
അമിതവണ്ണം കുറയ്ക്കാന്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഡയറ്റിങ് രീതിയാണ് ഇടവിട്ടുള്ള ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. ഒരാള്‍ 8 മണിക്കൂര്‍ ആവശ്യമായ ഭക്ഷണം കഴിച്ചിട്ട് ശേഷിക്കുന്ന 16 മണിക്കൂര്‍ ഉപവസിക്കുന്ന രീതിയാണിത്. ഭക്ഷണം കഴിക്കുന്ന 8 മണിക്കൂര്‍ സൈക്കിള്‍ എങ്ങനെ വേണമെന്നത് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് തരങ്ങള്‍
- ദിവസം 12 മണിക്കൂര്‍ ഉപവാസം-12 മണിക്കൂര്‍ ഉപവാസം ഏറ്റവും എളുപ്പമാകുന്നത് ഉപവാസസമയം ഉറക്കം കൂടി ഉള്‍പ്പെടുന്നതുകൊണ്ടാണ്. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് രാവിലെ 7 മണിക്കും വൈകുന്നേരം 7 മണിക്കും ഇടയില്‍ ഉപവസിക്കാനായി തിരഞ്ഞെടുക്കാം.
- 16 മണിക്കൂര്‍ ഉപവാസം-ദിവസം 16 മണിക്കൂര്‍ ഉപവാസം, 8 മണിക്കൂര്‍ ഭക്ഷണം.
- ആഴ്ചയില്‍ 5 ദിവസം ഭക്ഷണം കഴിച്ച് രണ്ട് ദിവസം ഉപവാസം
- ഒന്നിടവിട്ട ദിവസങ്ങളില്‍ ഉപവസിക്കുന്ന രീതി
- 24 മണിക്കൂര്‍ ഉപവാസം
ഗുണങ്ങള്‍
- ശരീരഭാരം കുറയ്ക്കാനും വിസറല്‍ ഫാറ്റ് കുറയ്ക്കാനും സഹായിക്കുന്നു.
- ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു. Type 2 പ്രമേഹത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നു.
- അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സോണിസം, സ്ട്രോക് എന്നീ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയെ നിയന്ത്രിച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.
- ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു.
- കാന്‍സറിനെ പ്രതിരോധിക്കുന്നു.
പാര്‍ശ്വഫലങ്ങള്‍
- ക്ഷീണം, ഉറക്കക്കുറവ്, അമിതവിശപ്പ്, തലവേദന എന്നിവ ഉണ്ടാകാം.
- തുടര്‍ച്ചയായ കലോറി നിയന്ത്രണത്തിലൂടെ വിശപ്പിന്റെ ആസക്തി വര്‍ദ്ധിക്കുന്നു.
- ദഹനക്കേട്, വയറിളക്കം, ഓക്കാനം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. നാരുകള്‍ സമ്പുഷ്ടമായ പോഷകസാന്ദ്രമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് ദഹന പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും.
- ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ശരിയായിട്ടല്ല പ്ലാന്‍ ചെയ്യുന്നതെങ്കില്‍ പോഷകാഹാരക്കുറവ് ഉണ്ടാകാം.
ഭക്ഷണത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം സ്വീകരിക്കണം. പ്രോട്ടീന്‍ സമ്പുഷ്ടമായ ആഹാരങ്ങള്‍ തിരഞ്ഞെടുക്കണം. ചുവന്ന ഇറച്ചികളില്‍ പൂരിതകൊഴുപ്പ് കൂടുതലാണ്. അതിനുപകരം മുട്ടവെള്ള, മത്സ്യം, കോഴിയിറച്ചി, പയറുവര്‍ഗ്ഗങ്ങള്‍, ടോഫു എന്നിവ തിരഞ്ഞെടുക്കാം. അണ്ടിപ്പരിപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്മൂത്തികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, നാരുകള്‍ എന്നിവ സമൃദ്ധമായിട്ടുണ്ട്. അത് കൂടുതല്‍ ഉള്‍പ്പെടുത്തുക. സംസ്‌കരിച്ച ഭക്ഷണങ്ങളുടെ അളവില്‍ നിയന്ത്രണം വേണം. തവിടുള്ള മുഴുധാന്യങ്ങള്‍, മില്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്താം. വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഒഴിവാക്കേണ്ട ആഹാരങ്ങള്‍
ഫാസ്റ്റ് ഫുഡുകള്‍, ബേക്കറി പലഹാരങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, മൈദ ചേര്‍ന്ന ആഹാരങ്ങള്‍, പഞ്ചസാര ചേര്‍ത്ത് ജ്യൂസുകള്‍, ചുവന്ന ഇറച്ചികള്‍, മൃഗകൊഴുപ്പുകള്‍, മദ്യം, കോളാപാനീയങ്ങള്‍.
Content Highlights: Intermittent fasting dos and donts
Published: 02 Mar 2025, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented