ലെമണ്‍ റൈസ്
Ingredients
എണ്ണ : കാല്‍ക്കപ്പ്
പൊന്നി അരി വേവിച്ചത്: 200ഗ്രാം
നിലക്കടല: അരക്കപ്പ്
കടുക്: ഒരു ടേബിള്‍സ്പൂണ്‍
ഉള്ളി അരിഞ്ഞത്: നാല്
ഉഴുന്നു പരിപ്പ്: രണ്ട് ടേബിള്‍സ്പൂണ്‍
കടലപ്പരിപ്പ്: രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത്: മൂന്ന്
ഇഞ്ചി ചതച്ചത്: രണ്ട്
കറിവേപ്പില : മൂന്ന് ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് അരിഞ്ഞത്: രണ്ട്
മഞ്ഞള്‍: ഒരു ടീസ്പൂണ്‍
ഉപ്പ്: രണ്ട് ടേബിള്‍സ്പൂണ്‍
നാരങ്ങാനീര്: രണ്ട് ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത്: ഒരു ടേബിള്‍സ്പൂണ്‍
How to make
എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, നിലക്കടല, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, ഇഞ്ചി, കറിവേപ്പില, പച്ചമുളക്, ഉള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് ചോറ് ചേര്‍ത്ത് ഉപ്പും മഞ്ഞളും രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്തിളക്കുക. മല്ലിയില വിതറി അലങ്കരിക്കാം.
ടൊമാറ്റോ റൈസ്
Ingredients
വേവിച്ച പൊന്നി അരി: 200 ഗ്രാം
തക്കാളി: എട്ട്
വറ്റല്‍ മുളക്: പത്ത്
എണ്ണ: കാല്‍ കപ്പ്
നെയ്യ്: രണ്ട്ടേബിള്‍സ്പൂണ്‍
കടുക്: ഒരുടീസ്പൂണ്‍
ഉഴുന്നു പരിപ്പ്: ഒരുടീസ്പൂണ്‍
കടലപ്പരിപ്പ്: ഒരുടീസ്പൂണ്‍
കായം: അര ടീസ്പൂണ്‍
ഇഞ്ചി നുറുക്കിയത്: ഒരിഞ്ച്
വെളുത്തുള്ളി അരിഞ്ഞത്: നാല് അല്ലി
പച്ചമുളക്അരിഞ്ഞത്: ഒന്ന്
കശുവണ്ടി: മൂന്ന് ടീ സ്പൂണ്‍
സവാള അരിഞ്ഞത്: അര ഭാഗം
കാശ്മീരി മുളകുപൊടി: അര ടീസ്പൂണ്‍
ഉപ്പ്: രണ്ട് ടീസ്പൂണ്‍
How to make
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ശേഷം വറ്റല്‍ മുളക്, ഉഴുന്നു പരിപ്പ്, കടലപ്പരിപ്പ്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കശുവണ്ടി, സവാള എന്നിവ വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റാം. താക്കാളി വെന്താല്‍ കായവും കാശ്മീരി മുളകുപൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. പച്ചമണം മാറിയാല്‍ ചോറ് ചേര്‍ത്ത് കുഴഞ്ഞുപോകാതെ ഇളക്കി തീയണക്കാം. മുകളില്‍ അല്പം നെയ്യൊഴിക്കാം.
കോഡോ മില്ലറ്റ് സാലഡ്
Ingredients
കോഡോമില്ലറ്റ്(കൂവരക്): 20ഗ്രാം
കക്കിരി, ഗ്രീന്‍ ആപ്പിള്‍: (ചെറിയ കഷണങ്ങളാക്കി മുറിച്ചത്): നാല് ടേബിള്‍ സ്പൂണ്‍ വീതം
മുളപ്പിച്ച വന്‍പയര്‍: രണ്ട് ടേബിള്‍ സ്പൂണ്‍
മാതളനാരങ്ങ: മൂന്ന് ടേബിള്‍സ്പൂണ്‍
നാരങ്ങാനീര്: രണ്ട്ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
How to make
കൂവരക് തിളപ്പിച്ച് വെള്ളം ഊറ്റുക. ഒരു ബൗളില്‍ മുളപ്പിച്ച വന്‍പയറും മാതളനാരങ്ങയും ചെറുതായി അരിഞ്ഞ ഗ്രീന്‍ആപ്പിളും കക്കിരിയും ഉപ്പും നാരങ്ങാനീരും ചേര്‍ത്തിളക്കുക. ഇതിലേക്ക് കൂവരക് ചേര്‍ക്കാം.
പനീര്‍ പുലാവ്
Ingredients
ബസ്മതി അരി: 200 ഗ്രാം
കോളിഫ്‌ളവര്‍: 50 ഗ്രാം
കാരറ്റ്: 50 ഗ്രാം
ബീന്‍സ്: 50 ഗ്രാം
പനീര്‍: 50 ഗ്രാം
ഗ്രീന്‍പീസ്: 20 ഗ്രാം
സവാള (വറുത്തത്): രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിയില: 10 ഗ്രാം
കശുവണ്ടി: അഞ്ച് ഗ്രാം
ഉണക്കമുന്തിരി: അഞ്ച് ഗ്രാം
നെയ്യ്: രണ്ട് ടേബിള്‍ സ്പൂണ്‍
How to make
ബസ്മതി അരി വേവിച്ച് മാറ്റി വയ്ക്കാം. പാന്‍ ചൂടാക്കി നെയ്യൊഴിച്ച് പച്ചക്കറികളും പനീറും വഴറ്റുക. ശേഷം ചോറ് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വറുത്ത സവാളയും ഉപ്പും ചേര്‍ക്കുക. നെയ്യില്‍ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും വിതറി അലങ്കരിക്കാം.
ഓട്‌സ് പുലാവ്
Ingredients
ഓട്‌സ്: 150 ഗ്രാം
ബ്രൊക്കോളി: 50 ഗ്രാം
മഷ്‌റൂം: 20 ഗ്രാം
ഉളളി: 20 ഗ്രാം
പച്ചമുളക്: അഞ്ച് ഗ്രാം
ഇഞ്ചി: അഞ്ച് ഗ്രാം
സവാള (വറുത്തത്): രണ്ട് ടേബിള്‍സ്പൂണ്‍
മല്ലിയില: അഞ്ച് ഗ്രാം
കശുവണ്ടി: അഞ്ച് ഗ്രാം
നെയ്യ്: രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
ഗരംമസാല: ഒരു ടീ സ്പൂണ്‍
How to make
ഒരു പാനില്‍ നെയ്യ് ചൂടാകുമ്പോള്‍ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക. ശേഷം എല്ലാ പച്ചക്കറികളും ചേര്‍ത്ത് ഒന്നുകൂടെ വഴറ്റാം. അതിനുശേഷം ഓട്‌സ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ഉപ്പ്, മഞ്ഞള്‍പ്പെടി, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം മല്ലിയില ചേര്‍ക്കുക. വറുത്ത ഉള്ളിയും കശുവണ്ടിയും വിതറി അലങ്കരിക്കാം.
പേള്‍ മില്ലറ്റ് പുലാവ്
Ingredients
പേള്‍ മില്ലറ്റ് (ബജ്‌റ): 200 ഗ്രാം
കാരറ്റ്: 10 ഗ്രാം
ബീന്‍സ്: 10 ഗ്രാം
ബ്രൊക്കോളി: 20 ഗ്രാം
ഗ്രീന്‍പീസ്: 10 ഗ്രാം
നെയ്യ്: ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി: അലങ്കരിക്കാന്‍
മൈക്രോഗ്രീന്‍സ്: അലങ്കരിക്കാന്‍
How to make
ബജ്‌റ അരി വേവിച്ച് മാറ്റി വയ്ക്കാം. പച്ചക്കറികള്‍ നുറുക്കി വേവിച്ചെടുക്കാം. നെയ്യ് ചൂടാകുമ്പോള്‍ പച്ചക്കറികള്‍ അതില്‍ മിക്‌സ് ചെയ്ത ശേഷം ചോറും ചേര്‍ത്ത് ഇളക്കി തീയണക്കാം. കുറച്ച് ഉപ്പ് ചേര്‍ക്കണം. ശേഷം വറുത്ത സവാള, കശുവണ്ടി, മൈക്രോഗ്രീന്‍സ് എന്നിവ മുകളില്‍ വിതറാം.
വെര്‍മിസില്ലി ബിരിയാണി
Ingredients
വെര്‍മിസെല്ലി: 200 ഗ്രാം
കാപ്‌സിക്കം: 50 ഗ്രാം
കാരറ്റ്: 50 ഗ്രാം
ബീന്‍സ്: 50 ഗ്രാം
സവാള: 20 ഗ്രാം
ഗ്രീന്‍ചില്ലി: 10 ഗ്രാം
വെളുത്തുള്ളി: അഞ്ച് ഗ്രാം
ഇഞ്ചി: അഞ്ച് ഗ്രാം
സവാള (വറുത്തത്): രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിയില: അഞ്ച് ഗ്രാം
കശുവണ്ടി: അഞ്ച് ഗ്രാം
ഉണക്കമുന്തിരി: അഞ്ച് ഗ്രാം
നെയ്യ്: രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
ഗരംമസാല: ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി: ഒരു ടേബിള്‍ സ്പൂണ്‍
How to make
വെര്‍മിസെല്ലി വേവിച്ച് വയ്ക്കുക. ഒരു പാന്‍ ചൂടാകുമ്പോള്‍ നെയ്യ് ഒഴിച്ച് സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ വഴറ്റുക. പച്ചക്കറികള്‍ ചെറുതായരിഞ്ഞതും ചേര്‍ത്ത് വഴറ്റാം. പാകത്തിന് ഉപ്പ് ചേര്‍ക്കുക. ഇതിലേക്ക് സേമിയ ചേര്‍ത്ത് ഇളക്കണം. ഇനി മസാലപ്പൊടികളെല്ലാം ചേര്‍ത്ത് ഇളക്കിയ ശേഷം മല്ലിയില വിതറാം. കശുവണ്ടി, ഉണക്കമുന്തിരി, വറുത്ത സവാള എന്നിവ വിതറി വിളമ്പാം.
തയ്യാറാക്കിയത്: ബാബു എ
(മാസ്റ്റര്‍ ഷെഫ്, സൗത്ത് ഇന്ത്യന്‍, ദി റാവിസ് കാലിക്കറ്റ്)
Content Highlights: how to make lemon rice tomato rice millet salad
Published: 14 Jul 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented