17 വർഷത്തെ സൗഹൃദമാണ് സുപ്രസിദ്ധ ഗായികമാരായ സെലീന ഗോമസും ടെയ്‌ലർ സ്വിഫ്റ്റും തമ്മിലുള്ളത്. പരിചയപ്പെടുന്നതിനും സൗഹൃദത്തിലാവുന്നതിനും കാരണമായത് ജോനസ് സഹോദരൻമാരായ നിക് ജോനസും ജോ ജോനസും. ഒരുകാലത്ത് സെലീന ഗോമസും നിക് ജോനസും പ്രണയത്തിലായിരുന്നു. അതേസമയത്ത് തന്നെ ജോ ജോനസും ടെയ്‌ലർ സ്വിഫ്റ്റും ഡേറ്റിങ് ചെയ്യുകയായിരുന്നു. ആ സമയത്താണ് അവരാദ്യമായി കാണുന്നതും.
''ജീവിതത്തിൽ ഇനി എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ടെയ്‌ലർ എനിക്കൊപ്പമുണ്ടാവുമെന്ന് അവളെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. എനിക്കൊരു ഗുണമുണ്ട്, ജീവിതത്തിൽ ആരെന്നെ വേദനിപ്പിച്ചാലും അവരോട് ഞാൻ ക്ഷമിക്കും. പക്ഷേ അവളെ ആരെങ്കിലും വേദനിപ്പിച്ചാൽ അത് ഞാനൊരിക്കലും ക്ഷമിക്കില്ല'', ഒരഭിമുഖത്തിൽ സെലീന പറഞ്ഞതിങ്ങനെ.
സെലീനയെ എപ്പോഴും സ്വന്തം സഹോദരിയായിട്ടാണ് ടെയ്‌ലർ കണ്ടിരുന്നത്. എന്ത് പ്രശ്‌നം വരുമ്പോഴും സെലീന ഉപദേശത്തിനായി ആദ്യം സമീക്കുന്നതും ടെയ്‌ലറിനെ തന്നെ. ''പ്രത്യേകിച്ച് സ്‌നേഹവുമായി ബന്ധപ്പെട്ടുള്ള ഉപദേശങ്ങൾ. എനിക്കിപ്പോഴുണ്ടാവുന്ന ഓരോ പ്രശ്‌നങ്ങളിലൂടെയും ടെയ്‌ലർ നേരത്തെ കടന്നുപോയിട്ടുണ്ടാവും. അതുകൊണ്ട് കൃത്യമായ ഉപദേശവും തരും''.
പ്രണയങ്ങൾ കൊണ്ടുണ്ടായ നേട്ടമെന്താണെന്ന് ചോദിച്ചാൽ സെലീനയുടെ ഉത്തരം ഇങ്ങനെയായിരിക്കും, ''ടെയ്‌ലറും ഞാനും തമ്മിലുള്ള സൗഹൃദം. അന്നെനിക്ക് 15 വയസ്സാണ്, ടെയ്‌ലറിന് 18-ഉം. ജോ ജോനസും ടെയ്‌ലറും ബ്രേക്കപ്പ് ആയ അതേസമയത്തുതന്നെയാണ് നിക് ജോനസും ഞാനും ബ്രേക്കപ്പാവുന്നതും. ആ ബ്രേക്കപ്പിനപ്പുറവും ടെയ്‌ലറും ഞാനും തമ്മിലുള്ള സൗഹൃദം വളർന്നു. അതിനുശേഷമുള്ള ഓരോ ഉയർച്ചതാഴ്ചകളിലും ഞങ്ങൾ ഒരുമിച്ച് തന്നെ നിന്നു.
ട്രാവിസ് കെൽസിയുമായുള്ള ടെയ്‌ലറിന്റെ വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ സെലീന ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ, ''വെൻ ബെസ്റ്റി ഗെറ്റ് എൻഗേജ്ഡ്''. അതിനു മറുപടിയായി പൊങ്ങിവന്നത് ചില ഫാൻമെയ്ഡ് പോസ്റ്റുകളാണ്. മുമ്പ് ജോനസ് സഹോദരങ്ങളുമായി ബ്രേക്കപ്പ് ആയപ്പോൾ ടെയ്‌ലർ, സെലീനയ്ക്ക് അയച്ചൊരു മെസേജായിരുന്നു ആ പോസ്റ്ററുകളിലെ ഹൈലൈറ്റ്. ''യഥാർഥപ്രണയം ഇപ്പോഴും ചിലപ്പോഴൊക്കെ സംഭവിക്കാറുണ്ട്. ഞാനതിൽ വിശ്വസിക്കുന്നു. നീയും വിശ്വസിക്കണം'', ഇതായിരുന്നു 2008-ൽ ടെയ്‌ലർ പറഞ്ഞതത്.
ഒടുവിൽ സെലീനയും അവരുടെ പ്രണയം കണ്ടെത്തി. അവർ വധുവായി ഒരുങ്ങുമ്പോൾ കൂടെത്തന്നെ ടെയ്‌ലറുമുണ്ടായിരുന്നു. അത് അവർ വീഡിയോ എടുക്കുകയും ചെയ്തു. ആ വീഡിയോയിൽ ടെയ്‌ലർ പറയുന്നതിങ്ങനെ, ''ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച''. സെലീന എപ്പോഴും പറയുന്നതുപോലെ അവരുടെ ജീവിതത്തിലെ ഓരോ സന്ദർഭങ്ങളിലും എപ്പോഴും കൂടെയുള്ളത് ടെയ്‌ലർ തന്നെ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the inspiring 17-year friendship between Selena Gomez and Taylor Swift, born from dating the Jonas Brothers and strengthened through breakups
Published: 09 Oct 2025, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented