
പാലക്കാടന്‍ വിഷുക്കഞ്ഞി
Ingredients
തവിടു കളയാത്ത ഉണക്കലരി : ഒരു കിലോ
ചെറുപയര്‍ വറുത്ത് രണ്ടായി പിളര്‍ന്നത് : അരക്കിലോ
അമരപ്പയര്‍ വിത്ത് : 250 ഗ്രാം
ഉപ്പ് : പാകത്തിന്
തേങ്ങാപ്പാല്‍ : അരലിറ്റര്‍
തേങ്ങ : അരമുറയുടേത്
നെയ്യ് : 50 ഗ്രാം
How to make
ഉണക്കലരി നന്നായി വേവിച്ചെടുക്കുക. ഇതിലേക്ക് അമരപ്പയറും ചെറുപയറും വേവിച്ചത് ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കാം. ഈ കൂട്ടിലേക്ക് തേങ്ങയും തേങ്ങാപ്പാലും നെയ്യും ചേര്‍ത്തിളക്കി ചെറുചൂടോടെ വിളമ്പാം.
വിഷുക്കൊഴുക്കട്ട
Ingredients
ഒറ്റപ്പുഴുക്കന്‍ അരി: 500 ഗ്രാം
തേങ്ങ : ഒരു എണ്ണം
ജീരകം : കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക് : രണ്ടെണ്ണം
ഉഴുന്ന് പരിപ്പ് : 10 ഗ്രാം
വെളിച്ചെണ്ണ : 50 മില്ലി
കടുക് : കാല്‍ ടീസ്പൂണ്‍
കറിവേപ്പില : ഒരു തണ്ട്
ഉപ്പ് : പാകത്തിന്
How to make
അരി രണ്ട് മണിക്കൂര്‍ കുതിര്‍ത്ത് തരിയോടെ അരച്ചെടുക്കാം. ഇതിലേക്ക് ഉപ്പും തേങ്ങയും ജീരകവും ചേര്‍ത്ത് കുഴച്ച് മാറ്റിവെക്കാം. ഒരു പാത്രത്തില്‍ ഉപ്പിട്ട് വെള്ളം തിളപ്പിച്ച ശേഷം അരിമാവ് ചെറിയ ഉരുളകളാക്കി ഇതിലേക്ക് ഉടയാതെ ഇടണം. വെന്ത ഉരുളകള്‍ വെള്ളത്തില്‍ പൊങ്ങി വരും. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക്, കറിവേപ്പില, ഉഴുന്ന് പരിപ്പ്, വറ്റല്‍ മുളക് ഇവ താളിച്ച് ഉരുളകളിലേക്ക് ചേര്‍ക്കാം. ചുട്ടരച്ച ചമ്മന്തിക്കൊപ്പം കഴിക്കാം.

How to make
പാവയ്ക്ക വട്ടത്തില്‍ നേരിയതായരിഞ്ഞ് കുരുകളഞ്ഞ് നന്നായി വറുത്തെടുക്കാം. നാല് കപ്പ് വെള്ളം മഞ്ഞള്‍പ്പൊടിയും ഉപ്പും മുളകുപൊടിയുമിട്ട് തിളപ്പിക്കുക. ഒരു കപ്പ് തേങ്ങ ജീരകം ചേര്‍ത്ത് അരച്ചെടുക്കുക. ഈ കൂട്ടും പാവയ്ക്കയും തിളപ്പിച്ച വെള്ളത്തിലേക്ക് ചേര്‍ക്കാം. വീണ്ടും രണ്ട് മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നിറക്കാം. ഇനി ബാക്കി ഒരുകപ്പ് തേങ്ങ വറുത്തതും വറ്റല്‍മുളക്, എള്ള്, കടുക്, കറിവേപ്പില എന്നിവ മൂപ്പിച്ചതും ചേര്‍ത്തിളക്കി വിളമ്പാം.
നാടന്‍ വടുകന്‍ കൊണ്ടാട്ടം
Ingredients
പുഴുക്കലരി തവിടുള്ളത് : അര കിലോ
പച്ചമുളക് : 200 ഗ്രാം
കറിവേപ്പില : 50 ഗ്രാം
ഇഞ്ചി : 10 ഗ്രാം
നാരങ്ങയില : 10 എണ്ണം
കായം : അഞ്ച് ഗ്രാം
ഉപ്പ് : ആവശ്യത്തിന്
How to make
പഴുക്കലരി വറുത്ത് പൊടിച്ചെടുക്കുക. മുളക്, ഇഞ്ചി, കായം, കറിവേപ്പില, നാരങ്ങയില എന്നിവ അടച്ചുവെച്ച് വേവിക്കുക. ഇത് അരച്ചെടുത്തശേഷം പുഴുക്കലരിപ്പൊടിയില്‍ ചേര്‍ക്കാം. പാകത്തിന് ഉപ്പും ചേര്‍ത്ത് എല്ലാ ചേരുവകളും കുഴച്ച് യോജിപ്പിക്കുക. ഈ കൂട്ട് ചെറിയ ഉരുളകളാക്കിയ ശേഷം കൈയില്‍ വച്ച് ഒന്ന് പരത്തി എടുക്കണം. ഇനി നല്ല വെയിലില്‍ ഉണക്കിയെടുക്കാം. വായു കടക്കാത്ത പാത്രത്തില്‍ അടച്ചുസൂക്ഷിച്ചാല്‍ ആവശ്യമുള്ളപ്പോള്‍ വെളിച്ചെണ്ണയില്‍ വറുത്ത് ഊണിനൊപ്പം കൂട്ടാം.
ഈന്തപ്പഴം-ചെറുപഴം പ്രഥമന്‍
Ingredients
ഈന്തപ്പഴം: 400 ഗ്രാം
റോബസ്റ്റ/ഞാലിപ്പൂവന്‍ പഴം: 300 ഗ്രാം
ശര്‍ക്കര/ചെറുതേന്‍: ആവശ്യത്തിന്
അരിപ്പൊടി വറുത്തത്: 300 ഗ്രാം
ഏലക്കായപ്പൊടി: ഒരു ടീസ്പൂണ്‍
ചുക്കുപൊടി: ഒരു ടീസ്പൂണ്‍
നെയ്യ്: 250 ഗ്രാം
കൊപ്രത്തേങ്ങ: 50 ഗ്രാം, കഷണങ്ങളാക്കിയത്
കശുവണ്ടി: 200 ഗ്രാം
തേങ്ങാപ്പാല്‍: ഒരു വലിയ തേങ്ങ
ഉപ്പ്: ഒരുനുള്ള്
ജീരകം: കാല്‍ ടീസ്പൂണ്‍
How to make
ഈന്തപ്പഴവും പഴവും വേവിച്ച് മാറ്റിവെക്കാം. വറുത്ത അരിപ്പൊടി ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് തിളച്ച വെള്ളത്തില്‍ കുഴച്ചെടുക്കുക. ഇതിലേക്ക് ഈന്തപ്പഴവും പഴവും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി ആവിയില്‍ പുഴുങ്ങിയെടുണം. ഒരു പാനില്‍ ശര്‍ക്കര പാനിയാക്കിയത് ഒഴിച്ച് തേങ്ങാപ്പാല്‍, ചുക്ക്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് ചെറുതീയില്‍ ഇളക്കുക. ഇതിലേക്ക് തയ്യാറാക്കിയ ഉരുളകളിട്ട് പാകത്തിന് കുറുകുമ്പോള്‍ ഇറക്കി നെയ്യില്‍ വറുത്ത കശുവണ്ടി, കൊപ്ര എന്നിവ ചേര്‍ക്കാം.
(കോര്‍ഡിനേഷന്‍- റോസ് മരിയ വിന്‍സെന്റ്)
Content Highlights: vishu special local recipes nadan ruchikal
Published: 13 Apr 2024, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented