സിനിമാതാരം ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ കുറച്ചുനാളുകളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഭാര്യ തനിക്കൊപ്പമില്ലെന്ന് ബാല മുമ്പ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ എലിസബത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. 

എന്തൊക്കെ ചെയ്തുകൊടുത്താലും നമ്മളെ ഒന്നുമല്ലാതാക്കുന്ന ചിലര്‍ ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് എലിസബത്ത് കുറിച്ചത്. ഒറ്റയ്ക്കുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഫെയ്‌സ്ബുക്കിലിട്ട റീല്‍സിനൊപ്പമാണ് കുറിപ്പും പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റില്‍ ആരെയും പരാമര്‍ശിച്ചിട്ടില്ല. ആദ്യഭാര്യ അമൃത സുരേഷുമായി വേര്‍പിരിഞ്ഞശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്യുന്നത്. 2021-ലായിരുന്നു വിവാഹം. കുന്ദംകുളം സ്വദേശിയും ഡോക്ടറുമായ എലിസബത്ത് ജോലിയാവശ്യങ്ങള്‍ക്കായി വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞപ്പോഴും വീട്ടിലെത്തിയപ്പോഴും ഭാര്യ എലിസബത്ത് ബാലയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു. എലിസബത്ത് ഇപ്പോള്‍ തന്റെയൊപ്പമില്ലെന്നും എല്ലാം വിധിയാണെന്നുമാണ് ബാല ഒരഭിമുഖത്തില്‍ പറഞ്ഞത്. കുടുംബജീവിതം രണ്ടാമതും തകര്‍ന്നതിനു കാരണം മാധ്യമങ്ങളാണെും ബാല ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പിന്നീട് ആ ലൈവ് നീക്കം ചെയ്തു. 

അടുത്തിടെ അമൃത സുരേഷിനെതിരേ ബാല നടത്തിയ വിവാദപരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. നടന് തക്കതായ മറുപടിയുമായി അമൃതയും രംഗത്തെത്തി.