അടുത്തിടെ ഒളിമ്പിക്‌സ് ഫൈനലില്‍ നിന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത് ഇന്ത്യയെ വേദനിപ്പിച്ചിരുന്നു. നൂറു ഗ്രാം ശരീര ഭാരം കൂടി എന്നതിന്റെ പേരിലാണ് അവരെ ഫൈനല്‍ മത്സരത്തില്‍ നിന്ന് അയോഗ്യയാക്കിയത്. ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് വിനേഷ് ഒളിമ്പിക്‌സ് ഫൈനല്‍ വരെയെത്തിയത്. അപ്രതീക്ഷിതമായ ആ തിരിച്ചടി അവരെ തളര്‍ത്തി.
ഇത്തരം സാഹചര്യങ്ങള്‍ പലരുടെ ജീവിതത്തിലും ഉണ്ടാകും. ജയിക്കും എന്ന് ഉറപ്പുള്ള ഇടങ്ങളില്‍ നിന്ന് പരാജയവും തിരസ്‌കാരവും നേരിടേണ്ടിവന്നേക്കാം. അവരവരിലുള്ള വിശ്വാസവും പ്രതീക്ഷയും ഇല്ലാതാകുന്ന ആ നിമിഷങ്ങളെ മറികടക്കുക അത്ര എളുപ്പമല്ല. തിരസ്‌കാരങ്ങളെയും തോല്‍വികളെയും നേരിടാനുള്ള മാര്‍ഗങ്ങള്‍ പഠിച്ചെടുത്താല്‍ത്തന്നെ ജീവിതം ലൡതമാകും. അതിന് മനസ്സിനെ ഒരുക്കുക ശ്രമകരമാണ്.
മൂന്നുവര്‍ഷം മുന്‍പ് ടാേക്യാ ഒളിമ്പിക്‌സില്‍ നിന്ന് പിസ്റ്റല്‍ കേടായി മത്സരം പാതിവഴിയില്‍ ഉേപക്ഷിച്ചു മടങ്ങിയ മനു ഭാക്കറിനെ ഓര്‍ക്കേണ്ടതുണ്ട്. ഉറപ്പിച്ച മെഡല്‍ സാേങ്കതികപ്പിഴവ് കാരണം അവര്‍ക്ക് നഷ്ടമായി. അതിന്റെ പേരില്‍ വിമര്‍ശനേമറ്റുവാങ്ങി. ഇനി തോക്ക് തൊടില്ല എന്ന തീരുമാനമെടുത്താണ് അക്കുറി മനു നാട്ടിേലക്ക് മടങ്ങിയത്. പക്ഷേ, ആ തീരുമാനത്തെ തിരുത്തി മനു ഭാക്കര്‍ വീണ്ടും ഷൂട്ടിങ് റേഞ്ചിലേക്കിറങ്ങി. പാരീസ് ഒളിമ്പിക്‌സില്‍ ഇരട്ട വെങ്കലവുമായി ഇന്ത്യയുടെ അഭിമാനമായി. പരാജയത്തെ നേരിടേണ്ടത് എങ്ങനെയെന്നതിന്റെ വിജയപാഠമാണ് മനു ഭാക്കര്‍.
ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സാധാരണ പ്രക്രിയയാണ് പരാജയങ്ങള്‍. ആര്‍ക്കും ജീവിതത്തില്‍ പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാം. ചിലര്‍ പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ തളര്‍ന്നുപോകുന്നു, മറ്റുചിലര്‍ അതിനെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ട് മുന്നോട്ടുപോകുന്നു. പലപ്പോഴും ആളുകള്‍ പരാജയത്തെ ഭയക്കുന്നത് അതിനെ നല്ലരീതിയില്‍ കൈകാര്യംചെയ്യാനുള്ള വഴികള്‍ അറിയാത്തതുകൊണ്ടാവാം.
തോല്‍വികളെ മറികടക്കാനുള്ള വഴികള്‍ പഠിച്ചെടുത്താല്‍ ജീവിതത്തില്‍ വിജയിച്ചു എന്ന് ഉറപ്പിക്കാം. പരാജയത്തെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ചില വഴികള്‍ ഇതാ.
- പരാജയത്തെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ പലതരത്തിലുള്ള വികാരങ്ങള്‍ ഉണ്ടാകാം. സങ്കടം, ഉത്കണ്ഠ, ദേഷ്യം, ഇവയൊക്കെയും തോന്നിയേക്കാം. അവ ബുദ്ധിമുട്ടുണ്ടാക്കാം. എങ്ങനെയും അത് ഒഴിവാക്കണം എന്ന ചിന്ത ഉണ്ടാവാം. എന്നാല്‍ അവ നമ്മെ സഹായിക്കുന്നവയാണെന്ന് മനസ്സിലാക്കുക; ഈ വികാരങ്ങള്‍ കഠിനാധ്വാനം ചെയ്യാനും പോംവഴികള്‍ കണ്ടെത്താനും നമ്മെ സഹായിക്കും.
- പരാജയങ്ങളെ നാം എന്ന വ്യക്തിയില്‍നിന്ന് വേറിട്ടുകാണാന്‍ ശ്രമിക്കുക. പരീക്ഷയില്‍ തോറ്റാല്‍ 'പരീക്ഷയില്‍ തോറ്റു' എന്ന് പറയുക അല്ലാതെ 'ഞാന്‍ തോറ്റു' എന്ന് പറയരുത്. പരീക്ഷയിലെ തോല്‍വിയെ വ്യക്തിപരമായ തോല്‍വിയാക്കി മാറ്റുമ്പോളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. പഠിക്കാന്‍ ലഭിക്കുന്ന ഏറ്റവും മികച്ച അവസരങ്ങളാണ് പരാജയങ്ങള്‍ എന്ന് മറക്കരുത്.
- പരാജയങ്ങളില്‍നിന്ന് പഠിക്കുക എന്നുള്ളത് വലിയ വെല്ലുവിളി തന്നെയാണ്. എന്നാലും പരിശ്രമിച്ചാല്‍ നമുക്ക് അത് സാധ്യമാകും. പരാജയങ്ങളെ അംഗീകരിക്കുക, അവയില്‍നിന്ന് ഒളിച്ചോടരുത്, തെറ്റുകള്‍ കണ്ടുപിടിച്ച് തിരുത്തി വീണ്ടും പരിശ്രമിക്കുക. പരാജയങ്ങളെ പഴിച്ചുകൊണ്ടേയിരിക്കുന്നവര്‍ ഇല്ലാതാവുകയും അവ തിരുത്തി മുന്നോട്ടുപോകുന്നവര്‍ വിജയിക്കുകയും ചെയ്യും.
- പരാജയപ്പെടുമ്പോള്‍ നെഗറ്റീവ് ചിന്തകളാകാം കൂടുതല്‍ ഉണ്ടാകുന്നത് (എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല പോലെയുള്ളവ). ഈ ചിന്തകള്‍ വേദന ഇരട്ടിയാക്കാം. ഓരോതവണ ഈ ചിന്തകള്‍ വരുമ്പോഴും അതിനെ പോസിറ്റീവാക്കിമാറ്റാന്‍ ബോധപൂര്‍വം ശ്രമിക്കാം. അതിനായി ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുക; ഇതുവരെ എന്തൊക്കെ നേടിയിട്ടുണ്ട്; ചെറിയ ചെറിയ നേട്ടങ്ങള്‍പോലും ഓര്‍ത്തെടുക്കുക. സ്വയം നന്ദിയുള്ളവരായിരിക്കുക.
- ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഒരു ഒഴിവിലേക്ക് 100 പേര്‍ അപേക്ഷ അയച്ചിട്ടുണ്ടെങ്കില്‍ അത് കിട്ടാനും കിട്ടാതിരിക്കാനും ഉള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കണം. കിട്ടിയില്ലെങ്കില്‍ എന്തുചെയ്യണം എന്ന് പ്ലാന്‍ ബിയും ഉണ്ടാവണം.
- തോല്‍വിയെ ഭയന്ന് ലക്ഷ്യങ്ങളില്‍ നിന്ന് പിന്മാറാതിരിക്കുക.
- നിയന്ത്രിക്കാനാകാത്ത പരാജയഭീതി അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
- നിങ്ങള്‍ ഒരു സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നതില്‍ നിങ്ങളുടെ ചുറ്റുപാടിനും ഇടപഴകുന്ന ആള്‍ക്കാര്‍ക്കും വലിയ പങ്കുണ്ട്. അതിനാല്‍ നമ്മെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളില്‍നിന്നും ആള്‍ക്കാരില്‍നിന്നും താത്കാലികമായി വിട്ടുനില്‍ക്കുക. പിന്തുണയ്ക്കുന്ന, മുന്‍വിധിയില്ലാതെ പെരുമാറുന്നവരുമായി ഇടപഴകുക.
- സ്വയം ഒറ്റപ്പെടുത്താതിരിക്കുക. മനസ്സുതുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക. മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവയില്‍നിന്ന് ഒഴിഞ്ഞുമാറുക. തോല്‍വി, തെറ്റ് ഇതെല്ലാം എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവും. അങ്ങനെ ഉണ്ടായാല്‍ ജീവിതം തീര്‍ന്നു എന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം.
തയ്യാറാക്കിയത്:
ഡോ.നയന സുധാകര്‍,
സൈക്യാട്രിസ്റ്റ് പി.എച്ച്.സി., പ്രമാടം
Content Highlights: how to overcome failure tips to overcome failure
Published: 20 Sept 2024, 05:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented