
കാലില്‍ വേദന വന്നാല്‍ അത് യൂറിക് ആസിഡിന്റെ പ്രശ്‌നമാവുമെന്ന് ആദ്യം തന്നെ വിധി പറയുന്നവരാണ് നമ്മളില്‍ പലരും. ഒന്ന് യൂറിക് ആസിഡ് ചെക്ക് ചെയ്യൂ എന്ന് നിര്‍ദേശിക്കുകയും ചെയ്യും. ജീവിതശൈലീരോഗങ്ങളിലൊന്നായി യൂറിക് ആസിഡ് പ്രശ്‌നങ്ങളും മാറി. മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോഴോ അല്ലെങ്കില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കില്‍ യൂറിക് ആസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണം മനുഷ്യര്‍ക്ക് ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാവാം. ഹൈപ്പര്‍യൂറിസെമിയ എന്നാണ് ഇതിനെ പറയുന്നത്. പ്രതിദിനം ഉത്പാദിപ്പിക്കുന്ന ഏകദേശം 70 ശതമാനം യൂറേറ്റ് പുറന്തള്ളപ്പെടുന്നത് വൃക്കകള്‍ വഴിയാണ്. ബാക്കിയുള്ളവ കുടലുകളാല്‍ ഉന്മൂലനം ചെയ്യപ്പെടുന്നു.
രക്തത്തിലെ യൂറിക് ആസിഡിന്റെ റഫറന്‍സ് അളവ് ഇങ്ങനെയാണ്.
പുരുഷന്‍: 4.0-8.5 mg/dL അല്ലെങ്കില്‍ 0.24-0.51 mmol/L
സ്ത്രീ: 2.7-7.3 mg/dL അല്ലെങ്കില്‍ 0.16-0.43 mmol/L
പ്രായമായവര്‍: മൂല്യങ്ങളില്‍ നേരിയ വര്‍ധനവ് ഉണ്ടാകാം
കുട്ടികള്‍: 2.5-5.5 mg/dL അല്ലെങ്കില്‍ 0.1 2-0.32 mmol/L
നവജാതശിശു: 2.0-6.2 mg/dL
രോഗലക്ഷണങ്ങള്‍
1. സന്ധിവാതം- പ്രധാനമായും പെരുവിരലുകളില്‍ വീക്കം, വേദന
2. മുട്ടുവേദന
3. മൂത്രക്കല്ല്- യൂറിക് ആസിഡ് പരലുകള്‍ നിക്ഷേപിക്കുന്നതിലൂടെ വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നു. ഈ രോഗികള്‍ക്ക് വയറുവേദന ഉണ്ടായേക്കാം.
ഹൈപ്പര്‍യൂറിസെമിയയ്ക്ക് കാരണമായേക്കാവുന്ന ഘടകങ്ങള്‍
* യൂറിക് ആസിഡ് കൂടുതല്‍ ഉണ്ടാക്കിയേക്കാവുന്ന ഭക്ഷണങ്ങളുടെ അമിത ഉപയോഗമാണ് ഒരു കാരണം. ഈ ഭക്ഷണങ്ങളില്‍ പ്രധാനമായും കരള്‍, തലച്ചോറ്, കുടല്‍ എന്നിവയുള്‍പ്പെടെയുള്ള അവയവ മാംസം ഉള്‍പ്പെടുന്നു. അതില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഇതില്‍പെടും.
* മദ്യപാനം, സോഡ ഉല്‍പന്നങ്ങളുടെ ഉപയോഗം എന്നിവ വഴി യൂറിക് ആസിഡ് കൂടാം.
* ബേക്കറി സാധനങ്ങളില്‍ ഉപയോഗിക്കുന്ന റിഫൈന്‍ഡ് ഷുഗര്‍ ഒരു കാരണമാണ്.
* ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന നിര്‍ജ്ജലീകരണം ഹൈപ്പര്‍യൂറിസെമിയയിലേക്ക് നയിക്കുന്നു. അതിനാല്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നത് ഒഴിവാക്കാന്‍, പ്രതിദിനം 3-4 ലിറ്റര്‍ വെള്ളം കൃത്യമായി കുടിക്കണം.
എങ്ങനെ പ്രതിരോധിക്കാം?
* മേല്‍ പറഞ്ഞ പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക.
* മദ്യപാനം നിര്‍ത്തുക.
* ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക.
* വൈറ്റമിന്‍ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് എന്നിവ ഉപയോഗിക്കുക. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.
* പച്ചക്കറികള്‍ കഴിക്കുക.
* ധാരാളം വെള്ളം കുടിക്കുക.
(പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനാണ് ലേഖിക)
Content Highlights: Healthy habits to control Uric Acid levels
Published: 20 Jun 2024, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented