ഇക്കഴിഞ്ഞ ദിവസമാണ് വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന (virosh wedding) വിവാഹാഘോഷങ്ങൾക്ക് പരിസമാപ്തിയായത്. ഫെബ്രുവരി 26-ന് ഉദയ്പൂരിൽവെച്ചു നടന്ന വിവാഹത്തിനുശേഷവും, കുടുംബപരമായ പല ചടങ്ങുകളുമായി തിരക്കിലായിരുന്നു താരദമ്പതികൾ.
തെലങ്കാനയിലെ തുമ്മൻപേട്ടയിലെ തങ്ങളുടെ പുതിയ വീട്ടിലേക്കും താരങ്ങളെത്തി. ഗൃഹപ്രവേശനച്ചടങ്ങിനും സത്യനാരായണവ്രതപൂജയ്ക്കുമായിട്ടാണ് അവിടെത്തിയത്. തൊട്ടടുത്തദിവസം തങ്ങളുടെ ആരാധകരെ കാണാനും വിജയ്‌യും രശ്മികയും സമയം കണ്ടെത്തി. വിവാഹശേഷമുള്ള ആദ്യത്തെ 'meet and greet' ആയിരുന്നുവത്. ആരാധകർക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം വിളമ്പിക്കൊടുത്തും അവരോട് സംസാരിച്ചുമാണ് താരങ്ങൾ സമയം ചെലവഴിച്ചത്. അതിനൊപ്പം ആരാധകർക്ക് ഓട്ടോഗ്രാഫ് കൊടുക്കാനും ദമ്പതികൾ മറന്നില്ല.
തൊട്ടടുത്ത ദിവസം തെലുഗുവിലെ മാധ്യമപ്രവർത്തകർക്കായും താരങ്ങൾ ഒരു വിരുന്നൊരുക്കി. സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കായുള്ള റിസപ്ഷനുമുമ്പായിരുന്നു ഈ പരിപാടി. വേദിയിൽവെച്ച് രശ്മികയും വിജയ്‌യും സംസാരിക്കുകയും ചെയ്തു. ''എന്റെ ചെറുപ്പകാലം മുതലേ നിങ്ങളെന്നെ കാണുന്നുണ്ട്. സിനിമകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും ഞാൻ വളരുന്നത് നിങ്ങൾ കണ്ടു. എന്റെ കരിയറിന്റെ തുടക്കത്തിൽ ഇതെല്ലാം എനിക്ക് പ്രധാനമായിരുന്നു'', തന്റെ സിനിമാജീവിതത്തിന്റെ യാത്രയിൽ തെലുഗുമാധ്യമങ്ങൾ വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞു.
''ഒരു അഭിനേതാവെന്ന നിലയിൽ ഞാനെന്റെ സ്വപ്‌നങ്ങൾക്ക് പിന്നാലെ യാത്ര ചെയ്യുമ്പോൾ, നിങ്ങളും ആ യാത്രയുടെ ഭാഗമായി. ഇന്ന് ഞാൻ വിവാഹജീവിതത്തിലേക്ക് കടക്കുമ്പോഴും, നിങ്ങൾ എനിക്കൊപ്പമുണ്ട്'', രശ്മികയെ സ്വാഗതം ചെയ്യാൻ അദ്ദേഹം തെലുഗുമാധ്യമങ്ങളോട് പറഞ്ഞു. ''തെലുഗുസംസ്ഥാനങ്ങൾക്ക് ഇപ്പോൾ ഒരു പുതിയ മരുമകളുണ്ട്. ദയവായി അവളെ പരിപാലിക്കൂ''.
ഈ വാക്കുകളോട് ഒരു നാണത്തോടെയാണ് രശ്മിക പ്രതികരിച്ചത്. ''ഇതാദ്യമായിട്ടാണ് ഞങ്ങൾ ഇത്ര വലിയ ചുവടുവെപ്പ് നടത്തുന്നത്. പുതിയ ജീവിതത്തിൽ എല്ലാവരുടെയും അനുഗ്രഹങ്ങളുമുണ്ടാകണം''.
അതിനുശേഷം നടന്ന റിസപ്ഷനിൽ ബോളിവുഡ്-ടോളിവുഡ് താരങ്ങളെല്ലാം പങ്കെടുത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Post-wedding celebrations of Vijay Deverakonda and Rashmika Mandanna., Events included a housewarming ceremony, a fan meet-and-greet, and a press meet., Vijay emotionally introduced Rashmika as the 'new daughter-in-law' of the Telugu states
Published: 05 Mar 2026, 08:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented