തണ്ണിമത്തന്‍ പച്ചടി
Ingredients
തണ്ണിമത്തന്‍ : 300 ഗ്രാം
തൈര് : അരക്കപ്പ്
തേങ്ങ : നാല് ടേബിൾ സ്പൂണ്‍
കടുക് : ഒരു ടീസ്പൂണ്‍
ജീരകം : ഒരു ടീസ്പൂണ്‍
പച്ചമുളക് : രണ്ട്
മഞ്ഞൾപ്പൊടി : കാല്‍ ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
വെള്ളം : ആവശ്യത്തിന്
വെളിച്ചെണ്ണ : രണ്ട് ടീസ്പൂണ്‍
കറിവേപ്പില, ഉണക്കമുളക് : രണ്ട് വീതം (താളിക്കാന്‍)
മല്ലിയില നുറുക്കിയത് : ഒരു ടേബിള്‍ സ്പൂണ്‍
How to make
തണ്ണിമത്തന്‍ തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്യുക. തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേർത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേർത്ത് ഇളക്കി മാറ്റിവെക്കാം. ഒരു പാനില്‍ എണ്ണെയാഴിച്ച് തണ്ണിമത്തന്‍ വഴറ്റുക. ഉപ്പും മഞ്ഞൾപ്പൊടിയും രണ്ട് ടേബിൾ സ്പൂണ്‍ വെള്ളവും ചേർത്ത് ഇടത്തരം തീയില്‍ വേവിക്കണം. നന്നായി വെന്താൽ ഇതിലേക്ക് തേങ്ങ മിശ്രിതം ചേർത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് മുകളിൽ ഒഴിക്കാം. ആവശ്യമെങ്കില്‍ വിളമ്പും മുമ്പ് മുകളില്‍ മല്ലിയില വിതറാം.
മുന്തിരിപ്പച്ചടി
മുന്തിരി : 300 ഗ്രാം
തൈര് : അരക്കപ്പ്
തേങ്ങ : നാല് ടേബിൾ സ്പൂണ്‍
കടുക് : ഒരു ടീസ്പൂണ്‍
ജീരകം : ഒരു ടീസ്പൂണ്‍
പച്ചമുളക് : രണ്ട്
മഞ്ഞള്‍പ്പൊടി : കാല്‍ ടീസ്പൂണ്‍
ഉപ്പ് : പാകത്തിന്
വെള്ളം : ആവശ്യത്തിന്
വെളിച്ചെണ്ണ : രണ്ട് ടീസ്പൂണ്‍
കറിവേപ്പില, ഉണക്കമുളക് : രണ്ട് വീതം, താളിക്കാൻ
How to make
മുന്തിരി നന്നായി വൃത്തിയാക്കി മാറ്റിവയ്ക്കാം. തേങ്ങ, ജീരകം, അരടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേർത്ത് ഒതുക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് തൈര് ചേർത്ത് ഇളക്കി മാറ്റിവയ്ക്കാം. ഒരു പാനില്‍ എണ്ണെയാഴിച്ച് മുന്തിരി വഴറ്റുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും രണ്ട് ടേബിൾ സ്പൂണ്‍ വെള്ളവും ചേർത്ത് ഇടത്തരം തീയില്‍ വേവിക്കണം. നന്നായി വെന്താൽ ഇതിലേക്ക് തേങ്ങ മിശ്രിതം ചേര്‍ത്തിളക്കി തിളവരും മുമ്പ് വാങ്ങാം. ഇനി കടുകും വറ്റല്‍മുളകും കറിവേപ്പിലയും താളിച്ച് മുകളിൽ ഒഴിക്കാം.
Content Highlights: onasadhya, how to make defferent kinds of pachadi
Published: 06 Sept 2024, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented