വിഷുവിന് വയറും മനസ്സും നിറയ്ക്കാന്‍ തനിനാടന്‍ മധുരപലഹാരങ്ങള്‍ തയ്യാറാക്കാം...
ഓരപ്പം
ചേരുവകള്‍
തേങ്ങാപ്പാല്‍: മൂന്ന് കപ്പ്
ശര്‍ക്കരപ്പാനി: ഒരു കപ്പ്
അരിപ്പൊടി: ഒരു കപ്പ്
നെയ്യ്: ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ: രണ്ട് ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം
നോണ്‍ സ്റ്റിക്ക് പാനില്‍ തേങ്ങാപ്പാലും ശര്‍ക്കരപ്പാനിയും ഒഴിക്കുക. അതിലേക്ക് അരിപ്പൊടി ചേര്‍ത്ത് കട്ടകെട്ടാതെ ഇളക്കുക. നെയ്യ് ചേര്‍ത്ത് വീണ്ടും ഇളക്കുക. ഇളംതീയില്‍വെച്ച് നന്നായി ഇളക്കി, പാനില്‍നിന്നും വിട്ടുവരുന്ന പരുവമായാല്‍ വെളിച്ചെണ്ണ ഒഴിക്കുക, വീണ്ടും ഇളക്കുക. ഇനി നെയ്യ് പുരട്ടിയ ട്രേയില്ക്ക് പകര്‍ന്ന് സ്പൂണ്‍കൊണ്ട് മുകള്‍ഭാഗം നന്നായി മിനുസപ്പെടുത്തുക. പ്രഷര്‍ കുക്കര്‍ 10 മിനിറ്റ് ചൂടാക്കിയ ശേഷം ഒരു റിംഗ് ഇറക്കിവെച്ച് അതിനുമുകളില്‍ ഓരോപ്പക്കൂട്ട് നിരത്തിയ ട്രേ വെക്കുക. അര മണിക്കൂര്‍ തീ കുറച്ച് വേവിക്കുക.
മായ എസ്., വെള്ളര്‍വള്ളി
ചക്കയപ്പം
ചേരുവകള്‍
പച്ചരി: രണ്ട് കപ്പ്
വരിക്കച്ചക്കയുടെ ചുള: 15 എണ്ണം ( നന്നായി പഴുത്തത്)
തേങ്ങ: അരക്കപ്പ്
ശര്‍ക്കര ചിരകിയത്: കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി: ഒരു നുള്ള്
വെളിച്ചെണ്ണ: ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
കുതിര്‍ത്ത പച്ചരി, വരിക്കച്ചക്കയുടെ ചുള, തേങ്ങ ചിരകിയത്, ശര്‍ക്കര ചിരകിയത്, ഒരു നുള്ള് ഏലയ്ക്കാപ്പൊടി എന്നിവ അരയ്ക്കുക. ഉണ്ണിയപ്പച്ചട്ടിയില്‍ അല്‍പം എണ്ണ പുരട്ടി മാവൊഴിച്ച് അപ്പം ചുടാം.
-മായ എസ്., വെള്ളര്‍വള്ളി

തയ്യാറാക്കുന്നവിധം
കുതിര്‍ത്ത പച്ചരി അരയ്ക്കുക. അതിലേക്ക് സേമിയ പൊടിച്ചത് ചേര്‍ത്ത് ഇളക്കുക. ഇനി ശര്‍ക്കര പാനിയാക്കിയത് ചേര്‍ത്ത് അരമണിക്കൂര്‍ മാറ്റിവെക്കാം. ശേഷം തേങ്ങാക്കൊത്ത് നെയ്യില്‍ വറുത്തു ചേര്‍ക്കുക. ചെറുപഴം ഉടച്ചതും തേങ്ങ ചതച്ചതും ചേര്‍ക്കുക. അതിലേക്ക് ജീരകം, എള്ള്, ഏലയ്ക്ക എന്നിവ ഇട്ട് നന്നായി ഇളക്കണം. ഇനി ഉണ്ണിയപ്പ ചട്ടിയില്‍ നെയ്യൊഴിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കാം.
-ശ്യാമള കെ.എം., അയ്യന്തോള്‍
ചക്ക കുമ്പിളപ്പം
ചേരുവകള്‍
പഴുത്ത ചക്കച്ചുള: 150 ഗ്രാം
തേങ്ങ ചിരകിയത്: 100 ഗ്രാം
ശര്‍ക്കര പൊടിച്ചത്: ഒരു കപ്പ്
ഗോതമ്പുപൊടി: 150 ഗ്രാം
ചുക്ക്, ഏലയ്ക്കാപ്പൊടി: കാല്‍ ടീസ്പൂണ്‍ വീതം
ഉപ്പ്: ഒരു നുള്ള്
വഴനയില: കുമ്പിള്‍കുത്താന്‍
തയ്യാറാക്കുന്നവിധം
ചക്കച്ചുള ചെറുതായി നുറുക്കിയതും ചിരകിയ തേങ്ങയും ശര്‍ക്കര പൊടിച്ചതും ചേര്‍ത്ത് കുഴയ്ക്കുക. ശേഷം ഇതിലേക്ക് ഗോതമ്പുമാവ്, ചുക്ക്, ഏലയ്ക്കാപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. വഴനയില കുമ്പിള്‍കുത്തി അതില്‍ ഈ കൂട്ട് നിറച്ച് പൊതിയുക. ആവിപ്പാത്രത്തില്‍ വേവിക്കുക.
-ബാലാമണി കുറുങ്ങോട്ട്, വടകര
മാംഗോ ഹല്‍വ
ചേരുവകള്‍
പഴുത്ത മാങ്ങ: ഒരു കിലോ
പഞ്ചസാര: ഒരു കിലോ
വെള്ളം: ഒരു കപ്പ്
നാരങ്ങാ നീര്: ഒരു ടീസ്പൂണ്‍
നെയ്യ്: 100 ഗ്രാം
കശുവണ്ടി: 100 ഗ്രാം
തയ്യാറാക്കുന്നവിധം
പഴുത്ത മാങ്ങ കഷണങ്ങളാക്കി നല്ലതുപോലെ അരയ്ക്കുക. ചുവട് കട്ടിയുള്ള പാനില്‍ പഞ്ചസാരയും വെള്ളവും നാരങ്ങാനീരും ചേര്‍ത്ത് തിളപ്പിക്കുക. ഇനിയത് അരിച്ച് കരടുകള്‍ മാറ്റി വീണ്ടും തിളപ്പിക്കുക. നൂല്‍ പരുവത്തിലാകുമ്പോള്‍ അരച്ച മാങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക. അതിലേക്ക് നെയ്യ് ഓരോ തവണകളായി ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. വെള്ളം വറ്റി പാത്രത്തില്‍ നിന്നും വിട്ട്, എണ്ണ തെളിയുന്ന പരുവത്തിലാകുമ്പോള്‍ തീ ഓഫ് ചെയ്യുക. ശേഷം എണ്ണ പുരട്ടിയ ട്രേയിലേക്ക് പകരുക. നുറുക്കിയ കശുവണ്ടി നെയില്‍ മുപ്പിച്ച് ഹല്‍വയ്ക്ക് മുകളില്‍ അലങ്കരിക്കുക. ചൂടാറുമ്പോള്‍ മുറിച്ച് വിളമ്പാം.
-സുമാദേവിയമ്മ, ചവറ
Content Highlights: sweet dishes for vishu
Published: 13 Apr 2025, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented