മഹാദാനമാണ് രക്തദാനം. ജീവന്റെ വിലയുള്ള ദാനം. എപ്പോഴാകും ഒരാള്‍ക്ക് രക്തം ആവശ്യം വരിക എന്നറിയില്ല. അതുകൊണ്ട് രക്തബാങ്കുകള്‍ സദാ കര്‍മനിരതമാണ്. ആര്‍ക്കൊക്കെയാണ് രക്തദാനം ചെയ്യാന്‍ പറ്റുക എന്ന് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. രക്തം നല്കാന് തയ്യാറുള്ളവര്‍ തീര്‍ച്ചയായും ആ നിര്‍ദേശങ്ങള്‍ അറിയണം.
To advertise here,
- സാധാരണ 18 മുതല്‍ 65 വയസ്സ് വരെയുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാറ്. ചില രാജ്യങ്ങളില്‍ 18 വയസ്സില്‍ താഴെയുള്ള, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരെ പരിഗണിക്കാറുണ്ട്. ചില രാജ്യങ്ങളില്‍ പരമാവധി പ്രായം 60 ആയാണ് കണക്കാക്കുന്നത്. 50 കിലോ ഭാരമെങ്കിലും ഉണ്ടായിരിക്കണം.
- രക്തത്തില്‍ ഹീമോഗ്ലോബിന്റെ കുറവ് അഥവാ എന്ന അനീമിയ (വിളര്‍ച്ച) സര്‍വസാധാരണമായി കണ്ടുവരാറുണ്ട്. രക്തദാനത്തിന് മുന്‍പ് ഹീമോഗ്ലോബിന്റെ അളവ് പരിശോധിക്കും. സ്ത്രീകള്‍ക്ക് 12.0 g/dl, പുരുഷന്മാര്ക്ക് 13.0 g/dl എന്നിങ്ങനെ ഹീമോഗ്ലോബിന്‍ തോത് ഉള്ളവര്‍ക്ക് മാത്രമേ രക്തദാനം ചെയ്യാനാകൂ.
- രക്തദാനം ചെയ്യുന്ന സമയത്ത് പൂര്‍ണ ആരോഗ്യമുണ്ടായിരിക്കണം. പനിയോ ജലദോഷമോ പോലും ഉണ്ടാകരുത്. അണുബാധകളും ഉണ്ടാകാന്‍ പാടില്ല.
- ടാറ്റൂ ചെയ്തവര്‍ക്ക് ആറ് മാസത്തേക്ക് താത്കാലിക വിലക്കുണ്ട്. ബോഡി പിയേഴ്സിങ് ചെയ്തവര്‍ക്കും ഈ വിലക്ക് ബാധകമാണ്. രെജിസ്റ്റേര്‍ഡ് ഹെല്‍ത്ത് പ്രൊഫെഷണലിന്റെ മേല്‍നോട്ടത്തിലാണ് പിയേഴ്സിങ് ചെയ്തത്, അണുബാധയോ വീക്കങ്ങളോ കാണുന്നില്ല എങ്കില്‍ 12 മണിക്കൂറിന് ശേഷം രക്തദാനം നടത്താം.
- ചെറിയ ഡെന്റല്‍ ട്രീറ്റ്മെന്റുകള്‍ ചെയ്തവര്‍ 24 മണിക്കൂറിനു ശേഷമേ രക്തദാനം നടത്താന്‍ പാടുള്ളൂ. എന്നാല്‍ ഡെന്റല്‍ സര്‍ജറി പോലെ വലിയ ട്രീറ്റ്മെന്റ് കഴിഞ്ഞവര്‍ക്ക് ഒരു മാസം കാത്തിരിക്കണം.
- ഒരു വര്‍ഷത്തിനിടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ രക്തദാനം നടത്താന്‍ പാടില്ല. ലഹരി ഉപയോഗിക്കുന്നവര്‍ക്കും വിലക്കുണ്ട്.
- രക്തത്തിലൂടെ പകരുന്ന എച്ച്.ഐ.വി പോലുള്ള രോഗം സ്ഥിരീകരിച്ചവരും രക്തം നല്കാന് പാടില്ല.
- ഗര്‍ഭിണികള്‍ രക്തദാനം നടത്തരുത്. പ്രസവാനന്തരം 9 മാസം നിര്‍ബന്ധമായും പിന്നിട്ടിരിക്കണം. മുലയൂട്ടുന്നവര്‍ കഴിവതും ചെയ്യാതിരിക്കുന്നതാകും നല്ലത്.
- കോവിഡിന് ശേഷം ലോകം പകര്‍ച്ചവ്യാധികളെ കൂടുതല്‍ കരുതുന്നുണ്ട്. കൊതുക് പോലുള്ള പാതോജെന്സ് കൂടുതലുള്ള, മറ്റ് വൈറസുകളോ ബാക്ടീരിയകളോ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടങ്ങളിലേക്ക് യാത്ര ചെയ്യുകയോ അവിടെ താമസിക്കുകയോ ചെയ്തവര്‍ക്ക് രക്തദാനം ചെയ്യാന്‍ താത്കാലിക വിലക്കുണ്ട്.
Content Highlights: eligibility guidlines to become a blood donar
Published: 19 Feb 2025, 11:30 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented