തണുപ്പ് കാലമായിക്കഴിഞ്ഞാല്‍ ചൂടുള്ള പാനീയങ്ങളോ, മധുര പലഹാരങ്ങളോ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ പഞ്ചസാരയുടെ ഉപയോഗത്തില്‍ വരുന്ന നേരിയ വര്‍ദ്ധനവ് പോലും പേശികളുടെ തളര്‍ച്ച, ചെറിയ ജലദോഷം, ദഹനക്കുറവ് എന്നിവയ്ക്ക് കാരണമാകാറുണ്ട്. ശൈത്യകാലത്ത് ശരീരത്തിന് ചൂട് നിലനിര്‍ത്താന്‍ കൂടുതല്‍ ഊർജം ചെലവഴിക്കേണ്ടി വരും. അപ്പോള്‍ പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തെ കൂടുതല്‍ തളര്‍ത്താന്‍ സാധ്യതയുണ്ട്. അതിനാൽ കൂടുതല്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ നിങ്ങള്‍ക്ക് വരുത്താന്‍ കഴിയുന്ന ഏറ്റവും ലളിതവും പ്രായോഗികവുമായ മാറ്റം, പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുക എന്നതാണ്.
റിഫൈന്‍ ചെയ്യാത്ത ശര്‍ക്കരയാണ് പഞ്ചസാരയേക്കാള്‍ ശരീരത്തിന് അഭികാമ്യം. ഇത് പ്രകൃതിദത്ത ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുളളതാണ്. തണുപ്പുകാലത്ത് ശര്‍ക്കര ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വെളുത്ത വിഷം എന്ന് അറിയപ്പെടുന്ന പഞ്ചസാര ശരീരത്തിന് കലോറി മാത്രമാണ് നല്‍കുന്നത്. ഇത് തണുപ്പുകാലത്ത് ശരീരത്തിന് മന്ദിപ്പും, അസ്വസ്ഥതകളും ഉണ്ടാക്കാനുളള സാധ്യതയുണ്ട്. ശര്‍ക്കര വളരെ കുറഞ്ഞ തോതില്‍ മാത്രമേ റിഫൈന്‍ ചെയ്യുന്നുളളു. അപ്പോള്‍ സ്വാഭാവികമായും ഇരുമ്പ്, മഗ്‌നീഷ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. തണുപ്പുകാലത്തെ ക്ഷീണം കുറയ്ക്കുന്നതിനും ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും ഇരുമ്പ്, മഗ്‌നീഷ്യം എന്നിവ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. തണുപ്പുകാലത്ത് ഉണ്ടാകാവുന്ന രോഗങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കും.
ശൈത്യകാലത്ത് ശരീരത്തിന്റെ താപനില രക്തോട്ടത്തെയും സ്വാധീനിക്കും. ശര്‍ക്കര ഉപയോഗം രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. തണുപ്പുകാലം പലപ്പോഴും ദഹന വ്യവസ്തയെ ബാധിക്കാറുണ്ട്. ശര്‍ക്കര പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
(ശ്രദ്ധിക്കുക: പൊതുവായ വിവരങ്ങളാണിവ. ആരോഗ്യവിദഗ്ധന്റെ നിർദേശപ്രകാരം മാത്രം ജീവിതശൈലിയിൽ മാറ്റം വരുത്തുക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the health benefits of using jaggery instead of sugar in winter. Boost energy, immunity, and digestion naturally. Learn more!
Published: 03 Dec 2025, 02:45 pm IST
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented