സൗദി അറേബ്യയുടെ ചെങ്കടൽ തീരത്തുള്ള അതിബൃഹത്തായ ടൂറിസം പദ്ധതിയാണ് 'ദി റെഡ് സീ'. ആഡംബരത്തിന്റെ മറ്റൊരു പേരായി ഈ പ്രദേശം മാറിക്കഴിഞ്ഞു. സൗദി വിഷൻ 2030-ന്റെ ഭാഗമായി 28,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ, 22 ദ്വീപുകളിലും ആറ് ഉൾനാടൻ പ്രദേശങ്ങളിലുമായി 50 ഹോട്ടലുകളും ആയിരത്തിലധികം ആഡംബര വില്ലകളും ഒരുങ്ങുന്നുണ്ട്.
ഇവിടെയുള്ള 'നുജുമ' എന്ന പ്രദേശം ലോകത്തിലെ ഒമ്പത് റിറ്റ്‌സ്-കാൾട്ടൺ റിസർവ് റെസിഡൻസുകളിൽ ഒന്നാണ്. ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ പങ്കാളി ജോർജിന റോഡ്രിഗസും ഇവിടെയുള്ള 19 സ്വകാര്യ വില്ലകളിൽ രണ്ടെണ്ണം സ്വന്തമാക്കിയിരിക്കുകയാണ്. തെളിനീർ പ്രവാഹത്താലും വെളുത്ത മണൽത്തീരങ്ങളാലും ചുറ്റപ്പെട്ടതാണ് ഈ വില്ലകൾ.
'ക്രിസ്റ്റ്യാനോയെയും ജോർജിനയെയും റെഡ് സീ റെസിഡൻസിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. പ്രകൃതിയോടിണങ്ങിയ, ആഡംബരവും സ്വകാര്യതയും ആഗ്രഹിക്കുന്നവർക്ക് ഈ പ്രദേശം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ഇവരുടെ തീരുമാനം തെളിയിക്കുന്നു,' എന്ന് റെഡ് സീ ഗ്ലോബൽ ഗ്രൂപ്പ് സിഇഒ ജോൺ പാഗാനോ പറഞ്ഞു.
2023-ൽ റിസോർട്ടുകൾ തുറന്നതുമുതൽ റൊണാൾഡോയും ജോർജിനയും നിരവധി തവണ ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്. നുജുമയിൽ രണ്ട് വില്ലകളിലാണ് റൊണാൾഡോ നിക്ഷേപം നടത്തിയിരിക്കുന്നത്. സ്വകാര്യമായ ചെറിയ യാത്രകൾക്കായി, രണ്ട് ബെഡ്റൂം വില്ലയും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ മൂന്ന് ബെഡ്റൂം വില്ലയുമാണ് സ്വന്തമാക്കിയത്.
'റെഡ് സീ തികച്ചും ശ്രദ്ധേയമായ ഒരിടമാണ്. ആദ്യ സന്ദർശനത്തിൽ തന്നെ ഞങ്ങൾക്ക് ഇവിടുത്തെ പ്രകൃതിഭംഗിയോട് ഒരടുപ്പം തോന്നി. ഇവിടെ ഞങ്ങൾക്ക് സമാധാനവും സ്വകാര്യതയും ലഭിക്കുന്നു,' റൊണാൾഡോ വെബ്‌സൈറ്റിൽ കുറിച്ചു.
2017 ജൂലൈയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. തബൂക്ക് പ്രവിശ്യയിലെ ഉംലജ്, അൽ-വാജ് നഗരങ്ങൾക്കിടയിലാണിത്. 200 കിലോമീറ്റർ കടൽതീരം, മരുഭൂമികൾ, അഗ്‌നിപർവ്വതങ്ങൾ, മലനിരകൾ, ഒപ്പം 90-ലധികം ദ്വീപുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സിക്‌സ് സെൻസസ് സതേൺ ഡ്യൂൺസ്, സെന്റ് റെജിസ്, നുജുമ, ഷെബാര്, ഡെസേർട്ട് റോക്ക് എന്നിവയാണ് പ്രധാന റിസോർട്ടുകൾ.
അത്യാധുനിക സൗകര്യങ്ങൾ, ഗോൾഫ് കോഴ്സ്, സാംസ്‌കാരിക കേന്ദ്രങ്ങൾ, ഷോപ്പിംഗ് ഏരിയകൾ എന്നിവയാൽ സമ്പന്നമാണ് ഈ വിനോദസഞ്ചാര കേന്ദ്രം. റെഡ് സീ ഇന്റർനാഷണൽ എയർപോർട്ട് വഴി ജിദ്ദ, റിയാദ്, ദുബായ്, മിലാൻ തുടങ്ങിയ നഗരങ്ങളുമായി ഇവിടം ബന്ധിക്കപ്പെട്ടിരിക്കുന്നു. ലോകജനസംഖ്യയുടെ 85 ശതമാനത്തിനും ഏകദേശം 8 മണിക്കൂർ യാത്ര കൊണ്ട് എത്തിച്ചേരാവുന്ന തരത്തിലാണ് ഇതിന്റെ സ്ഥാനം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover Cristiano Ronaldo`s lavish Red Sea residences in Saudi Arabia. Explore the ultra-luxury tourism project, stunning villas, and pristine beaches. Plan your dream getaway!
Published: 24 Dec 2025, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented