തമിഴ് നടൻ വിജയ്‌യുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടി തൃഷയ്ക്ക് നേരെ വൻ സൈബർ ആക്രമണമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. വിജയ്‌യുടെ ഭാര്യ സംഗീത നൽകിയ വിവാഹമോചനഹർജിയിൽ ഒരു നടിയുമായുള്ള വിവാഹേതരബന്ധമാണ് കാരണമെന്ന് പറഞ്ഞിരുന്നു. അതോടെയാണ് തൃഷയ്‌ക്കെതിരെ സൈബർ അറ്റാക്ക് ഉണ്ടായത്.
നേരത്തെ വിജയ്‌ക്കൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങൾ തൃഷ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വിജയ്‌യുടെ പിറന്നാളിനും മറ്റും തങ്ങളുടെ ചിത്രങ്ങൾ അവർ പോസ്റ്റ് ചെയ്തിരുന്നു. അതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതും.
ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും വിജയ്‌യോ തൃഷയോ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അതിനിടെ തൃഷ ഇൻസ്റ്റഗ്രാമിൽ വിജയ്‌യെ അൺഫോളോ ചെയ്‌തെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്നാൽ, തൃഷ നേരത്തെയും വിജയ്‌യെ ഫോളോ ചെയ്തിരുന്നില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.
അതിനിടെ തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്ന പേരിലുള്ളൊരു സ്‌ക്രീൻഷോട്ടും പ്രചരിക്കുന്നുണ്ട്. ''എന്ത് സംഭവിച്ചാലും, എത്ര എതിർപ്പുകൾ നേരിട്ടാലും, ലോകം മുഴുവൻ നിനക്കെതിരെ നിന്നാലും...ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല (No matter what happens, no matter how much opposition we face, even if the whole world stands against you... I will never leave you).
ഇത് വിജയ്ക്കായി തൃഷയിട്ട പോസ്റ്റാണെന്ന വാദവുമായി നെറ്റിസൺസ് രംഗത്തെത്തി. വിജയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുയരുമ്പോൾ താരത്തിനൊപ്പം നിൽക്കുമെന്നാണ് ഇതിലൂടെ തൃഷ പറഞ്ഞതെന്നും അവർ കണ്ടെത്തി.
എന്നാൽ, പോസ്റ്റിന്റെ ആധികാരികത സംശയങ്ങളും ചോദ്യങ്ങളും ഉയർത്തുന്നു. വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചനവാർത്തകൾക്കിടയിൽ തൃഷ അങ്ങനെയൊരു സ്‌റ്റോറി ഇൻസ്റ്റഗ്രാമിലിട്ടതായി യാതൊരു തെളിവുകളുമില്ലെന്ന് പറയപ്പെടുന്നു. തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്ന പേരിൽ പ്രചരിക്കുന്ന സ്‌ക്രീൻഷോട്ട് വ്യാജമാണെന്നും അറിയുന്നു. എന്തായാലും വിജയ്-സംഗീത വാർത്തകൾക്കിടെ ആ സ്‌റ്റോറി വീണ്ടും ഉയർന്നുവരുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Details on the cyber attack against actress Trisha amid divorce rumors., Analysis of the viral 'I will never leave you' Instagram story., Clarification on the authenticity of the alleged social media post
Published: 02 Mar 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented