എല്ലാവരെയും ഒരുപോലെ ആകർഷിച്ച പ്രണയചിത്രമാണ് 'സയ്യാര'. സൂപ്പർതാരങ്ങളൊന്നുമില്ലാതെയാണ് സിനിമ വമ്പിച്ച വിജയം നേടിയത്. 50 കോടി ചെലവിൽ നിർമിച്ച സിനിമ വളരെ പെട്ടെന്നാണ് 100 കോടി ക്ലബിൽ കയറിയത്. ഇപ്പോൾ 600 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
കൃഷ് കപൂർ, വാണി ബത്ര എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുതുമുഖതാരങ്ങളായ അഹാൻ പാണ്ഡെയും അനീത് പദ്ദയും പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചു. താരങ്ങളുടെ ഓൺ സ്‌ക്രീൻ കെമിസ്ട്രി വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ അവരുടെ ഓഫ് സ്‌ക്രീൻ കെമിസ്ട്രിയാണിപ്പോൾ ആളുകളെ ആകർഷിക്കുന്നത്. സിനിമ റിലീസായതുമുതൽ അഹാനും അനീതും ഡേറ്റിങ്ങിലാണെന്ന പ്രചരണങ്ങളുമുണ്ട്.
ഇരുവരും പാർട്ടികൾക്കും സിനിമാ സ്‌ക്രീനിങ്ങിനുമൊക്കെ കാറിൽ ഒരുമിച്ച് വന്നിറങ്ങിയപ്പോഴാണ് പ്രണയത്തിലാണെന്ന് വാർത്തകൾ വന്നത്. രക്ഷാബന്ധൻ ആഘോഷങ്ങൾക്കായി കസിനായ അനന്യ പാണ്ഡെയുടെ വീട്ടിൽ അഹാൻ എത്തിയപ്പോഴും, അനീത് കൂടെയുണ്ടായിരുന്നു.
സിനിമയിൽ വരുന്നതിനുമുമ്പ് തന്നെ അഹാനും അനീതും തമ്മിൽ പരിചയമുണ്ട്. സിനിമയുടെ സംവിധായകൻ മോഹിത് സൂരി ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ''സിനിമയിൽ അനീതിനെ നായികയാക്കാൻ അഹാൻ ആണ് എന്നോട് പറഞ്ഞത്'', എന്നാണ് മോഹിത് മുമ്പ് പറഞ്ഞത്. അഹാന്റെയും അനീതിന്റെയും ഓരോ വീഡിയോ പുറത്തുവരുമ്പോഴും ആരാധകർ അത് ഏറ്റെടുക്കുകയാണ്. അഹനീത് എന്നൊരു ഹാഷ്ടാഗും ആരാധകർ താരങ്ങൾക്കായി ഉണ്ടാക്കിക്കഴിഞ്ഞു.
സിനിമ 50-ാം ദിവസം ആഘോഷിക്കുമ്പോൾ, അഹാനും അനീതും ചേർന്നൊരു പോസ്റ്റ് സോഷ്യൽമീഡിയയിലിട്ടിരുന്നു. ഒരു പള്ളിയുടെ പശ്ചാത്തലത്തിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രമാണത്. ''ഇന്ന് ഞങ്ങളെ സംബന്ധിച്ചിടത്തോളം മനോഹരമായ ഒരു നിമിഷമാണ്''. ആരാധകർക്കായുള്ള പോസ്റ്റാണെങ്കിലും, അതിലൂടെ തങ്ങളുടെ പ്രണയം പുറംലോകത്തോട് പറയുകയാണ് താരങ്ങളെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
സിനിമയിൽ വരുന്നതിനുമുമ്പ് സുഹാന ഖാൻ, മാനുഷി ഛില്ലർ, താര സുതാരിയ തുടങ്ങിയവരുമായി പല കാലങ്ങളിൽ അഹാൻ പ്രണയത്തിലായിരുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Ahaan Panday and Aneet Padda, stars of the hit film Saiyaara, seemingly confirm their relationship in a recent social media post
Published: 06 Sept 2025, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented