വളരെ യാദൃശ്ചികവും എന്നാല്‍ ഏറെ കാലത്തെ ആഗ്രഹ സാഫല്യം കൂടിയായിരുന്നു കന്യാകുമാരിയിലോട്ടുള്ള യാത്ര. തമിഴ്നാട്ടിലാണെങ്കിലും കേരളത്തോട് ഏറെ ആത്മബന്ധമുള്ള ഒരു അതിമനോഹര കടലും, കാറ്റും കുറെ കാഴ്ചകളും. തൃശൂരില്‍ നിന്നും തീവണ്ടി കയറി തിരുവനന്തപുരത്തിറങ്ങുമ്പോള്‍ കന്യാകുമാരി എനിക്ക് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. എന്റെ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ നിരുപാധികം വഴങ്ങി, ഞാനും കുടുംബവും റോഡുമാര്‍ഗം അങ്ങോട്ടേക്ക് തിരിച്ചു. വൈകുന്നേരത്തോടെ ഞങ്ങള്‍ കന്യാകുമാരിയില്‍ എത്തി.
ആദ്യത്തെ എന്‍ട്രി ഗേറ്റില്‍ നിന്നും ബീച്ചുവരെക്കും നടന്നുപോകുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഇരുവശവും വിവിധതരം കടകള്‍, കണ്ണടകള്‍, തൊപ്പികള്‍, ശംഖു മാലകള്‍.. അങ്ങനെ.. പലതരം ഭാഷകളില്‍ കടക്കാരോട് വിലപേശുന്ന യാത്രകാര്‍. കന്യാകുമാരിയിലെ ആദ്യ ആകര്‍ഷണം വിവേകാനന്ദ പാറയാണ്. തീരത്തു നിന്ന് കുറച്ചകലെ മാറി കടലില്‍ സ്ഥിതി ചെയ്യുന്ന രണ്ട് പാറകളില്‍ ഒന്ന്. അവിടെയാണ് വിവേകാനന്ദന്റെ പ്രതിമ സ്ഥിതി ചെയുന്നത്. ആ മണ്ഡപത്തിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകളാല്‍ കലിപൂണ്ട കടലിലൂടെ ബോട്ടില്‍ ഞങ്ങള്‍ യാത്ര തിരിച്ചു. ഒരിത്തിരി ഭയം ഉളവാക്കുന്ന എന്നാല്‍ അതിനപ്പുറം ആകാംഷ പടര്‍ത്തുന്ന യാത്ര. ആ ധ്യാന മണ്ഡപത്തില്‍ നമ്മള്‍ക്കും ധ്യാനത്തില്‍ മുഴുകാം. ഇതിനു തൊട്ടടുത്ത പാറയിലാണ് തിരുവള്ളൂരിന്റെ പ്രതിമയുള്ളത്. 
Content Highlights: trip to kanyakumari
Published: 01 Oct 2023, 10:00 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented