മുടി വളരാനും പുരികത്തിനും കണ്‍പീലി കട്ടിവെയ്ക്കാനും വയറിളക്കാനും ആവണക്കെണ്ണ ഉപയോഗിക്കാറുണ്ട്. മലയാളിയുടെ സൗന്ദര്യശീലത്തിന്റെയും ആരോഗ്യചിട്ടയുടെയും അവിഭാജ്യഘടകമാണ് ആവണക്ക്. റീസിനസ് കമ്മ്യൂണിസ് എന്നാണ് ആവണക്കിന്റെ ശാസ്ത്രീയനാമം. മെഡിറ്ററേനിയന്‍ കടലിന്റെ തെക്കുകിഴക്ക് പ്രദേശങ്ങള്‍, ആഫ്രിക്ക, ഇന്ത്യ എന്നിങ്ങനെ ട്രോപ്പിക്കല്‍ മേഖലയിലാണ് ആവണക്ക് കണ്ടുവരുന്നത്. അലങ്കാരച്ചെടിയായി യൂറോപ്പിലും മറ്റും ആവണക്ക് വളര്‍ത്താറുണ്ട്.
ഇതിന്റെ വിത്തില്‍ നിന്നാണ് ആവണക്കെണ്ണ ഉണ്ടാക്കുന്നത്. ഉയര്‍ന്ന മോയ്‌സ്ചറൈസിംഗ് ഗുണമുള്ള റൈസിനോളിക്ക് ആസിഡ് വലിയ തോതില്‍ ആവണക്കെണ്ണയിലുണ്ട്. അതുകൊണ്ടാണ് സൗന്ദര്യപരിപാലനത്തിന് ആവണക്കെണ്ണയ്ക്ക് പ്രാധാന്യം ലഭിക്കുന്നത്. ഉയര്‍ന്ന വൈറ്റമിന്‍ ഇ-യുടെ സാന്നിധ്യവും ആവണക്കിനെ ബ്യൂട്ടി മാര്‍ക്കറ്റില്‍ കേമനാക്കുന്നു. ഒമേഗ 6 ഫാറ്റി ആസിഡും ഒമേഗ 9 ഫാറ്റി ആസിഡും ആവണക്കിലുണ്ട്.
എന്നാല്‍ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ആളെക്കൊല്ലാനുമാകും ആവണക്കിന്. എണ്ണ ഉദ്പാദിപ്പിക്കുന്ന ആവണക്കിന്റെ വിത്തില്‍ റൈസിന്‍ എന്ന വിഷപദാര്‍ഥം അടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ വിത്തുകള്‍ മതി ഒരു കുഞ്ഞിന്റെ ജീവന് അപകടം വരാന്‍. എട്ട് വിത്തുകളിലുള്ള റൈസിന്‍ അംശത്തിന് പ്രായപൂര്‍ത്തിയായ ഒരാളെ കൊല്ലാനാകും. കോശങ്ങളിലെ പ്രോട്ടീന്‍ ഉത്പാദനം തടയുകയാണ് റൈസിന്‍ ചെയ്യുന്നത്. ഛര്‍ദ്ദി, വയറിളക്കം, അപസ്മാരം എന്നിവയാണ് വിഷം അകത്തുചെന്നാല്‍ കാണുന്ന ലക്ഷണങ്ങള്‍. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ മരണം സംഭവിച്ചേക്കാം
(ലോകത്തെ ഏറ്റവും അപകടകാരിയായ ഏഴ് വിഷച്ചെടികൾ എന്ന പേരിൽ ബ്രിട്ടാനിക്ക പുറത്തിറക്കിയ ലേഖനത്തിൽ നിന്ന് )
Content Highlights: the poisonous effect of castor plant
Published: 02 Apr 2025, 03:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented