ലോകത്തുടനീളം 30-നും 79-നും ഇടയില്‍ പ്രായമുള്ള 128 കോടിയോളം പേര്‍ക്ക് ഹൈപ്പര്‍ടെന്‍ഷനുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഇതില്‍ മൂന്നിലൊന്നും ദരിദ്രരാജ്യങ്ങളിലോ ഇടത്തരം രാജ്യങ്ങളിലോ കഴിയുന്നവരാണ്. ഹൈപ്പര്‍ടെന്‍ഷനുള്ള പ്രായപൂര്‍ത്തിയായവരില്‍ 46 ശതമാനത്തിനും തങ്ങള്‍ക്ക് ഈയവസ്ഥയുള്ളതായി അറിയില്ല. 42 ശതമാനത്തില്‍ താഴെയുള്ളവര്‍ മാത്രമാണ് രോഗാവസ്ഥ തിരിച്ചറിയുന്നതും ചികിത്സിക്കുന്നതും. ലോകത്താകമാനം അകാലമരണത്തിനുള്ള പ്രധാനകാരണങ്ങളിലൊന്നും ഹൈപ്പര്‍ ടെന്‍ഷനാണ്.
രക്തസമ്മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍ടെന്‍ഷന്‍ (140/90 ഓ അധിലധികമോ). എല്ലായിപ്പോഴും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. പരിശോധന നടത്തി തിരിച്ചറിയുകയാണ് പോംവഴി. ചികിത്സിക്കാതിരുന്നാല്‍ അപകടകരമായ അവസ്ഥയാണിത്. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതും പുകയില പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കുന്നതുമടക്കം ജീവിതശൈലിയില്‍ മാറ്റംവരുത്തുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാവും. ചിലര്‍ക്ക് മരുന്ന് കഴിക്കേണ്ടതായിട്ടും വരാം. ചികിത്സിക്കാതെപോയാല്‍ കിഡ്‌നി പ്രശ്‌നങ്ങളും ഹൃദ്രോഗങ്ങളും വരാന്‍ സാധ്യതയുണ്ട്
ഹൈപ്പര്‍ടെന്‍ഷന് സാധ്യത കൂട്ടുന്ന കാരണങ്ങള്‍
- പ്രായംകൂടുന്നത്
- ജനിതകപരമായ കാരണങ്ങള്‍
- അമിതഭാരം/പൊണ്ണത്തടി
- ശരീരമനങ്ങാത്തത്
- ഭക്ഷണത്തില്‍ അമിതമായി ഉപ്പുപയോഗിക്കുന്നത്
- അമിതമായ മദ്യപാനം
അപകടസാധ്യതയേറുന്നതിങ്ങനെ
അനാരോഗ്യകരമായ ഭക്ഷണക്രമം (അമിതമായ ഉപ്പ് ഉപഭോഗം, പൂരിത കൊഴുപ്പും ട്രാന്‍സ് ഫാറ്റും അടങ്ങിയ ഭക്ഷണക്രമം, പഴങ്ങളുടെയും പച്ചക്കറികളുടെയും കുറവ്), ശരീരമനങ്ങാത്തത്, പുകയിലയുടെയും മദ്യത്തിന്റെയും ഉപഭോഗം, അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടി. പാരമ്പര്യം, പ്രമേഹം, വൃക്കരോഗം തുടങ്ങിയവയും അപകട ഘടകങ്ങളാണ്
ലക്ഷണങ്ങള്‍
മിക്കപ്പോഴും ലക്ഷണങ്ങള്‍ കാണണമെന്നില്ല. ഹൈപ്പര്‍ടെന്‍ഷന്‍ വരുമ്പോള്‍ തലവേദന വരുന്നതും കാഴ്ച മങ്ങുന്നതും നെഞ്ചുവേദനയും സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. കൃത്യമായ ഇടവേളകളില്‍ നാംതന്നെ മുന്‍കൈ എടുത്ത് പരിശോധിക്കുകയാണ് വേണ്ടത്.
- കടുത്ത തലവേദന
- നെഞ്ച് വേദന
- തലകറക്കം
- ശ്വസിക്കാന്‍ ബുദ്ധിമുട്ട്
- ഓക്കാനം
- ഛര്‍ദ്ദി
- കാഴ്ച മങ്ങല്‍
- ഉത്കണ്ഠ
- ആശയക്കുഴപ്പം
- ചെവിയില്‍ മുഴക്കം
- മൂക്കില്‍ നിന്ന് രക്തസ്രാവം
- ഹൃദയമിടിപ്പില്‍ മാറ്റംവരിക
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്ന മുറയ്ക്ക് ഡോക്ടറെ സമീപിക്കുകയാണ് ഉചിതം.
എങ്ങനെ തടയാം
ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക
കുറച്ചുനേരം മാത്രം ഇരിക്കുക
ശരീരം എപ്പോഴും ആക്ടീവാക്കിവെക്കുക
വ്യായാമം
ഡോക്ടര്‍ മരുന്നു നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ കൃത്യമായി കഴിക്കുക
അമിതവണ്ണമുണ്ടെങ്കില്‍ കുറയ്ക്കാന്‍ ശ്രമിക്കുക
ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണം പരമാവധി ഒഴിവാക്കാം
കടപ്പാട് (ഡബ്ല്യു.എച്ച്.ഒ.)
Content Highlights: hypertension symptoms and who guidelines
Published: 05 Feb 2024, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented