പഞ്ചസാര കഴിക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതൊക്കെയാണ്.
ഭാരം കൂടും
പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണവും ഉയര്‍ന്ന കലോറി അടങ്ങിയതും അതേസമയം പോഷകം കുറവുള്ളതുമാണ്. പഞ്ചസാര അധികമായി കഴിക്കുമ്പോള്‍ അധികമുള്ള കലോറി കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടും. ഭാരക്കൂടുതലിനും പൊണ്ണത്തടിക്കും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അത് കാരണമായേക്കാം, ഉദാഹരണത്തിന് ഹൃദ്രോഗവും പ്രമേഹവും.
ഹൃദ്രോഗസാധ്യത കൂടും
ഉയര്‍ന്ന അളവില്‍ പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി, വീക്കം, ഉയര്‍ന്ന ട്രൈഗ്ലിസറൈഡ്, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകും. ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിച്ചേക്കാം.
പ്രമേഹം
തുടര്‍ച്ചയായി കൂടുതല്‍ പഞ്ചസാര കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. ഈ അവസ്ഥ ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. പിന്നീടത് ടൈപ്പ് 2 പ്രമേഹമായി മാറാം.
പല്ലിന്റെ പ്രശ്‌നങ്ങള്‍
വായിലെ പ്രശ്‌നക്കാരായ ബാക്ടീരിയകള്‍ക്ക് പഞ്ചസാര ഭക്ഷണമാണ്. പല്ലിന്റെ ഇനാമല്‍ തകര്‍ക്കുന്ന ആസിഡുകള്‍ ഉത്പാദിപ്പിക്കുന്ന ഈ ബാക്ടീരിയകള്‍ ദന്തക്ഷയത്തിനും മോണരോഗങ്ങള്‍ക്കും കാരണമായേക്കും.
കരള്‍വീക്കം
ശരീരത്തിലെത്തുന്ന അധികം പഞ്ചസാര കരളില്‍ അടിഞ്ഞുകൂടുകയും അത് കൊഴുപ്പായി മാറുകയും ചെയ്യും. മദ്യപാനം മൂലമല്ലാത്ത കരള്‍വീക്കത്തിന് ഇത് കാരണമാകും. കരളിന്റെ മറ്റു പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം.
അര്‍ബുദസാധ്യത വര്‍ധിക്കും
പൊണ്ണത്തടി, ഇന്‍സുലിന്‍ പ്രതിരോധം എന്നിവ പഞ്ചസാരയുടെ അമിത ഉപയോഗവുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം അര്‍ബുദസാധ്യതയും വര്‍ധിപ്പിക്കുന്നതാണ്.
സന്ധിവേദന
ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാവാന്‍ പഞ്ചസാര കാരണമാകുന്നു. സന്ധിവേദനയും വാതവും ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
ചര്‍മത്തിന് പ്രായംകൂടും
പഞ്ചസാരയുടെ അമിത ഉപയോഗം ചര്‍മത്തിന് അകാലചുളിവുണ്ടാക്കുന്നു. കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയെ നശിപ്പിക്കുന്നു, ഇത് ചുളിവുകളിലേക്കും അകാലവാര്‍ധക്യത്തിലേക്കും നയിക്കുന്നു.
മാനസികാരോഗ്യം
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് മാനസികാവസ്ഥയെയും ഊര്‍ജ്ജനിലയെയും ബാധിക്കും. വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കുമൊക്കെ ഇത് നയിച്ചേക്കും.
വൃക്കയ്ക്ക് പ്രശ്‌നം
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കാലക്രമേണ വൃക്കകളിലെ രക്തക്കുഴലുകളെ തകരാറിലാക്കും. ഇത് വിട്ടുമാറാത്ത വൃക്കരോഗത്തിലേക്ക് നയിച്ചേക്കാം.
വാതം
പഞ്ചസാര കൊണ്ട് മധുരം കൂട്ടിയ പാനീയങ്ങള്‍ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു. ഉയര്‍ന്ന യൂറിക് ആസിഡ് സന്ധികളില്‍ വേദനയും നീര്‍ക്കെട്ടുമുണ്ടാക്കുന്ന ചില തരം വാതങ്ങള്‍ക്ക് കാരണമാകുന്നു.
ആസക്തി
ആസക്തിയുള്ള ഏതൊരു വസ്തുവും പോലെ പഞ്ചസാര കഴിക്കുമ്പോള്‍ തലച്ചോറില്‍ ഡോപാമൈന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് കൂടുതല്‍ ആസക്തിയിലേക്കും അമിത ഉപഭോഗത്തിലേക്കും നയിച്ചേക്കാം.
(ഇതില്‍ പറഞ്ഞിരിക്കുന്നത് പൊതുവായ വിവരങ്ങള്‍ മാത്രമാണ്. ആരോഗ്യവിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രം ജീവിതശൈലിയില്‍ മാറ്റം വരുത്തുക)
Content Highlights: how adding sugar to your food affects your health
Published: 03 Aug 2024, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented