നടി ഷെഫാലി ഷാ തന്റെ വ്യക്തിജീവിതത്തിലെ അത്യന്തം വൈകാരികമായ ഒരു ഘട്ടത്തെക്കുറിച്ച് തുറന്നുസംസാരിക്കുന്നു. തന്റെ ആദ്യ വിവാഹബന്ധത്തിലുണ്ടായ പ്രതിസന്ധികൾ തന്നെ വളരെയധികം തളർത്തിയെന്നും, സന്തോഷമോ ആത്മവിശ്വാസമോ നൽകാത്ത ഒരു ബന്ധത്തിൽ തുടരുന്നതിനേക്കാൾ തനിച്ചു ജീവിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും അവർ വെളിപ്പെടുത്തി. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് സ്വയം തിരിച്ചറിവിനെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും താരം മനസ്സുതുറന്നത്.
സൂം യൂട്യൂബ് ചാനലിലെ 'സ്പോട്ട്ലൈറ്റ് സെഷൻസിൽ' സംസാരിക്കവെയാണ് ഷെഫാലി തന്റെ ജീവിതപാഠങ്ങൾ പങ്കുവെച്ചത്. തന്റെ തിരിച്ചറിവിനെക്കുറിച്ച് അവർ പറഞ്ഞത് ഇങ്ങനെ:
'നീ ഒറ്റയ്ക്ക് പൂർണ്ണയാണെന്ന് എനിക്ക് ആരും പറഞ്ഞുതന്നിരുന്നില്ല. പൂർണ്ണത നേടാൻ നിനക്കൊരു ഭർത്താവോ, സുഹൃത്തോ, സഹോദരനോ സഹോദരിയോ വേണമെന്നില്ല. നിങ്ങൾക്ക് നല്ല ബന്ധങ്ങൾ ഉണ്ടെങ്കിൽ അത് നല്ല കാര്യം. എന്നാൽ ഇല്ലെങ്കിൽ പോലും അത് നിങ്ങളുടെ മൂല്യത്തെ ബാധിക്കില്ല. അനുഭവങ്ങളിലൂടെയാണ് ഞാൻ ഇത് തിരിച്ചറിഞ്ഞത്. 'ഇതെന്നെ തളർത്തുന്നു, ഇനി എനിക്കിത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല' എന്ന് തോന്നുന്ന ഒരു നിമിഷം ജീവിതത്തിൽ വരും.'
ആദ്യ വിവാഹത്തിന് ശേഷമാണ് ഇത്തരമൊരു വഴിത്തിരിവ് ഉണ്ടായതെന്ന് ഷെഫാലി വെളിപ്പെടുത്തി. ഒരു സുഹൃത്ത് ചോദിച്ച ചോദ്യമാണ് തന്റെ തീരുമാനത്തെ ഉറപ്പിച്ചത് എന്ന് അവർ ഓർക്കുന്നു.
'ഒരു അടുത്ത സുഹൃത്ത് എന്നോട് ചോദിച്ചു, 'നിനക്ക് ഇനിയൊരിക്കലും പ്രണയം കണ്ടെത്താനായില്ലെങ്കിലോ? എങ്കിൽ പോലും നീ ഈ റിസ്‌ക് എടുക്കുമോ അതോ ആ ബന്ധത്തിൽ തന്നെ തുടരുമോ?' എന്ന്. ഞാൻ മറുപടി നൽകി, 'ഞാൻ ഈ റിസ്‌ക് എടുക്കാൻ തയ്യാറാണ്'. ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് കഴിയേണ്ടി വന്നാലും സന്തോഷവും മൂല്യവും നൽകാത്ത ഒരിടത്ത് നിൽക്കാൻ എനിക്ക് കഴിയില്ല. അങ്ങനെയാണ് ഞാൻ ആദ്യമായി തനിച്ചു താമസിക്കാൻ തീരുമാനിക്കുന്നത്. പ്രായമാകുന്തോറും മറ്റുള്ളവരെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾ നമ്മൾ അവസാനിപ്പിക്കും. എനിക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല, ഞാനൊരു പിസ്സയല്ലല്ലോ.'
നടൻ ഹർഷ ഛായയായിരുന്നു ഷെഫാലിയുടെ ആദ്യ ഭർത്താവ്. പിന്നീട് 2000-ത്തിൽ സിനിമാ സംവിധായകൻ വിപുൽ ഷായെ അവർ വിവാഹം കഴിച്ചു. ഇവർക്ക് ആര്യമാൻ, മൗര്യ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീം ചെയ്യുന്ന 'ഡൽഹി ക്രൈം സീസൺ 3' ആണ് ഷെഫാലിയുടെ ഏറ്റവും പുതിയ പ്രോജക്റ്റ്. ഇതിൽ ഡി.ഐ.ജി വർത്തിക ചതുർവേദി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Shefali Shah opens up about her emotional journey, finding self-worth and independence after her first marriage. Learn from her life lessons.
Published: 07 Jan 2026, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented