കൊടുങ്കാറ്റിൽ തലയും കുത്തിമറിഞ്ഞത് ന്യൂയോർക്കിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിയാണോ എന്നാണ് ഇപ്പോൾ ആളുകൾ തിരഞ്ഞുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ശക്തമായ കാറ്റിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടി തകർന്നുവീണത്. പ്രതിമ തകർന്നുവീഴുന്ന വീഡിയോ പുറത്തുവന്നപ്പോൾ മുതൽ ഒറിജിനൽ പ്രതിമയാണോ വീണതെന്നായി ആളുകളുടെ സംശയം.
ഒടുവിൽ ഒറിജിനൽ അല്ല, ബ്രസീലിലുള്ള വ്യാജപതിപ്പാണ് വീണതെന്ന് സ്ഥിരീകരിച്ചു. 40 അടിയുള്ള പ്രതിമയാണ് കാറ്റിനെ അതിജീവിക്കാനാവാതെ താഴേക്ക് വീണത്. കാറ്റിന്റെ ശക്തിയിൽ ആദ്യം ചെറുതായി ചെരിഞ്ഞ പ്രതിമ, തൊട്ടുപിന്നാലെ തകർന്നുവീണു. ബ്രസീലിലെ ഗ്വായ്ബയിൽ 2020-ലാണ് ഈ പ്രതിമ സ്ഥാപിച്ചത്. 11 മീറ്റർ ഉയരമുള്ള കോൺക്രീറ്റ് അടിത്തറയിലാണ് പ്രതിമ ഉറപ്പിച്ചിരുന്നത്. മണിക്കൂറിൽ 90 കിലോമീറ്ററിൽ വീശിയടിച്ച കാറ്റാണ് നാശമുണ്ടാക്കിയത്. എങ്കിലും, കോൺക്രീറ്റ് അടിത്തറയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ല.
ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിലുള്ള സ്റ്റാച്യൂ ഓഫ് ലിബർട്ടി, ആ നാടിന്റെ ഒരു പ്രതീകം തന്നെയാണ്. റോമൻ ദേവതയായ ലിബർത്താസിന്റെ രൂപമാണ് പ്രതിമയ്ക്ക്. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തിൽ അമേരിക്കയ്ക്ക് ഫ്രഞ്ചുകാരിൽനിന്ന് സമ്മാനമായി ലഭിച്ചതാണിത്. 1886-ലാണ് പ്രതിമ ഇവിടെ സ്ഥാപിക്കുന്നത്. ഒരു കൈയിൽ ദീപശിഖയും ഉയർത്തിപ്പിടിച്ചുനിൽക്കുന്ന പ്രതിമ.
താഴെ മുതൽ ദീപശിഖയുടെ അഗ്രം വരെ 305 അടിയാണ് ഇതിന്റെ നീളം. പ്രതിമയുടേത് മാത്രം 151 അടിയും. ഉരുക്കുകൊണ്ടുള്ള ചട്ടക്കൂടിനുമുകളിൽ കോപ്പർ പാളികൾ കൊണ്ടാണിത് പണികഴിപ്പിച്ചത്. പലവട്ടം പ്രതിമ അറ്റകുറ്റപ്പണികൾക്ക് വിധേയമായിട്ടുമുണ്ട്. ശക്തമായ കാറ്റുണ്ടാവുമ്പോൾ പ്രതിമ ചെറുതായി അനങ്ങുമത്രേ.
ലോകത്ത് തന്നെ പല സ്ഥലത്തും സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ പതിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പാരീസ്, സ്‌പെയിൻ, ഓസ്ട്രിയ, ഡെൻമാർക്ക് എന്നിവ അവയിൽ ചിലത് മാത്രം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Viral videos show a Statue of Liberty replica collapsing in a storm in Brazil
Published: 16 Dec 2025, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented