തട്ട
പുഴുക്കലരി: ഒരു ഗ്ലാസ്
ഉഴുന്ന്: ഒരു ടീസ്പൂണ്‍
കടലപ്പരിപ്പ്: ഒരു ടീസ്പൂണ്‍
മുളകുപൊടി: ആവശ്യത്തിന്
ഉപ്പ്, പെരുങ്കായം, കറിവേപ്പില: ആവശ്യത്തിന്
പുഴുക്കലരിയും കടലപ്പരിപ്പും രണ്ട് പാത്രങ്ങളിലാക്കി വെള്ളത്തില്‍ ഒരുമണിക്കൂര്‍ കുതിര്‍ക്കുക. അതിനുശേഷം പുഴുക്കലരി നന്നായി അരച്ചെടുക്കണം. ഉഴുന്നുപരിപ്പ് ഒരുചട്ടിയില്‍ ഇട്ട് വറുത്ത് നന്നായി പൊടിക്കുക. അരച്ച പുഴുക്കലരി, ഉഴുന്നുപൊടി, കുതിര്‍ത്ത കടലപ്പരിപ്പ്, ഉപ്പ്, പെരുങ്കായം, കറിവേപ്പില, മുളകുപൊടി എന്നിവ ചേര്‍ത്ത് കുഴയ്ക്കണം. ഈ മിശ്രിതം ചെറിയ വട്ടത്തില്‍ പരത്തി എണ്ണയില്‍ വറുത്തെടുക്കാം.
ലഡു
കടലമാവ്: ഒരു കപ്പ്
പഞ്ചസാര: രണ്ട് കപ്പ്
അണ്ടിപ്പരിപ്പ്, കിസ്മിസ്, ഏലയ്ക്കാപ്പൊടി, ഗ്രാമ്പൂ, എണ്ണ: ആവശ്യത്തിന്
കടലമാവ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. എണ്ണ നന്നായി തിളയ്ക്കുമ്പോള്‍ ഒരു കണ്ണറ പാത്രത്തില്‍ കടലമാവ് കുറേശ്ശെ എണ്ണയില്‍ ഒഴിക്കുക. നന്നായി ഇളക്കി മൂക്കുന്നതിന് മുമ്പ് ഒരു പാത്രത്തിലേക്ക് മാറ്റണം. ബൂന്തി തയ്യാറായി. ഇനി പഞ്ചസാര പാനിയാക്കി നൂല്‍പരുവത്തില്‍ ആകുമ്പോള്‍ ബൂന്തി ഇട്ട് നന്നായി ഇളക്കിക്കോളൂ. ഇതിലേക്ക് അണ്ടിപ്പരിപ്പ്, കിസ്മിസ്, ഏലയ്ക്കാപ്പൊടി, ഗ്രാമ്പു എന്നിവ ചേര്‍ത്ത് ഇളക്കണം. തണുത്തശേഷം ഉരുളകളാക്കാം.
Content Highlights: recipes for onam
Published: 10 Sept 2024, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented