നടി ഷെഫാലി ഷായും സംവിധായകനായ ഭര്‍ത്താവ് വിപുല്‍ അമൃത്ലാല്‍ ഷായും തങ്ങളുടെ വിവാഹത്തിന്റെ 25 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ഒരു ഹൃദയസ്പര്‍ശിയായ പോസ്റ്റും, ദമ്പതികള്‍ ഒരുമിച്ച് നൃത്തം ചെയ്യുന്ന മനോഹരമായ വീഡിയോയും ഷെഫാലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
പോസ്റ്റില്‍, വര്‍ഷങ്ങളായി അവര്‍ പങ്കിട്ട യാത്രയെക്കുറിച്ച് ഷെഫാലി ഇങ്ങനെ കുറിച്ചു: 'വിവാഹത്തിന്റെ 25 വര്‍ഷങ്ങള്‍. ദൂരങ്ങള്‍ താണ്ടി. കടല്‍ നിരപ്പില്‍ നിന്ന് 45,000 അടി ഉയരത്തില്‍, ഒരു അവധിക്കാലത്തേക്ക് പോകുന്നു. എനിക്ക് ജനലിന്റെ അടുത്തുള്ള സീറ്റാണ് ഇഷ്ടം, അദ്ദേഹത്തിന് കാല്‍ നീട്ടിവെക്കാന്‍ സൗകര്യത്തിന് ഇടനാഴിയുടെ അടുത്തുള്ള സീറ്റാണ് ഇഷ്ടം. അടുത്തടുത്ത് രണ്ട് സീറ്റുകളുണ്ടായിട്ടും, അദ്ദേഹത്തിന്റെ അടുത്തല്ലെങ്കിലും ഞാന്‍ എനിക്കായി മറ്റൊന്ന് തിരഞ്ഞെടുത്തു.'
ഒരു വിവാഹബന്ധത്തില്‍, പരസ്പരം ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും താരം വിശദീകരിച്ചു. ‘നാടകീയതകളില്ലാതെ, ഇരുവര്‍ക്കും സൗകര്യപ്രദമായതാണ് ചെയ്യുക, ഒരുമിച്ച് ഇരിക്കുന്നതിന് ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാമല്ലോ എന്ന് പലരും ചോദിക്കാം. എന്നാല്‍ സ്വന്തം ആഗ്രഹത്തെയോ സൗകര്യത്തെയോ തള്ളിക്കളയുന്നത് ഒരു നല്ല ദാമ്പത്യബന്ധത്തിന്റെ തെളിവല്ല. സ്‌പേസ് എന്നാല്‍ അകലം എന്നും, ഒരുമിച്ചിരിക്കുക എന്നാല്‍ ശ്വാസം മുട്ടുക എന്നും, ബന്ധം എന്നാല്‍ കെട്ടിയിടുക എന്നുമല്ല അര്‍ത്ഥമാക്കുന്നത്, ഏകപക്ഷീയമായ വിട്ടുവീഴ്ചകൾ ഒരിക്കലും കൂട്ടുകെട്ടല്ല'- ഷെഫാലി അഭിപ്രായപ്പെട്ടു.
വിവാഹബന്ധത്തിലെ സന്തോഷങ്ങളെയും വെല്ലുവിളികളെയുംക്കുറിച്ച് ഷെഫാലി പറയുന്നതിങ്ങനെ: 'ഞങ്ങളുടെ ദാമ്പത്യം, എല്ലാവരെയും പോലെ, ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു, ഒരേ സമയം എളുപ്പമുള്ളതും ബുദ്ധിമുട്ടുള്ളതുമായിരുന്നു. അതിരുകളില്ലാത്ത സന്തോഷവും വേദനയും ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ അതെല്ലാം അതിജീവിച്ചു'.
തങ്ങളുടെ ബന്ധത്തെ നൃത്തത്തോടാണ് നടി ഉപമിച്ചത്. ചിലപ്പോള്‍ തികഞ്ഞ താളത്തിലായിരിക്കും, ചിലപ്പോള്‍ പരസ്പരം കാലില്‍ ചവിട്ടിപ്പോയെന്നിരിക്കും, പക്ഷേ എപ്പോഴും പരസ്പരം പിന്തുണച്ചിരുന്നു. ചിലപ്പോള്‍ ഞാന്‍ നയിക്കും, അദ്ദേഹം പിന്തുടരും, ചിലപ്പോള്‍ തിരിച്ചും. പരസ്പരം കാലില്‍ ചവിട്ടി വീണിട്ടുമുണ്ട്. പക്ഷേ ഞങ്ങള്‍ എപ്പോഴും പരസ്പരം എഴുന്നേല്‍പ്പിച്ചിട്ടുണ്ട്’.
365 ദിവസവും സന്തോഷത്തോടെ ജീവിക്കുക എന്നത് പ്രായോഗികമല്ല, പക്ഷേ, എന്നും അതായിരുന്നു ലക്ഷ്യമെന്നും എന്നും അവർ കൂട്ടിച്ചേര്‍ത്തു.
ഷെഫാലി 2000-ലാണ് വിപുല്‍ ഷായെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്. ഡാര്‍ലിങ്ങ്‌സ്, ദില്‍ ധടക്‌നേ ദോ, ത്രീ ഓഫ് അസ്സ്, എന്നിവയാണ് ഷെഫാലിയുടെ ശ്രദ്ദേയമായ ചിത്രങ്ങള്‍. ‘ഡൽഹി ക്രൈം’ എന്ന നെറ്റ്ഫ്ലിക്സ് സീരീസില്‍ ശക്തമായ പോലീസ് വേഷത്തിലെത്തിയത് ആരാധകരെ അതിശയിപ്പിച്ചിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Shefali Shah celebrates 25 years of marriage with director Vipul Amrutlal Shah. Share their heartwarming journey, dance video, and relationship wisdom.
Published: 13 Dec 2025, 04:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented