യത്തെയും അവസാനത്തെയും പത്ത് മിനിറ്റ് നേരം നടത്തത്തിന് വേഗത കുറയ്ക്കുക.
Content Highlights: Discover the amazing health benefits of walking, tips for proper technique, and how to incorporate it into your daily routine. Boost your physical and mental well-being today!
Published: 10 Aug 2025, 04:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented