ഫിറ്റ്നെസ്സിന്റെ കാര്യമായാലും സിനിമയുടെയും ഫാഷന്റെയും കാര്യമായാലും അതീവശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് ബോളിവുഡ് താരം കത്രീന കൈഫ്. മേക്കപ്പും തനിക്ക് വളരെ പ്രധാനമാണെന്ന് തുറന്നുപറയുകയാണ് താരം.
കൗമാരപ്രായത്തില്‍ തന്നെ മേക്കപ്പിനോട് അതിയായ താത്പര്യമുണ്ടായിരുന്നു. നാണംകുണുങ്ങിയായിരുന്നു കുട്ടിക്കാലത്ത്. ആളുകള്‍ ഒരുപക്ഷേ വിശ്വസിച്ചേക്കില്ല, ഞാന്‍ അങ്ങനെയായിരുന്നു. എന്നാല്‍ മേക്കപ്പ് എനിക്ക് സ്വയം പ്രകടിപ്പിക്കാനുള്ള മാര്ഗമായെന്നും ഇന്നു കാണുന്ന ഈ ഗ്ലാമറസ് വ്യക്തിത്വമായി വളരെ പെട്ടെന്ന് മാറാന്‍ അത് സഹായിച്ചെന്നും കത്രീന പറയുന്നു. മേക്കപ്പില്ലായിരുന്നെങ്കില് തനിക്ക് സ്വയം പ്രകടിപ്പിക്കാനാവുമായിരുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ചുറ്റുമുള്ള സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാന്‍ സ്വയം ബാധ്യസ്ഥയാണെന്ന തോന്നല്‍ തനിക്കുണ്ടാവാറുണ്ടെന്നും താരം പറയുന്നു. പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ ചെയ്യുന്നത് നിരീക്ഷിച്ച് അത് സ്വന്തമായി ചെയ്യാന്‍ പഠിച്ചെടുക്കും. അവരോട് എല്ലായിപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. എന്റെ മുഖം എനിക്ക് ശരിക്കുമറിയാമെന്ന് ഞാന്‍ വൈകാതെ മനസ്സിലാക്കി. എന്റെ മേക്കപ്പ് ഭൂരിഭാഗവും ഞാന്‍ തന്നെ ചെയ്യാന്‍ തുടങ്ങി. അതേസമയം, കരിയറിലിതുവരെ ലിപ്സ്റ്റിക് നേരിട്ട് ചുണ്ടില്‍ പുരട്ടിയിട്ടില്ലെന്ന് താരം പറയുന്നു. ലിപ് ബ്രഷില്‍ ലിപ്സ്റ്റിക്ക് എടുത്ത് അല്പം ലിപ് ബാം മിക്സ് ചെയ്തശേഷമാണ് പുരട്ടുന്നത്. കാരണം ചുണ്ടുകള്‍ എപ്പോഴും ഈര്‍പ്പമുള്ളതായി കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും കത്രീന പറഞ്ഞു.
കേ ബ്യൂട്ടി എന്ന കോസ്മെറ്റിക് സ്ഥാപനം നടത്തുന്നുണ്ട് കത്രീന.
Content Highlights: katrina Kaif opens up about her obsession with makeup
Published: 26 Sept 2024, 03:27 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented