മഴയും പുഴയും കാടും ഒത്തുച്ചേരുന്ന ഉത്സവമാണ് കൊട്ടിയൂര്‍ വൈശാഖമഹോത്സവം. വിശ്വാസങ്ങളിലും അനുഷ്ഠാങ്ങളിലും ഒട്ടേറെ കൗതുകങ്ങള്‍ വൈശാഖ മഹോത്സവത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂരില്‍ ഉത്സവകാലത്തെത്തുന്ന എല്ലാവരും തീര്‍ത്ഥാടന സ്മരണയ്ക്ക് ഓടപ്പൂവം പ്രസാദമായി വാങ്ങിച്ചാണ് വീടുകളിലേക്ക് മടങ്ങുന്നത്. ഈ പ്രദേശത്തെ ഒട്ടനവധി പേരുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ് ഉത്സവകാലത്തെ ഓടപ്പൂ നിര്‍മാണം. എന്നാല്‍ പല ഭക്തര്‍ക്കും ഇന്നും കൊട്ടിയൂര്‍ വൈശാഖ മഹോത്സവവും ഓടപ്പൂവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായ അറിവില്ല. 

കൊട്ടിയൂര്‍ ഉത്സവ ചരിത്രം...

ദക്ഷയാഗ ഭൂമിയാണ് കൊട്ടിയൂര്‍ എന്നാമ് വിശ്വാസം. ബ്രഹ്മാവിന്റെ മാനസപുത്രനും പ്രജാപതിയുമായി ദക്ഷന്‍ യാഗം നടത്തിയ ഭൂവാണ് കൊട്ടിയൂര്‍ വൈശാഖ ഉത്സവം നടക്കുന്ന പ്രദേശം എന്നാണ് വിശ്വാസം. യാഗത്തിനായി ദക്ഷന്‍ സകലരെയും ക്ഷണിച്ചെങ്കിലും തന്റെ പുത്രിയായ സതീദേവിയെയും ശിവനെയും മാത്രം അവഗണിച്ചു. ക്ഷണിക്കാത്ത യാഗത്തിന് പോവേണ്ടതില്ലെന്ന് ശിവന്‍  സതിദേവിയോട് പറഞ്ഞു. എന്നാല്‍ പിതാവ് നടത്തുന്ന യാഗത്തിന് ക്ഷണിച്ചെങ്കിലും താന്‍ പങ്കെടുക്കുമെന്ന് ഉറച്ച വാശിയില്‍ സതി യാഗസ്ഥലത്തേക്ക് പോയി. യാഗശാലയിലെത്തിയ സതീദേവിയെ പിതാവായ ദക്ഷന്‍ അപമാനിക്കുന്നു. ഇതില്‍ മനംനൊന്ത സതീദേവി യാഗാഗ്നിയില്‍ ചാടി ജീവനൊടുക്കി. ഇതറിഞ്ഞ ശിവന്‍ കലിപൂണ്ടൂ. പ്രതികാരത്തിന്റെ ജഡയില്‍ നിന്ന് വീരഭദ്രനെയും ഭദ്രകാളിയുെ സൃഷ്ടിച്ചു. ശിവന്‍ അഞ്ജപ്രകാരം ഇവര്‍ യാഗശാലയിലെത്തി യജ്ഞഭൂമി പൂര്‍ണമായും നശിപ്പിക്കുകയും ദക്ഷനെ വധിക്കുകയും ചെയ്യുന്നു. ചില ഐതിഹ്യങ്ങളില്‍ ശിവന്‍ തന്നെ ദക്ഷന്റെ തലയറുത്തെന്ന് പറയുന്നു. വധിച്ചെന്നും പറയുന്നു.

placeholder
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തില്‍ നിന്ന്‌

മുടങ്ങിപ്പോയ യാഗം പിന്നീട് ശിവന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുന്നു. യാഗഭൂവില്‍ സ്വയംഭൂവായി ശിവലിംഗം ഉയര്‍ന്നുവെന്നാണ് വിശ്വാസം. ഇതിനടുത്തായി സതീദേവി സാന്നിധ്യവുമുണ്ട്. ഈ യാഗത്തിന്റെ ഓര്‍മയ്ക്കാണ് ദക്ഷയാഗ നടന്ന അക്കരെ കൊട്ടിയൂരിന്റെ ഭൂമിയില്‍ വൈശാഖമഹോത്സവം നടക്കുന്നത്.

ഓടപ്പൂ നിര്‍മാണം..

വൈശാഖ മഹോത്സവ കാലത്ത് കൊട്ടിയൂരില്‍ എവിടെ നോക്കിയാലും ഓടപ്പൂക്കളായിരിക്കും. കാട്ടില്‍ നിന്ന് ശേഖരിക്കുന്ന മുള വര്‍ഗത്തില്‍പ്പെട്ട ഓടയുടെ മൂപ്പ് എത്താത്ത ഇളംതണ്ടില്‍ നിന്നാണ് ഓടപ്പൂ നിര്‍മിക്കുന്നത്. ആദ്യം തണ്ടിന്റെ പുറമെയുള്ള പച്ചത്തൊലി ചെത്തിക്കളയുന്നു. ശേഷം പുഴയില്‍ നിന്നെടുക്കുന്ന കല്ലിന് മുകളില്‍ ഈ തണ്ട് വച്ച് മറ്റൊരു കല്ലുപയോഗിച്ച് അടിച്ച് ജലാംശം മുഴുവന്‍ കളയുന്നു. പിന്നീട് ഇരുമ്പില്‍ നിര്‍മിച്ച ആയുധമുപയോഗിച്ച് പലതവണ ചീകി ഇതിനെ ഓടപ്പൂക്കളാക്കി മാറ്റുന്നു. വയനാട്, കൊട്ടിയൂര്‍ വനാതിര്‍ത്തിയില്‍ നിന്നാണ് ഇതിനാവശ്യമായ ഓട ശേഖരിക്കുന്നത്. കൊച്ചുകുട്ടികള്‍ വരെ വയോധികര്‍വരെയുള്ള പ്രദേശത്തെ നിരവധി പേര്‍ ഓടപ്പൂനിര്‍മാണത്തില്‍ സജീവമാണ്. 

ദക്ഷന്റെ താടി...

ഉത്സവ ചടങ്ങുകളില്‍ ഓടപ്പൂവിന് പ്രത്യേക സ്ഥാനമൊന്നുമില്ല. എന്നാല്‍ ഓടപ്പൂവിനെ ചുറിപ്പറ്റി രണ്ട് ഐതിഹ്യങ്ങളാണുള്ളത്. അതിലൊന്ന് വീരഭദ്രന്‍ യാഗഭൂമിയില്‍ വച്ച് ദക്ഷന്റെ ദീക്ഷ കോപത്താല്‍ വലിച്ചെറിയുന്നുണ്ട്. ഇങ്ങനെ വലിച്ചെറിഞ്ഞ താടിയാണ് ഓടപ്പൂവായി മാറിയതെന്ന് വിശ്വാസം. മറ്റൊരു വിശ്വാസമനുസരിച്ച് ദക്ഷയാഗത്തിന്  നേതൃത്വം നല്‍കിയ ഭൃഗു മഹര്‍ഷിയുടെ താടിരോമമാണ് ഓടപ്പൂവായി മാറിയതെന്നും പറയപ്പെടുന്നു. ഉത്സവത്തിനെത്തുമ്പോള്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഓടപ്പൂക്കള്‍ വാങ്ങുമ്പോള്‍ ഉത്സവ ഓര്‍മയ്ക്കും ഐശ്യര്വത്തിനുമായി ഇത് വീടുകളില്‍ തൂക്കിയിടുകയും ചെയ്യുന്നു.